വട്ടിപ്പലിശക്കാരന്റെ ഭീഷണി; പ്രമുഖ യൂട്യൂബ് വ്ളോഗർ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍, കേസെടുത്ത് പൊലീസ്
ആലുവ: പ്രമുഖ യൂട്യൂബ് വ്‌ളോഗറെ ആലുവയിലെ ടൂറിസ്റ്റ് ഹോമില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃക്കാക്കര പൂയച്ചിറ കിഴക്കെക്കര വീട്ടില്‍ അബ്ദുള്‍ ഷുക്കൂര്‍ ആണ് മരിച്ചത്. 49 വയസായിരുന്നു. ഞാന്‍ ഒരു കാക്കനാടന്‍ എന്ന യൂട്യൂബ് ചാനലിലൂടെയാണ് അബ്ദുള്‍ ഷുക്കൂര്‍ വ്‌ളോഗിംഗ് നടത്തിയിരുന്നത്. മുറിയില്‍ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.
കടബാധ്യതയും പണം കടമായി നല്‍കിയ വട്ടിപ്പലിശക്കാരന്റെ ഭീഷണിയുമാണ് മരിക്കാന്‍ കാരണമായതെന്ന് ചൂണ്ടിക്കാണിക്കുന്ന കുറിപ്പാണ് കണ്ടെടുത്തത്. അഞ്ച് ലക്ഷം രൂപ 2015ല്‍ കടം വാങ്ങിയതായി കത്തില്‍ പറയുന്നു. 25,000 രൂപ പലിശനിരക്കില്‍ 15 ലക്ഷത്തോളം രൂപ 2021 വരെ അടച്ചിട്ടും തന്നെയും കുടുംബത്തെയും നിരന്തരം ഭീഷണിപ്പെടുത്തുന്നു എന്നാണ് കത്തില്‍ പറയുന്നത്.
ഉഫ്...ഒന്നും പറയാനില്ല, ഇത് ഒരു ഒന്നൊന്നര ലുക്ക്; ദീപ്തിയുടെ വൈറല്‍ ചിത്രങ്ങള്‍

മൂന്ന് ദിവസം മുമ്പാണ് ഷുക്കൂര്‍ റെയില്‍വെ സ്റ്റേഷന്‍ പരിസരത്തെ ടൂറിസ്റ്റ് ഹോമില്‍ മുറിയെടുത്തത്. ബുധനാഴ്ച രാത്രി എട്ട് മണിയോടെ ടൂറിസ്റ്റ് ഹോമിലെ ജീവനക്കാരാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സംഭവത്തില്‍ ആലുവ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പലിശക്കാരനെ ചോദ്യം ചെയ്യുമെന്നാണ് വിവരം.












Click it and Unblock the Notifications