പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: കൊച്ചിയിലെ റോഡ് ഷോ 1.8 കിലോമീറ്ററാക്കി, ഗതാഗത നിയന്ത്രണം ഇങ്ങനെ
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് കൊച്ചി നഗരത്തില്‍ നാളെയും മറ്റന്നാളുമായി ഗതാഗത നിയന്ത്രണം. അതേസമയം കൊച്ചിയിലെ മോദിയുടെ റോഡ് ഷോ 1.8 കിലോമീറ്ററാക്കി. നേരത്തെ ഇത് 1.2 കിലോമീറ്ററായിട്ടായിരുന്നു നിശ്ചയിച്ചിരുന്നത്. വെണ്ടുരുത്തി പാലം മുതല്‍ തേവര കോളേജ് വരെയാകും റോഡ് ഷോ നടത്തുക.
പ്രധാനമന്ത്രിയുടെ റോഡ് ഷോ കാണാന്‍ കൂടുതല്‍ ആളുകള്‍ എത്തുന്നത് കണക്കിലെടുത്താണ് ഇത് 1.8 കിലോമീറ്ററാക്കി മാറ്റിയത്. തേവര ജംഗ്ഷന്‍ വരെയായിരുന്നു നേരത്തെ റോഡ് ഷോ നിശ്ചയിച്ചിരുന്നത്.അതേസമയം ഗതാഗത നിയന്ത്രണം തിങ്കള്‍ ഉച്ചയ്ക്ക് രണ്ട് മുതല്‍ മുതല്‍ രാത്രി എട്ട് വരെ പശ്ചിമ കൊച്ചി ഭാഗത്ത് വരെ നിന്ന് എറണാകുളം ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ തോപ്പുംപടി, തേവര ഫെറി, കുണ്ടന്നൂര്‍, വൈറ്റില, വഴിയും ഇടക്കൊച്ചി, അരൂര്‍ വഴിയും ദേശീയ പാതയില്‍ പ്രവേശിച്ച് എറണാകുളം ഭാഗത്തേക്ക് വരേണ്ടതാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി എട്ട് മണി വരെ പശ്ചിമ കൊച്ചി ഭാഗത്ത് നിന്നും തേവര ഭാഗത്തേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. ഇതിനിടെ പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കാനുള്ള പോലീസ് വിന്യാസം ചേര്‍ന്നതില്‍ ഡിജിപി റിപ്പോര്‍ട്ട് തേടി. ഇന്റലിജന്‍സ് മേധാവിയോട് ചോര്‍ച്ചയില്‍ അന്വേഷണം നടത്തി പ്രാഥമിക റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ് ഡിജിപി.
ചൊവ്വാഴ്ച്ചയും ഗതാഗത നിയന്ത്രണങ്ങളുണ്ടാവും. രാവിലെ എട്ട് മുതല്‍ പത്തര വരെ തേവര ഭാഗത്ത് നിന്നും പശ്ചിമ കൊച്ചി ഐലന്‍ഡ് ഭാഗത്തേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. വാഹനങ്ങള്‍ തേവര ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് തേവര ഭാഗത്തേക്ക് പോകേണ്താണ്. പശ്ചിമ കൊച്ചി ഭാഗത്ത് നിന്നും തേവര ഭാഗത്തേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.
വാഹനങ്ങള്‍ ബിഒടി ഈസ്റ്റില്‍ നിന്നും തിരിഞ്ഞ് തേവര ഫെറി ഭാഗത്തേക്ക് പോകേണ്ടതാണ്. അതേസമയം തൃശൂര്‍ ഭാഗത്ത് നിന്നും സമ്മേളനത്തിന് വരുന്ന വാഹനങ്ങള്‍ കടവന്ത്ര ഭാഗത്ത് ആളുകളെ ഇറക്കിയ ശേഷം എറണാകുളത്തപ്പന്‍ ഗ്രൗണ്ട്, കണ്ടെയ്‌നര്‍ റോഡ്, കടവന്ത്ര മാവേലി റോഡ് എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.
ഫുള്‍ വെറൈറ്റി ടേസ്റ്റാണ്: രസഗുള മുതല്‍ കൊല്‍ക്കത്ത ബിരിയാണി വരെ, ബംഗാളി ടേസ്റ്റ് മസ്റ്റ് ട്രൈയാണ്
അതേസമയം സുരക്ഷയൊരുക്കാനുള്ള ക്രമീകരണം ചോര്‍ന്നതില്‍ പ്രധാനമന്ത്രിയുടെ ഓഫീസോ കേന്ദ്ര ആഭ്യന്തര മന്ത്രാലയമോ സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടാന്‍ സാധ്യതയുണ്ട്. സമഗ്ര അന്വേഷണം ഇക്കാര്യത്തില്‍ ആവശ്യമാണ്. എന്നാല്‍ മാത്രമേ സംസ്ഥാന സര്‍ക്കാരിന് കൃത്യമായ മറുപടി നല്‍കാനാവൂ. അതീവ സുരക്ഷാ പ്രാധാന്യമുള്ള റിപ്പോര്‍ട്ട് സേനയില്‍ നിന്ന് തന്നെ ചോര്‍ന്നത് ഗൗരവത്തോടെയാണ് ആഭ്യന്തര വകുപ്പ് കാണുന്നത്.
എസ്പിജി എഡ്ജിപി സുരേഷ് രാജ് പുരോഹിത് അടക്കം കേരളത്തില്‍ ക്യാമ്പ് ചെയ്താണ് സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നത്. ഇതിനിടെയാണ് പോലീസിന്റെ ഭാഗത്ത് നിന്ന് വലിയ വീഴ്ച്ചയുണ്ടായിരിക്കുന്നത്. ജില്ലാ പോലീസ് മേധാവിമാരാണ് സുരക്ഷ പദ്ദതി തയ്യാറാക്കുന്നത്.












Click it and Unblock the Notifications