ക്ലാസ് കട്ട് ചെയ്ത് മറൈൻ ഡ്രൈവിലെത്തിയാൽ കുടുങ്ങും... മറൈൻ ഡ്രൈവ് വോക്ക്വേയിൽ പോലീസ് നിരീക്ഷണം, ദിവസവും പിടിയിലാകുന്നത് നൂറോളം വിദ്യാർത്ഥികൾ!!
കൊച്ചി: ക്ലാസ് കട്ട് ചെയ്ത് മറൈൻ ഡ്രൈവിൽ ചുറ്റിക്കറങ്ങാൻ എത്തിയാൽ കുടുങ്ങും. സിറ്റി പൊലീസ് കമ്മിഷണർ എംപി ദിനേശിന്റെ നിർദേശ പ്രകാരം മറൈൻ ഡ്രൈവ് വോക്ക്വേയിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന പൊലീസ് നിരീക്ഷണത്തിൽ പിടിയിലായതു നൂറോളം വിദ്യാർഥികൾ.
റാഫേൽ വിവാദം; മോദിയെ വിടാതെ രാഹുൽ, അനിൽ അംബാനിയെ മോദി സഹായിച്ചു, തെളിയിക്കുമെന്ന് രാഹുൽ!
എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ക്ലാസ് കട്ട് ചെയ്തു മറൈൻ ഡ്രൈവിൽ എത്തുന്ന സ്കൂൾ-കോളെജ് വിദ്യാർഥികൾ സിഗരറ്റും നിരോധിത പുകയില ഉത്പന്നങ്ങളും ഉപയോഗിക്കുന്നതായി ജില്ലാ പൊലീസ് മേധാവിക്ക് കിട്ടിയ പരാതിയെ തുടർന്നാണു പ്രത്യേക ഡ്രൈവ് തുടങ്ങിയത്. ചില വിദ്യാർഥികൾ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിസാധനങ്ങൾ ഉപയോഗിക്കുന്നതായും പരാതിയുണ്ട്.

എറണാകുളം സെൻട്രൽ പൊലീസ് എസ്ഐ ജോസഫ് സാജന്റെ നേതൃത്വത്തിൽ ഒരാഴ്ച മുൻപ് നഗരത്തിൽ നടത്തിയ പരിശോധനകളിൽ വിദ്യാർഥികളെ കഞ്ചാവ് ബീഡിയുമായി പിടികൂടിയിരുന്നു. ഇതെല്ലാം കണക്കിലെടുത്താണു മറൈൻഡ്രൈവിൽ നിരീക്ഷണം ശക്തമാക്കിയത്. നിരവധി വിദ്യാർഥികളെ കൈയോടെ പിടികൂടിയതായി പൊലീസ് അറിയിച്ചു. വിവരം "ലൈവാ'യി രക്ഷിതാക്കളെ അറിയിച്ചു. ചില വിദ്യാർഥികളെ രക്ഷിതാക്കളെ വിളിച്ചു വരുത്തിയാണു തിരിച്ചയച്ചത്. മറ്റു വിദ്യാർഥികളെ താക്കീത് നൽകിയ വിട്ടയച്ചു.
ചുറ്റിക്കറങ്ങാൻ എത്തിയ ഏതാനും വിദ്യാർഥിനികളെയും പിടികൂടി. വനിതാ പൊലീസ് ഉൾപ്പെടുന്ന പൊലീസ് സംഘമാണു പരിശോധന നടത്തുന്നത്. പുതുവത്സരം കഴിയുന്നതു വരെ ഇതു തുടരുമെന്നു പൊലീസ് വ്യക്തമാക്കി.












Click it and Unblock the Notifications