എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കേരളത്തിലെത്തി റിലയന്‍സ് ജിയോയുടെ 5ജി സേവനം: മുഖ്യമന്ത്രി കൊച്ചിയില്‍ ഉദ്ഘാടനം ചെയ്തു

Google Oneindia Malayalam News

കൊച്ചി: കേരളത്തില്‍ 5ജി സേവനങ്ങള്‍ക്ക് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ പനമ്പിള്ളി നഗറില്‍ നടന്ന പരിപാടി ഉദ്ഘാടനം ചെയ്തു. റിലയന്‍സ് ജിയോയുടെ ട്രൂ 5ജി സേവനങ്ങളാണ് ഇനി കേരളത്തില്‍ ലഭ്യമാകുക. ഇന്ന് മുതല്‍ കൊച്ചി കോര്‍പ്പറേഷന്‍ പരിധിയില്‍ ജിയോയുടെ 5ജി സേവനങ്ങള്‍ ലഭ്യമാകും.

ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുത്ത മേഖലകളിലാണ് 5ജി ലഭ്യമാക്കുന്നത്. മുഖ്യമന്ത്രിയുടെ ഉദ്ഘാടന ചടങ്ങില്‍ കൊച്ചി മേയര്‍ എം അനില്‍കുമാര്‍ മുഖ്യാതിഥിയായിരുന്നു. അതേസമയം രാജ്യത്തെ അതിവേഗ സര്‍വീസാണ് ഇന്ന് മുതല്‍ കൊച്ചിയില്‍ ലഭിക്കുക. സാധാരണ സര്‍വീസുകളില്‍ നിന്നുള്ള കുതിച്ചുചാട്ടമാണിത്.

1

ഒക്ടോബര്‍ മുതലാണ് റിലയന്‍സ് ജിയോ 5ജി സേവനങ്ങള്‍ രാജ്യത്ത് ലഭ്യമാക്കി തുടങ്ങിയത്. പരീക്ഷണാടിസ്ഥാനത്തി മുംബൈ, ദില്ലി, കൊല്‍ക്കത്ത നഗരങ്ങളിലാണ് സേവനങ്ങള്‍ ലഭ്യമാക്കിയത്. ഇതിന് ശേഷമാണ് മറ്റിടങ്ങളിലേക്ക് വ്യാപിപ്പിച്ചത്. കൊച്ചി നഗരത്തിലെ വിവിധയിടങ്ങളില്‍ 5ജി സേവനങ്ങള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ലഭ്യമായി തുടങ്ങിയിരുന്നു.

ബാബ വംഗയുടെ പ്രവചനം സംഭവിക്കും; 2025ല്‍ ആ സംഭവമുണ്ടാകും, ബ്രിട്ടന്‍ ബാക്കിയുണ്ടാവില്ലെന്ന് പ്രവചനംബാബ വംഗയുടെ പ്രവചനം സംഭവിക്കും; 2025ല്‍ ആ സംഭവമുണ്ടാകും, ബ്രിട്ടന്‍ ബാക്കിയുണ്ടാവില്ലെന്ന് പ്രവചനം

130ലേറെ ടവറുകളാണ് ജിയോ നവീകരിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ പട്ടികയില്‍ 5ജി ലഭ്യമായ നഗരങ്ങളുടെ പട്ടികയില്‍ കൊച്ചിയും ഉണ്ടായിരുന്നു. 5ജി സേവനം കേരളത്തിലെ ആരോഗ്യ-വിദ്യാഭ്യാസ, ഐടി മേഖലകള്‍ക്ക് ഊര്‍ജം പകരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Hair Growth: മുടി പനങ്കുല പോലെ വളരണോ; അധികമൊന്നും മെനക്കെടേണ്ട, സ്ഥിരമായി ഇതൊക്കെ ഒന്ന് കഴിക്കൂ!!

അതേസമയം വിവിധ മേഖലകളുടെ വളര്‍ച്ചയ്ക്ക് 5ജിയിലൂടെ സാധിക്കുമെന്ന് പിണറായി പറഞ്ഞു. കേരളത്തില്‍ ആദ്യമായി 5ജി സേവനങ്ങള്‍ ലഭ്യമാക്കുന്നതില്‍ സന്തോഷമുണ്ടെന്ന് കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ എം അനില്‍കുമാര്‍ പറഞ്ഞു.

കൊച്ചി കോര്‍പ്പറേഷന്‍ പരിധിയിലും ഗുരുവായൂര്‍ ക്ഷേത്ര പരിസരത്തും ചൊവ്വാഴ്ച്ച മുതല്‍ 5ജി സേവനങ്ങള്‍ ലഭ്യമാകും. അടുത്ത ഒരു മാസത്തിനുള്ളില്‍ കേരളത്തിലെ പ്രധാനപ്പെട്ട നഗരങ്ങളിലേക്കും 5ജി വ്യാപിപ്പിക്കുവാനാണ് ശ്രമിക്കുന്നത്. ഡിസംബര്‍ അവസാനത്തോടെ രാജ്യത്തെ എല്ലാ താലൂക്കുകളിളും 5ജി സേവനങ്ങള്‍ ലഭ്യമാകും.

ഒരു നായയല്ലേ ആ നില്‍ക്കുന്നത്, ചെടികള്‍ക്കിടയില്‍ ഒളിഞ്ഞിരിപ്പാണ്; 17 സെക്കന്‍ഡില്‍ കണ്ടെത്തണംഒരു നായയല്ലേ ആ നില്‍ക്കുന്നത്, ചെടികള്‍ക്കിടയില്‍ ഒളിഞ്ഞിരിപ്പാണ്; 17 സെക്കന്‍ഡില്‍ കണ്ടെത്തണം

4ജിയേക്കാള്‍ പത്തിരട്ടി വരെ ഡാറ്റാ വേഗതയാണ് 5ജിയില്‍ പ്രതീക്ഷിക്കുന്നത്. നിലവില്‍ 5ജി ഫോണുള്ളവര്‍ക്ക്, ഫോണിലെ സെറ്റിങ്‌സില്‍ മാറ്റം വരുത്തിയാല്‍ 5ജിയിലേക്ക് മാറാം. സിം കാര്‍ഡിലൊന്നും ഒരു മാറ്റവും വരുത്തേണ്ടതില്ല. അര്‍ഹരായ ഉപയോക്താക്കളുടെ ഫോണിലേക്ക് 5ജിയിലേക്ക് ക്ഷണിച്ചുള്ള ലിങ്കുകളും എത്തും.

Ernakulam
English summary
reliance 5g internet services iunaugrated by chief minister in kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X