ഓണം വരാനായി, ഓണത്തല്ലും തുടങ്ങി യുഡിഎഫ്, തൃക്കാക്കരയില്‍ നഗരസഭ ചിഹ്നത്തെ ചൊല്ലി 'തമ്മിലടി'
കൊച്ചി: തൃക്കാക്കര നഗരസഭയുടെ ചിഹ്നത്തെ ചൊല്ലി യുഡിഎഫില്‍ വന്‍ പൊട്ടിത്തെറി. സ്വകാര്യ സ്ഥാപനം നടത്തിയ തൊഴില്‍ മേളയ്ക്ക് നഗരസഭയുടെ ചിഹ്നം ഉപയോഗിച്ചതാണ് വിവാദമായിരിക്കുന്നത്. എന്നാല്‍ ഇതിനെതിരെ നടപടിയൊന്നും എടുത്തില്ല. പകരം നഗരസഭയുടെ വൈസ് ചെയര്മാന് എഎ ഇബ്രാഹിം കുട്ടി അടക്കമുള്ളവര്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇതാണ് യുഡിഎഫ് അംഗങ്ങള്‍ തമ്മിലുള്ള പ്രശ്നമായി മാറിയത്.

സൗജന്യ ഗൈഡന്‍സ് ആന്‍ഡ് തൊഴില്‍ മേള കഴിഞ്ഞ ദിവസം സ്വകാര്യ സ്ഥാപനം കാക്കനാട് കമ്മ്യൂണിറ്റി ഹാളില്‍ നടത്തിയിരുന്നു. ഇതിന്റെ നോട്ടീസില്‍ ചെയര്‍പേഴ്സണ്‍ അടക്കമുള്ളവരുടെ ചിത്രവും ഉള്‍പ്പെടുത്തിയിരുന്നു.
നോട്ടീസില്‍ സ്വകാര്യ സ്ഥാപനത്തിന്റെ ലോഗോ മാത്രമല്ല, നഗരസഭയുടെ ഔദ്യോഗിക ചിഹ്നം കൂടി ഉപയോഗിച്ചിരുന്നു. ഇതോടെ നഗരസഭ നടത്തുന്ന പരിപാടിയെന്ന പേരായി ഈ ചടങ്ങിന്. എന്നാല്‍ ഇതിന് വിശദീകരണവുമായി ഭരണസമിതി തന്നെ രംഗത്ത് വന്നു. ഇത് നഗരസഭയുടെ പരിപാടിയല്ലെന്ന് ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന് വ്യക്തമാക്കി.
കമ്മ്യൂണിറ്റി ഹാള്‍ അവര്‍ക്ക് നല്‍കുക മാത്രമാണ് ചെയ്തതെന്നാണ് വിശദീകരണം. നോട്ടീസിലെ ചിഹ്നം ശ്രദ്ധയില്‍പ്പെട്ടതോടെ ചെയര്‍പേഴ്സണ്‍ ഉദ്ഘാടക പരിപാടിയില്‍ നിന്ന് പിന്മാറുകയും ചെയ്തു.
പക്ഷേ വൈസ് ചെയര്‍മാനും മുസ്ലീം ലീഗ് നേതാവുമായ ഇബ്രാഹിം കുട്ടി പരിപാടിയില്‍ പങ്കെടുത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. യുഡിഎഫ് ഉപസമിതി യോഗത്തിലാണ് തൊഴില്‍ മേളയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടായത്. ജനം മനസ്സിലാക്കിയത് നഗരസഭയുടെ പരിപാടിയെന്നാണ്, സ്വകാര്യ സ്ഥാപനത്തിനെതിരെ ചിഹ്നം ദുരുപയോഗം ചെയ്തതിന് നടപടിയെടുക്കണമെന്നും കമ്മിറ്റിയില്‍ ആവശ്യമുയര്‍ന്നു.
പരിപാടിയില്‍ പങ്കെടുത്തത് ശരിയായില്ലെന്നും ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് റാഷിദ് ഉള്ളംപിള്ളി പറഞ്ഞു. രോഷത്തോടെയാണ് ഇക്കാര്യം പറഞ്ഞത്. മറ്റംഗങ്ങള്‍ ഇതേറ്റെടുത്തതോടെ യോഗം ബഹളത്തില്‍ മുങ്ങി.
ഇതിനിടെ കൂത്താട്ടുകുളം നഗരസഭാ കൗണ്‍സിലിലും ബഹളം. യോഗത്തിനിടയില്‍ ഭരണകക്ഷിയംഗം ജാതിപ്പേര് വിളിച്ചെന്ന് ആരോപിച്ചായിരുന്നു പ്രതിപക്ഷ പ്രതിഷേധം. ഇത് ബഹിഷ്കരണത്തിലേക്കെത്തി. വാളക്കാട്ടില് ഭാഗത്ത് സൗജന്യമായി നല്കിയ സ്ഥലത്ത് വീടുനിര്‍മാണം നടക്കുന്നിടത്തേക്കുള്ള വഴിയി ബന്ധപ്പെട്ടുള്ള കേസില്‍ നഗരസഭ കക്ഷി ചേരണമെന്ന അടിയന്തരപ്രമേയം സണ്ണി കുര്യാക്കോസ് അവതരിപ്പിച്ചു.
എന്റെ പൊന്നേ ഒന്നൊന്നര മേക്കോവര്‍; സിക്സ് പാക്കില്‍ ഞെട്ടിച്ച് മണിക്കുട്ടന്, വൈറലായി ചിത്രങ്ങള്‍!!
എന്നാല്‍ അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് അനുമതി നല്‍കിയത് ചട്ടങ്ങള്‍ അനുസരിച്ചല്ല എന്ന് പ്രതിപക്ഷ നേതാവ് പ്രിന്‍സ് പോള്‍ ജോണ്‍ ഉന്നയിച്ചു. പ്രതിപക്ഷം പ്രമേയത്തെ എതിര്‍ത്ത് സംസാരിക്കുന്നതിനിടെയാണ് ജാതിപ്പേര് വിളിച്ച് ഭരണകക്ഷിയംഗം അപമാനിച്ചെന്ന് ആരോപണം ഉയര്‍ന്നത്.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം












Click it and Unblock the Notifications