പറവൂര്‍ അടിമുടി മാറും, റോഡ് നിര്‍മാണം സജീവം, 45 മീറ്ററില്‍ ആറുവരിപ്പാത 2025ല്‍
കൊച്ചി: പറവൂരില്‍ പുതിയ ദേശീയാപാത റോഡ് നിര്‍മാണം സജീവമാകുന്നു. അടിമുടി മാറാനുള്ള ഒരുക്കത്തിലാണ് പറവൂര്‍. ആറുവരി പാതയാണ് വരാന്‍ പോവുന്നത്. ഇതിനോടകം കാവില്‍നട മുതല്‍ കൂനമ്മാവ് ചന്ത വരെയുള്ള റോഡിന്റെ നിര്‍മാണംകഴിഞ്ഞതാണ്. ഇടപ്പള്ളി മുതല്‍ കോട്ടപ്പുറം റീച്ചില്‍ വരെയാണ് പ്രധാന റോഡിന്റെ പണി തുടങ്ങിയത്.
2025ഒാടെ പൂര്‍ണമായും ആറുവരിപ്പാതയാക്കി മാറ്റുന്നതിലേക്കുള്ള പണികളാണ് നടക്കുന്നത്. ഒട്ടേറെ സ്ഥലങ്ങളില്‍ സര്‍വീസ് റോഡുകളുടെ നിര്‍മാണവും നടക്കുന്നുണ്ട്. 45 മീറ്ററിലാണ് ആറുവരിപ്പാത നിര്‍മിക്കുന്നത്. ഒരു മാസത്തിനുള്ളില്‍ തന്നെ കൂടുതല്‍ സ്ഥലങ്ങളില്‍ റോഡ് പണി ആരംഭിക്കാന്‍ പോവുകയാണ്.

അതേസമയം ദേശീയപാതയുമായി ചേര്‍ന്ന് പുതിയ റോഡ് വരുന്ന സ്ഥലങ്ങളില്‍ ആദ്യം സര്‍വീസ് റോഡ് പണിയും. ഗതാഗതം സര്‍വീസ് റോഡിലൂടെ തിരിച്ചുവിട്ട ശേഷമാണ് പ്രധാന റോഡ് നിര്‍മിക്കുക. ഇവയുടെ നിര്‍മാണം പാലങ്ങള്‍, ഫ്‌ളൈ ഓവറുകള്‍ വെഹിക്കിള്‍ അണ്ടര്‍പാസ് എന്നിവയെ അപേക്ഷിച്ച് വേഗത്തില്‍ നടത്താനാവും. ഇതുവരെ 26 ശതമാനം നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്.
ചില നിര്‍മാണ പ്രതിസന്ധികള്‍ മുന്നിലുള്ളത്. മണ്ണിനും കരിങ്കല്ലിനുമുള്ള ക്ഷാമമാണ് പ്രധാന പ്രശ്‌നം. ക്വാറി ലഭ്യമായാല്‍ മാത്രമേ കരിങ്കല്ല് എടുക്കാന്‍ കരാര്‍ കമ്പനിക്ക് സാധിക്കൂ. ഇതാണെങ്കില്‍ ലഭ്യമായിട്ടില്ല. സര്‍ക്കാരിനും ഇക്കാര്യത്തില്‍ പരിഹാരം കാണാനായിട്ടില്ല. മെറ്റലിന്റെ ആവശ്യകതയും വര്‍ധിക്കാന്‍ പോവുകയാണ്. 2025 ഏപ്രിലിലാണ് നിര്‍മാണം പൂര്‍ത്തിയാക്കേണ്ടത്. ക്വാറി കിട്ടുന്നത് വൈകിയാല്‍ നിര്‍മാണത്തിന് കൂടുതല്‍ സമയം വേണ്ടി വരും.












Click it and Unblock the Notifications