തൃക്കാക്കര മുനിസിപ്പൽ ചെയർപേഴ്സണ് കുരുക്ക് മുറുകുന്നു: പണക്കിഴി ആരോപണത്തിൽ കഴമ്പുണ്ടെന്ന് വിജിലൻസ്
കൊച്ചി: ഓണത്തിന് മുനിസിപ്പൽ കൌൺസിലർമാർക്ക് പണക്കിഴി നൽകിയെന്ന ആരോപണത്തിൽ സംഭവത്തിൽ തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ അജിത തങ്കപ്പന് എതിരായ ആരോപണത്തിൽ കഴമ്പുണ്ടെന്ന് വിജിലൻസ് കണ്ടെത്തൽ. വിജിലൻസ് ഉദ്യോഗസ്ഥർ നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ചെയർപേഴ്സണെതിരെ തെളിവുകൾ കണ്ടെടുത്തിട്ടുള്ളത്.
ഓഫീസിനുള്ളിൽ നിന്നുള്ള സിസി ടിവി ദൃശ്യങ്ങളും കൗൺസിലർമാരുടെ മൊഴിയും ശേഖരിക്കുകയും ഇവ പരിശോധിക്കുകയും ചെയ്ത ശേഷമാണ് അന്വേഷണസംഘത്തിന്റെ നിഗമനം. അന്വേഷണത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് വിജിലൻസ് എസ് പിക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. അതേ സമയം ഈ സംഭവത്തിൽ ചെയർപേഴ്സണ് എതിരെ കേസ് രജിസ്റ്റർ ചെയ്യണോ എന്ന കാര്യത്തിൽ വിജിലൻസ് ഡയറക്ടറുടേതായിരിക്കും അന്തിമ തീരുമാനം.
ഓണക്കോടിക്കൊപ്പം നഗരസഭാ ചെയർപേഴ്സൺ 10000 രൂപം നൽകിയ സംഭവവുമായി ബന്ധപ്പെട്ട് വിജിലൻസ് ഉദ്യോഗസ്ഥർ കൌൺസിലർമാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് വരികയാണ്. ചെയർപേഴ്സൺ ഏത് സമയത്താണ് ഓഫീസിലേക്ക് വിളിപ്പിച്ചത്, കവറിൽ എത്ര രൂപയാണ് ഉണ്ടായിരുന്നത് എന്നതടക്കമുള്ള കാര്യങ്ങളാണ് വിജിലൻസ് അന്വേഷിച്ചത്.
കിടിലം ഗ്ലാമറസ് ലുക്കില്‍ നടി ശ്രിന്ദ; വൈറല്‍ ഫോട്ടോ ഷൂട്ട് കാണാം
{photo-feature}












Click it and Unblock the Notifications