വേങ്ങൂരിലും വന്യമൃഗങ്ങളുടെ ശല്യം രൂക്ഷം; വീടും സ്ഥലവും ഒഴിഞ്ഞ് പോകാന്‍ നാട്ടുകാര്‍
കൊച്ചി: വന്യമൃഗ ശല്യത്തില്‍ പൊറുതി മുട്ടി വേങ്ങൂര്‍ പഞ്ചായത്ത്. ഇവിടെയുള്ള വീടും സ്ഥലവുമെല്ലാം ഒഴിഞ്ഞ് പോവുകയാണ്. വനമേഖലയില്‍ താമസിക്കുന്നവരാണ് വീടും സ്ഥലവും ഒഴിഞ്ഞ് പോകുന്നത്. അതേസമയം സര്‍ക്കാര്‍ ഈ ഭൂമി ഏറ്റെടുക്കുമെന്നാണ് സൂചന. റീബിള്‍ഡ് കേരള ഡെവലെപ്‌മെന്റ് പ്രോഗ്രാം പ്രകാരം പദ്ധതി തയ്യാറാക്കി, പട്ടയമുള്ള രണ്ട് ഏക്കര്‍ വരെ സ്ഥലം വനംവകുപ്പ് ഏറ്റെടുക്കും.
സര്‍ക്കാര്‍ 15 ലക്ഷം രൂപ വരെ നല്‍കും. അതേസമയം പുതിയ വീടും സ്ഥലവും ഇവര്‍ സ്വന്തമായി കണ്ടെത്തേണ്ടി വരും. പാണിയേലി, മുനിപ്പാറ വാര്‍ഡുകളിലെ വനമേഖലയില്‍ താമസിക്കുന്നവരാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്.

വീടും സ്ഥലവും ഉള്ളവരും അതില്‍ താമസിക്കുന്നവരും വീടും മാത്രം ഉള്ളവരും, സ്ഥലം മാത്രം ഉള്ളവര്‍, മാതാപിതാക്കളും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളും ഉള്ള കുടുംബത്തെ ഒരു യൂണിറ്റായിട്ടാണ് കണക്കാക്കുന്നത്.
പ്രായപൂര്‍ത്തിയായ മക്കള്‍ ഉണ്ടെങ്കില്‍ രണ്ട് യൂണിറ്റായി കണക്കാക്കും. ഇതുവരെ സ്ഥലവും വീടും വിട്ടുകൊടുക്കാന്‍ സന്നദ്ധത അറിയിച്ച് 33 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ 32 അപേക്ഷയും സ്വീകരിച്ചിട്ടുണ്ട്.
അതേസമയം നെടുമ്പാശ്ശേരിയില്‍ റോഡിയിലെ തടസ്സങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കാതെ അവയ്ക്ക് വേണ്ടി റോഡ് നിര്‍മാണം വഴിമാറ്റി നടക്കുന്നു. അത്താണി-എളവൂര്‍ രാജപാതയിലാണ് റോഡിലേക്ക് ഇറങ്ങി നില്‍ക്കുന്ന ട്രാന്‍സ്‌ഫോമറുകള്‍ മാറ്റി സ്ഥാപിക്കാന്‍ നടപടി ഉണ്ടാകാത്തത്.
മള്ളുശ്ശേരിയില്‍ സാധു സേവന സഭ കോണ്‍വെന്റിന് മുമ്പിലും വട്ടപ്പറമ്പ് കവലയിലുമാണ് രണ്ട് ട്രാന്‍സ്‌ഫോമറുകള്‍ തടസ്സമായി നില്‍ക്കുന്നത്. റോഡില്‍ നിന്ന് ഇവ മാറ്റിയില്ലെങ്കില്‍ വൈകാതെ തന്നെ ഇവിടെ അപകടങ്ങള്‍ ഉണ്ടാവും. മള്ളുശ്ശേരിയില്‍ റോഡിലേക്ക് കയറിയാണ് ട്രാന്‍സ്‌ഫോമര്‍ നില്‍ക്കുന്നത്.
റോഡ് നിര്‍മാണം തുടങ്ങിയപ്പോള്‍ ട്രാന്‍സ്‌ഫോമര്‍ മാറ്റി സ്ഥാപിച്ചിരുന്നെങ്കില്‍ ഇവിടെ തടസ്സങ്ങളില്ലാതെ റോഡ് വീതിയില്‍ നിര്‍മിക്കാമായിരുന്നു. പ്രത്യേകിച്ച് വട്ടപ്പറമ്പില്‍ റോഡ് നിര്‍മാണം പൂര്‍ത്തിയാകാറായപ്പോഴാണ് അധികൃതര്‍ ട്രാന്‍സ്‌ഫോമര്‍ മാറ്റുന്നതിനെ പറ്റി ആലോചിച്ചത്.
ഈ ട്രാന്‍സ്‌ഫോമറുകള്‍ ആരുടെ ചെലവില്‍ മാറ്റി സ്ഥാപിക്കണം എന്നതിലും ആശയക്കുഴപ്പമുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് റോഡ് വികസനം ഏറെ കുറെ പൂര്‍ത്തിയായപ്പോഴാണ് തദ്ദേശ സ്ഥാപനങ്ങള്‍ ട്രാന്‍സ്‌ഫോമറുകള്‍ മാറ്റി സ്ഥാപിക്കണമെന്ന് കെഎസ്ഇബിയോട് ആവശ്യപ്പെടുന്നത്.












Click it and Unblock the Notifications