നമ്പര്‍ 18 ഹോട്ടലിലെ പോക്‌സോ കേസ്: ഇരയെ കൊച്ചിയിലെത്തിച്ചത് കോഴിക്കോട് സ്വദേശിനി?
കൊച്ചി: കൊച്ചിയിലെ മയക്കുമരുന്ന് കേസില്‍ വീണ്ടും ട്വിസ്റ്റ്. കേസിലെ പ്രതിയായ റോയി വയലാറ്റിനെതിരെ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലെ ഇരയെ കൊച്ചിയിലെത്തിച്ചത് കോഴിക്കോട് സ്വദേശിയെന്ന് പരാതിക്കാരിയുടെ വെളിപ്പെടുത്തല്‍. സൈജുവിന്റെ സുഹൃത്തായ അഞ്ജലി വടക്കേപുരയ്ക്കലാണ് ഈ കോഴിക്കോട്ടുകാരിയെന്നാണ് വെളിപ്പെടുത്തല്‍. നേരത്തെ റോയിക്കെതിരെ കോഴിക്കോട് സ്വദേശികളായ അമ്മയും മകളും നല്‍കിയ പരാതിയില്‍ പോക്‌സോ കേസെടുത്തിരുന്നു. ഹോട്ടലിലെത്തിയ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നാണ് കേസ്. റോയിയുടെ സുഹൃത്തായ സൈജു തങ്കച്ചനെതിരെയും പരാതിയുണ്ട്. റോയ് ഉപദ്രവിക്കുന്നത് മറ്റ് പ്രതികള്‍ മൊബൈലില്‍ ചിത്രീകരിച്ചെന്നാണ് ആരോപണം.

കോഴിക്കോട് മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്‍സി നടത്തുകയാണ് അഞ്ജലി. ഇവര്‍ ബിസിനസ് മീറ്റിന് എന്ന പേരിലാണ് താനുള്‍പ്പെടെ അഞ്ചിലേറെ പെണ്‍കുട്ടികളെ കൊച്ചിയിലേക്ക് കൂട്ടിക്കൊണ്ട് വന്നതെന്ന് കേസിലെ പരാതിക്കാരി വെളിപ്പെടുത്തുന്നു. കുണ്ടന്നൂരുള്ള ആഢംബര ഹോട്ടലില്‍ താമസിപ്പിച്ച ശേഷം രാത്രിയാണ് സൈജുവിന്റെ ആഢംബര കാറില്‍ നമ്പര്‍ 18 ഹോട്ടലില്‍ എത്തിച്ചത്. കോഴിക്കോട് അഞ്ജലി നടത്തുന്ന സ്ഥാപനത്തിലെ യുവതികളെ പലരെയും സ്ഥിരമായി കൊച്ചിയിലെത്തിച്ച് ലഹരിക്ക് അടിമയാക്കി ദുരുപയോഗം ചെയ്തിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍. അതേസമയം ഇതില്‍ പലരും മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി നല്‍കിയിട്ടുണ്ടെന്നും പരാതിക്കാരി പറഞ്ഞു.
മോഡലുകളായ അന്‍സി കബീറും അഞ്ജന ഷാജനും അപകടത്തില്‍ മരിച്ചതിന് ഏഴ് ദിവസം മുമ്പാണ് ഇവരെ കൊച്ചിയിലേക്ക് കൊണ്ടുവന്ന് ദുരുപയോഗം ചെയ്തത്. അതേസമയം താന്‍ തലനാരിഴ്ക്കാണ് നമ്പര്‍ 18 ഹോട്ടലില്‍ നിന്നും രക്ഷപ്പെട്ടതെന്ന് പരാതിക്കാരി പറയുന്നു. ജോലിക്കെന്ന പേരില്‍ കൂടെ നിര്‍ത്തിയാണ് പലരെയും ദുരുപയോഗം ചെയ്തിരുന്നത്. ഇവരുമായി ആകെ രണ്ടര മാസത്തെ പരിചയമാണ് ഉള്ളത്. താനവിടെ ജോലിക്കെത്തുന്നതിന് ഒന്നര മാസം മുമ്പ് ഒരു പെണ്‍കുട്ടി ആത്മഹത്യ ശ്രമം നടത്തിയിരുന്നു. ഈ വിവരം പിന്നീടാണ് അറിഞ്ഞത്. കോഴിക്കോട് സ്വദേശി സ്വയം സംരംഭക എന്ന് വിശേഷിപ്പിച്ച് മാധ്യമങ്ങളില്‍ വന്‍ പരസ്യം നല്‍കിയിരുന്നു. ഇതിലൂടെയാണ് പെണ്‍കുട്ടികള്‍ ഈ സ്ഥാപനത്തില്‍ എത്തിയിരുന്നത്.
പെണ്‍കുട്ടികളെ അശ്ലീ വീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തി ദുരുപയോഗം ചെയ്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. വെറും 22 വയസ് മാത്രം പ്രായമുള്ള യുവതികളെയാണ് ഇവിടെ കൊണ്ടുവന്ന് ദുരുപയോഗം ചെയ്തിരുന്നത്. നമ്പര്‍ 18 ഹോട്ടലില്‍ എത്തി മദ്യം നല്‍കിയപ്പോള്‍ താന്‍ കഴിച്ചിരുന്നില്ല. പുറത്തിറങ്ങാന്‍ ശ്രമിച്ചപ്പോള്‍ അവിടെയുള്ളവര്‍ മുകളിലേക്ക് കൂട്ടിക്കൊണ്ടു പോയി. റോയി പലരെയും ലൈംഗികമായി ഉപയോഗിക്കുന്നതാണ് അവിടെ വെച്ച് കണ്ടത്. തന്നെ അവിടെ താമസിപ്പിക്കാനായിരുന്നു ശ്രമം. ചില പെണ്‍കുട്ടികളില്‍ ഒരാളുടെ കൈയ്യില്‍ പിടിച്ച് വലിച്ച് കൊണ്ടുപോകാനും ശ്രമിച്ചു. അവിടെ നിന്ന് ജീവനും കൊണ്ട് രക്ഷപ്പെടുകയായിരുന്നുവെന്നും പരാതിക്കാരി പറഞ്ഞു.












Click it and Unblock the Notifications