എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആഴക്കടല്‍ മത്സ്യബന്ധനത്തില്‍ നിന്നും ബഹു രാഷ്ട്ര കുത്തകകളെ ഒഴിവാക്കണം: എസ് ശര്‍മ

  • By Desk
Google Oneindia Malayalam News

കളമശേരി: ആഴക്കടല്‍ മത്സ്യബന്ധനത്തില്‍ നിന്നും ബഹുരാഷ്ട്ര കുത്തകകളെ ഒഴിവാക്കി ആദ്യ ഘട്ടത്തിലെ മുതല്‍ മുടക്ക് സഹകരണ മേഖലയില്‍ നിന്നും കണ്ടെത്തിക്കൊണ്ട് പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ശാക്തീകരിക്കണമെന്ന് മുന്‍ സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രിയും എം.എല്‍.എയുമായ എസ്. ശര്‍മ്മ പറഞ്ഞു.

<strong>പുകഴ്ത്തൽ മാത്രം കേട്ട് ശീലം, ലൈവ് പരിപാടി പാരയായി, പ്രവർത്തകന്റെ ചോദ്യത്തിന് മുന്നിൽ പകച്ച് മോദി</strong>പുകഴ്ത്തൽ മാത്രം കേട്ട് ശീലം, ലൈവ് പരിപാടി പാരയായി, പ്രവർത്തകന്റെ ചോദ്യത്തിന് മുന്നിൽ പകച്ച് മോദി

കൊച്ചി സര്‍വകലാശാല ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ് വിഭാഗം സംഘടിപ്പിച്ച 'പ്രളയാനന്തര കേരളം, മത്സ്യ മേഖലയുടെ വികസനം - പുതിയ മാതൃകകളും ആശയങ്ങളും' എന്ന വിഷയത്തിൽ ദേശീയ ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സ്യ മേഖലയിലെ പ്രളയാനന്തര അതിജീവനത്തിനും, പുനര്‍ നിര്‍മ്മാണത്തിനും, സമഗ്ര പുരോഗതിയ്ക്കുമായി പരമ്പരാഗത മത്സ്യ തൊഴിലാളികളെ ആഴക്കടല്‍ മത്സ്യ ബന്ധനത്തിനും, ഉള്‍നാടന്‍ മത്സ്യകര്‍ഷകരെ നൂതന കൃഷിരീതികളിലും പ്രാപ്തരാക്കണമെുന്നം അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായ പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്യാന്‍ മത്സ്യ മേഖലയടക്കം വ്യത്യസ്ത മേഖലകളെ സംയോജിപ്പിച്ച് വിവിധ രാജ്യങ്ങളിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി അന്തര്‍ദേശീയ ശാസ്ത്ര കോണ്‍ഗ്രസ് കൊച്ചി സര്‍വകലാശാലയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

fishermen-1

പ്രളയം സൃഷ്ട്ടിച്ച വിവിധതരത്തിലുള്ള അവശിഷ്ടങ്ങള്‍ കായലുകളും തീരക്കടലുമാണ് ഉള്‍ക്കൊള്ളുന്നത്. ഇതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടുന്നത് തീരദേശവാസികളാണ്. ഇവ ജല ആവാസ വ്യവസ്ഥകളിലും കടല്‍ജീവികളിലും അതുവഴി തീരദേശവാസികളിലും ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളും ആരോഗ്യ പ്രശ്നനങ്ങളും പഠന വിഷയമാക്കണമെന്ന് ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാല സ്ഥാപക വൈസ് ചാന്‍സലര്‍ പ്രൊഫ. ബലമധുസൂധനക്കുറുപ്പ് പറഞ്ഞു. ഇത്തരം അവശിഷ്ടങ്ങള്‍ കഴിയുന്നത്ര വേഗത്തില്‍ നീക്കം ചെയ്യാന്‍ വേണ്ട നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെും മത്സ്യകൃഷിയ്ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ 'കടല്‍ കൃഷി കരടു നയം' പുന:പരിശോധിക്കണമെന്നും കരട് നയം അംഗീകരിക്കുതിന് മുന്‍പ് തുറന്ന ചര്‍ച്ചകള്‍ നടത്തി പോരായ്മകള്‍ പരിഹരിക്കണമെുന്നം അദ്ദേഹം പറഞ്ഞു.

കൊച്ചിന്‍ യൂണിവേഴ്‌സിറ്റി വൈസ് ചാര്‍സലര്‍ ആര്‍. ശശിധരന്‍ അദ്ധ്യക്ഷനായി. സിഐഎഫ്റ്റി വകുപ്പ് മേധാവി ഡോ. ലീല എഡ്വിന്‍, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ അക്വാകള്‍ച്ചര്‍ പ്രോഗ്രാം കോ-ഒഡിനേറ്റര്‍ ഡോ. ടി.ജി മനോജ് കുമാര്‍, ഫിഷറീസ് വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ പി.സഹദേവന്‍, സി.എം.എല്‍.ആര്‍.ഇ ഡയറക്ടര്‍ ഡോ. വി. എന്‍ സഞ്ജീവന്‍, ഉള്‍നാടന്‍ ഗവേഷണ കേന്ദ്രം മുഖ്യ ശാസ്ത്രജ്ഞ ഡോ. റാണി പളനിസ്വാമി, ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ ഡോ. രജിത് നമ്പ്യാര്‍, ഡോ. എം. ഹരികൃഷ്ണന്‍, റഫീഖ് അലി എന്നിവര്‍ സംസാരിച്ചു.

Ernakulam
English summary
S Sharma on fishing in deep sea
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X