എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മോന്‍സനെ സഹായിച്ച ഐജിക്ക് അടക്കം ക്ലീന്‍ ചിറ്റ്; പിടിച്ചെടുത്ത പണം ഉദ്യോഗസ്ഥര്‍ കടംവാങ്ങിയത്!!

Google Oneindia Malayalam News

കൊച്ചി: മോന്‍സന്‍ മാവുങ്കലിന്റെ വ്യാജ പുരാവസ്തുക്കളുടെ മറവിലുള്ള തട്ടിപ്പില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ക്ലീന്‍ ചിറ്റ്. ഹൈക്കോടതിയില്‍ ക്രൈംബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ഐജി ജി ലക്ഷ്മണ്‍ അടക്കമുള്ള ഉദ്യോഗസ്ഥരായിരുന്നു ആരോപണ വിധേയരായിരുന്നത്. മോന്‍സനുമായി ഈ പോലീസുകാര്‍ക്ക് അടുത്ത ബന്ധമുണ്ടായിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

നിതീഷ് രാഹുലിനെ കാണും, മഹാസഖ്യത്തിലെത്തിയതിന് പിന്നില്‍ പ്ലാന്‍ ബി, കോണ്‍ഗ്രസിനും പവര്‍!!നിതീഷ് രാഹുലിനെ കാണും, മഹാസഖ്യത്തിലെത്തിയതിന് പിന്നില്‍ പ്ലാന്‍ ബി, കോണ്‍ഗ്രസിനും പവര്‍!!

എന്നാല്‍ തട്ടിപ്പില്‍ ഇവര്‍ പങ്കാളികളായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കെപിസിസി പ്രസിഡന്റ് കെ സുധാകരനെ കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. സുധാകരന്റെ സാന്നിധ്യത്തിലാണ് മോന്‍സന് 25 ലക്ഷം രൂപ കൈമാറിയതെന്ന ഹര്‍ജിക്കാരന്റെ ആരോപണത്തില്‍ അന്വേഷണം ആവശ്യമാണെന്ന് റിപ്പോര്‍ട്ടില്‍ ക്രൈംബ്രാഞ്ച് പറഞ്ഞു.

രാജകുമാരിയാണോ, വെളിച്ച പൂക്കള്‍ പൂത്ത് നില്‍ക്കുന്നത് പോലെ; ഭാമയുടെ ക്യൂട്ട് ലുക്കില്‍ ഞെട്ടി ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍

1

അതേസമയം കേസില്‍ ഇതുവരെ കെ സുധാകരനെ പോലീസ് ചോദ്യം ചെയ്തിട്ടില്ല. സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയത് ക്രൈംബ്രാഞ്ച് എസ്പി എംജെ സോജന്‍ ആണ്. പരാതിക്കാരനായ ഷെമില്‍ നല്‍കിയ ഹര്‍ജിയിലാണ് റിപ്പോര്‍ട്ട് നല്‍കിയത്. പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിക്കണമെന്നായിരുന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.

2

ഹര്‍ജി നാളെ കോടതി വീണ്ടും പരിഗണിക്കും. മോന്‍സന്‍ പറഞ്ഞിരുന്നതെല്ലാം വന്‍ കള്ളങ്ങളായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ആഢംബര ജീവിതം നയിച്ചിരുന്ന മോന്‍സന്റെ പേരിലുള്ള വെറും 28 സെന്റ് ഭൂമിയും വീടും മാത്രമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 28 സെന്റ് ഭൂമിയും വീടും ചേര്‍ത്തലയിലായിരുന്നു. കലൂരുണ്ടായിരുന്നത് വാടക വീട് മാത്രമായിരുന്നു.

3

ഇതിന് പുറമേ ചേര്‍ത്തല കെഎസ്എഫ്ഇയില്‍ ഭാര്യയുടെയും മക്കളുടെയും പേരില്‍ 22.5 ലക്ഷം രൂപയും നിക്ഷേപമായി ഉണ്ടായിരുന്നു. ഈ തുക അന്വേഷണ സംഘം കണ്ടുകെട്ടി. അതേസമയം ഐജി ജി ലക്ഷ്മണയ്‌ക്കെതിരെ വകുപ്പു തല അന്വേഷണം നടക്കുന്നുണ്ട്. കടുത്ത ആരോപണങ്ങള്‍ അദ്ദേഹത്തിനെതിരെയുണ്ട്. തനിക്ക് കോടികളുടെ നിക്ഷേപം എച്ച്എസ്ബിസി ബാങ്കിലുണ്ടെന്നായിരുന്നു മോന്‍സന്റെ അവകാശവാദം. എന്നാല്‍ ഇത് തീര്‍ത്തും തെറ്റായിരുന്നു.

4

മോന്‍സനെതിരെ പന്തളം പോലീസിന് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അന്വേഷണത്തില്‍ ലക്ഷ്മണ ഇടപെട്ടെന്ന ആരോപണം സത്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിരമിച്ച ഡിഐജി എസ് സുരേന്ദ്രന്റെ വീട്ടിലേക്ക് 15 ലക്ഷം രൂപ കൊണ്ടുപോയെന്ന് ചോദ്യം ചെയ്തവരാരും പറഞ്ഞിട്ടില്ല. സുരേന്ദ്രന്റെ സാന്നിധ്യത്തില്‍ ഹര്‍ജിക്കാരന്‍ മോന്‍സന് 25 ലക്ഷം രൂപ കൈമാറിയെന്ന ആരോപണത്തിനും തെളിവില്ല.

5

പക്ഷേ മോന്‍സനും സുരേന്ദ്രനും തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നു. പക്ഷേ തട്ടിപ്പില്‍ ബന്ധമില്ല. നിലവില്‍ ലക്ഷ്മണയും ചേര്‍ത്തല ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ശ്രീകുമാറും സസ്‌പെന്‍ഷനിലാണ്. തിരുവനന്തപുരത്ത് സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ഇന്‍സ്‌പെക്ടറായി സ്ഥലം മാറ്റിയ എ അനന്തലാല്‍ മോന്‍സനില്‍ നിന്ന് ഒരു ലക്ഷം രൂപ കടംവാങ്ങിയെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. വയനാട് മേപ്പാടി ഇന്‍സ്‌പെക്ടര്‍ ആയിരുന്ന എബി വിപിനും മോന്‍സനില്‍ നിന്ന് 1.80 ലക്ഷം രൂപ കടം വാങ്ങിയിട്ടുണ്ട്.

സുന്ദരി പൂച്ച ഈ വൈറല്‍ ഒപ്ടിക്കല്‍ ചിത്രത്തില്‍ ഒളിഞ്ഞിരിപ്പുണ്ട്; 13 സെക്കന്‍ഡില്‍ കണ്ടെത്തുമോ?സുന്ദരി പൂച്ച ഈ വൈറല്‍ ഒപ്ടിക്കല്‍ ചിത്രത്തില്‍ ഒളിഞ്ഞിരിപ്പുണ്ട്; 13 സെക്കന്‍ഡില്‍ കണ്ടെത്തുമോ?

Ernakulam
English summary
police give clean chit to officers who helped monson, report says they never involved
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X