നിയമസഭാ തിരഞ്ഞെടുപ്പ്: കളമശ്ശേരി സീറ്റിനെ ചൊല്ലി ലീഗിൽ പൊട്ടിത്തെറി, അഹമ്മദ് കബീറിന് സീറ്റ് നിഷേധിച്ചു
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക പുറത്ത് വിട്ടതിന് പിന്നാലെ മുസ്ലിം ലീഗിൽ പൊട്ടിത്തെറി. എറണാകുളം മുസ്ലിം ലീഗിലാണ് കളമശ്ശേരി മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് അസ്വാരസ്യങ്ങൾ ഉടലെടുത്തിട്ടുള്ളത്. മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ മകനെയാണ് മുസ്ലിം ലീഗ് ഇത്തവണ കളമശ്ശേരി സീറ്റിൽ മത്സരിപ്പിക്കുന്നത്. കളമശേരിയിലെ നിയുക്ത മുസ്ലിം ലീഗ് സ്ഥാനാർത്ഥിയുമായ വി. ഇ ഗഫൂറിനെതിരെ ഒരു വിഭാഗം നേതാക്കളാണ് രംഗത്തെത്തിയിട്ടുള്ളത്.
'ശനിയാഴ്ച വന്ന് ആ മനുഷ്യന്റെ മുന്നില്‍ നില്‍ക്കണം', ഭാഗ്യലക്ഷ്മിക്കെതിരെ തിരിഞ്ഞ് ബിഗ് ബോസ് ആരാധകർ
വി എ ഗഫൂറിനെതിരെ പ്രതിഷേധവുമായി മുൻ എംഎൽഎ അഹമ്മദ് കബീറിന്റെ വീട്ടിൽ ഒരു വിഭാഗം നേതാക്കൾ സംഘടിച്ചിരുന്നു. ഗഫൂറിന്റെ കളമശ്ശേരിയിലെ സ്ഥാനാർത്ഥിത്വം അംഗീകരിക്കാൻ കഴിയില്ലെന്നാണ് നേതാക്കളുടെ നിലപാട്. മുതിർന്ന ലീഗ് നേതാവായ അഹമ്മദ് കബീറിനെ ഒഴിവാക്കിയതിൽ വിമത വിഭാഗം പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

Recommended Video

കളമശ്ശേരിക്ക് പുറമേ വി എ ഗഫൂറിന്റെ സ്ഥാനാർത്ഥിത്വം മറ്റ് മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിക്കുമെന്നും മുസ്ലിം ലീഗ് മുതിർന്ന നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ ദിവസമാണ് മുസ്ലിം ലീഗ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. അഴിമതിക്കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ വി കെ ഇബ്രാഹിം കുഞ്ഞിനെ മത്സരിപ്പിക്കുന്നതിൽ പിൻവലിച്ച ലീഗ് പകരം മകനെ സ്ഥാനാർത്ഥിയാക്കുന്നത്.












Click it and Unblock the Notifications