കൊച്ചിയിലെ മലിനീകരണം അപകടകരമായ നിലയില്‍; ശ്വസിച്ചാല്‍ മാരക രോഗങ്ങള്‍ക്ക് വരെ കാരണമാകും

കൊച്ചി: എറണാകുളം ജില്ലയിലെ മലിനീകരണ തോത് അപകടകരമായ നിലയില്‍. ശ്വസിച്ചാല്‍ ആര്‍ക്കും അപകടകരമായ രോഗങ്ങള്‍ വരെയുണ്ടാവാമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
ശ്വാസകോശ അസുഖങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്ന വായുവിലെ രാസബാഷ്പ മാലിന്യം ശ്വസിക്കുന്ന അമ്മമാരുടെ മുലപ്പാലിലൂടെ കുഞ്ഞുങ്ങള്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് വൈദ്യ ശാസ്ത്ര പഠനത്തിലുളള്ളത്.

ഇത് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ഇത് കൊച്ചി നഗരത്തിന് കൂടി ബാധകമാണ്. ആഗോള തലത്തില്‍ തന്നെ ഇത് കണ്ടെത്തിയ ഇടങ്ങളിലെല്ലാം വലിയ പ്രശ്‌നങ്ങള്‍ നേരിട്ടിട്ടുണ്ട്. പഠനവൈകല്യങ്ങള്‍ അടക്കമാണ് ഇവരില്‍ കണ്ടുവരുന്നത്.
കൊച്ച നഗരത്തില്‍ രാത്രി ഒന്‍പത് മണിക്കും രാവിലെ ഒന്‍പത് മണിക്കും ഇടയിലാണ് രാസബാഷ്പ മാലിന്യത്തിന്റെ അളവ് വര്‍ധിക്കുന്നത്. പത്ത് കിലോമീറ്റര്‍ ആകാശ ചുറ്റളവിലാണ് ഇതെല്ലാം നടക്കുന്നത്.
5000 രൂപയുണ്ടോ; എങ്കില്‍ ഈ യാത്ര ഗംഭീരമാക്കാം, ഉറപ്പായും കണ്ടിരിക്കണം ഈ സ്ഥലങ്ങള്‍
ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉപ സമിതി തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടില്‍ ഇത്തരം മാലിന്യം പുറന്തള്ളാന്‍ സാധ്യതയുള്ള പതിനാല് ഉറവിടങ്ങളുടെ ചുരുക്കപ്പട്ടിക സമര്‍പ്പിച്ചിരുന്നു.
പിന്നീട് പക്ഷേ തുടര്‍ പരിശോധനകളൊന്നും ഉണ്ടായില്ല. അതേസമയം ഇന്ത്യന്‍ നഗരങ്ങളില്‍ മലിനീകരണം കൂടുതല്‍ ഉള്ള സ്ഥലത്തെല്ലാം കുട്ടികള്‍ ഈ ഭീഷണി നേരിടുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു. ആഗോള തലത്തില്‍ അഞ്ച് വയസ്സില്‍ താഴെയുളള്ളള 5.43 ലക്ഷം കുട്ടികളും മരിക്കുന്നത് വായുമലിനീകരണം കാരണമാണ്.
നിലവില്‍ വിറകുകള്‍ കത്തിക്കുന്ന അടുപ്പുകള്‍ ഇല്ലാതായതോടെ വീടുകളില്‍ തല്‍ക്കാലം ഭീഷണിയാവുന്ന മലിനീകരണം ഉണ്ടാവുന്നില്ല. എന്നാല്‍ പിഎം 2.5 രാസമാലിന്യം അതിനേക്കാളെല്ലാം ഭീകരമാണ്.
ആസ്മ അടക്കമുള്ള രോഗങ്ങള്‍ ഇതേ തുടര്‍ന്നുണ്ടാവുന്നുണ്ട്. അതേസമയം ഗര്‍ഭിണികളെ ഇവ എങ്ങനെ ബാധിക്കുന്നുവെന്ന് പഠനത്തിലൂടെ പരിശോധിച്ച് വരികയാണ്. കേരളത്തില്‍ ആഴത്തിലുള്ള പഠനം ആവശ്യമാണെന്നാണ് വിലയിരുത്തല്‍.












Click it and Unblock the Notifications