ഓണക്കാലത്ത് ലഹരിയും മദ്യവും ഒഴുകും; ഡിജെ പാര്‍ട്ടികളെ നോട്ടമിട്ട് പോലീസും എക്സൈസും
കൊച്ചി: എറണാകുളത്തെ ഡിജെ പാര്‍ട്ടികളെ നോട്ടമിട്ട് പോലീസും, എക്സൈസും. ഇവര്‍ക്കൊപ്പം കസ്റ്റംസും, മറ്റ് എന്‍ഫോഴ്സ്മെന്റ് ഏജന്‍സികളുമെല്ലാം ഡിജെ പാര്‍ട്ടികളുടെ പ്രവര്‍ത്തനത്തെ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. സംസ്ഥാനത്തേക്ക് ലഹരി ഒഴുകുന്നതില്‍ ഇവയ്ക്ക് വലിയ പങ്കുണ്ടെന്നാണ് സൂചന.
കൊച്ചിയില്‍ ഡിജെ പാര്‍ട്ടികള്‍ നടത്തുന്ന ഇടങ്ങളില്‍ അനധികൃത മദ്യ-ലഹരിമരുന്ന് ഉപയോഗവും വില്‍പ്പനയും ഒരുപോലെ നടക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. ഇവയെ തടയാനാണ് വിവിധ ഏജന്‍സികള്‍ അടക്കം സംയുക്ത പരിശോധന നടത്താന്‍ ഒരുങ്ങുന്നത്. ഓണത്തിന്റെ സമയത്ത് സംസ്ഥാനത്തേക്ക് മയക്കുമരുന്നിന്റെയും ഒഴുക്ക് തന്നെയുണ്ടായേക്കും.

അതേസമയം ഓണത്തിന്റെ ഭാഗമായി എക്സൈസ് വകുപ്പ് സ്പെഷ്യല്‍ ഡ്രൈവ് കണ്ട്രോള് റൂം ആരംഭിച്ചിരിക്കുകയാണ്. സെപ്റ്റംബര്‍ 20 വരെ ഇവ പ്രവര്‍ത്തിക്കും. മദ്യം, ലഹരിമരുന്നുകളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ നിരീക്ഷിക്കാനും നടപടിയെടുക്കാനുമാണ് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം ആരംഭിച്ചിരിക്കുന്നത്.
ജില്ലാ തലത്തില്‍ രണ്ട് എക്സൈസ് ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തിലും താലൂക്ക് തലത്തിലും എക്സൈസ് സര്‍ക്കിള്‍ ഓഫീസ് കേന്ദ്രീകരിച്ചും കണ്ട്രോള് റൂം പ്രവര്‍ത്തിക്കും. വ്യാജമദ്യം, ലഹരിവസ്തുക്കള്‍ എന്നിവയുടെ ഉല്‍പ്പാദനം, വിതരണം, കടത്തല്‍ സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ സാധിച്ചാല്‍ ഇവിടെ വിവരമറിയിക്കാം.
പൊതുസ്ഥലങ്ങളിലെ മദ്യപാനവും അതുപോലെ ജനങ്ങള്‍ക്ക് ഈ കണ്ട്രോള് റൂമില്‍ വിളിച്ച് അറിയിക്കാം. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ജില്ലയെ രണ്ട് മേഖലകളാക്കി തിരിച്ചാണ് സ്ട്രൈക്ക് ഫോഴ്സ് പ്രവര്‍ത്തിക്കുന്നത്. അതേസമയം പൊതുജനപങ്കാളിത്തതിലൂടെ പല മേഖലകളിലെയും മയക്കുമരുന്നിന്റെ മദ്യത്തിന്റെയും ഓണക്കാലത്തെ അതിപ്രസരം കുറയ്ക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.
വാഹന പരിശോധന വര്‍ധിപ്പിക്കാന്‍ അടക്കം പോലീസ് തീരുമാനിച്ചിട്ടുണ്ട്. ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന പരാതികളില്‍ മിന്നല്‍ പരിശോധനയും നടത്തും. അതിനായി രണ്ട് സ്ട്രൈക്കിംഗ് ഫോഴ്സുകളെ വിന്യസിച്ചിട്ടുണ്ട്.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!










Click it and Unblock the Notifications