ഭര്‍തൃവീട്ടിലെ സ്ത്രീധന പീഡനം; യുവതിയുടെ ആത്മഹത്യയിലെ അന്വേഷണത്തില്‍ പോലീസിന് വിമര്‍ശനം
കൊച്ചി: ഭര്‍തൃ വീട്ടിലെ സ്ത്രീധന പീഡനത്തെയും ജാതി അധിക്ഷേപത്തെയും തുടര്‍ന്ന് ദളിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസിന് വിമര്‍ശനം. അന്വേഷണത്തില്‍ പോലീസിന് വലിയ വീഴ്ച്ചയുണ്ടായതായിട്ടാണ് വിമര്‍ശനം. പോലീസ് കമ്മീഷണറോട് വീഴ്ച്ചയുമായി ബന്ധപ്പെട്ട് പട്ടികജാതി പട്ടിക വര്‍ഗ കമ്മീഷന്‍ വിശദീകരണം തേടി.

പോലീസിന് പരാതി ലഭിച്ചിട്ടും ഗൗരവത്തോടെയുള്ള അന്വേഷണം പോലീസ് നടത്തിയില്ലെന്നാണ് കമ്മീഷന്‍ ആരോപിക്കുന്നു. അസി. കമ്മീഷണര്‍ക്ക് അന്വേഷണം കൈമാറിയത് ഒരു മാസത്തിന് ശേഷം മാത്രമാണെന്നും കമ്മീഷന്‍ കണ്ടെത്തി. സംഗീതയുടെ വീടും കമ്മീഷന്‍ സന്ദര്‍ശിച്ചു.
ഭര്‍ത്താവിന്റെ വീട്ടുകാരുടെ ജാതി അധിക്ഷേപവും, സ്ത്രീധന പീഡനവുമാണ് സംഗീതയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കള്‍ പരാതിപ്പെട്ടിരിക്കുന്നത്. ഇതേ തുടര്‍ന്നായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പ്രണയത്തിനൊടുവില്‍ 2020 സെപ്റ്റംബറിലായിരുന്നു സുമേഷും സംഗീതയും വിവാഹിതരാകുന്നത്. ്ര
കൂരമായ പീഡനങ്ങളാണ്. ഭര്‍തൃവീട്ടില്‍ നിന്ന് സംഗീത നേരിട്ടത്. രണ്ടാഴ്ച്ച പിന്നീടും മുമ്പേ സ്ത്രീധനത്തെ ചൊല്ലി പീഡനം തുടങ്ങി. ശാരീരിക ഉപദ്രവങ്ങള്‍ക്ക് പുറമേ സുമേഷും കുടുംബാംഗങ്ങളും സംഗീതയെ ജാതീയമായി അധിക്ഷേപിച്ചുവെന്നും കുടുംബം ആരോപിച്ചു. ഭര്‍തൃവീട്ടില്‍ കസേരയില്‍ ഇരിക്കാന്‍ പോലും സംഗീതയ്ക്ക് അനുമതിയുണ്ടായിരുന്നില്ല.
പുലയ സമുദായ അംഗമായ സംഗീതയെ ഉള്‍ക്കൊള്ളാന്‍ ഈഴ സമുദായത്തില്‍പ്പെട്ട സുമേഷിന്റെ വീട്ടുകാര്‍ തയ്യാറായിരുന്നില്ലെന്നതും, അതിന്റെ പേരില്‍ അടക്കം പീഡനമുണ്ടായെന്നും കുടുംബം ആരോപിക്കുന്നു. സംഗീതയ്ക്ക് സ്വന്തം വീട്ടില്‍ നിന്ന് സ്ത്രീധനമായി ഒന്നും കൊടുത്തിട്ടില്ല. അതിനാല്‍ കസേരയില്‍ ഇരുന്ന് ടിവി കാണാന്‍ പാടില്ലെന്നായിരുന്നു സംഗീതയോട് പറഞ്ഞത്.
ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും പ്രത്യേക പ്ലേറ്റും ഗ്ലാസുമൊക്കെ ഭര്‍തൃവീട്ടില്‍ ഉണ്ടായിരുന്നുവെന്നാണ് സംഗീതയുടെ ബന്ധു വെളിപ്പെടുത്തിയത്. സ്ത്രീധനം ലഭിച്ചില്ലെങ്കില്‍ ബന്ധം വേര്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ സുമേഷ്, സംഗീതയെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടുതായും ബന്ധുക്കള്‍ വെളിപ്പെടുത്തിയിരുന്നു.
പരാതി നല്‍കിയെങ്കിലും പോലീസ് സംഗീതയെ സുമേഷിനൊപ്പം അയക്കുകയായിരുന്നു. വീട്ടിലെത്തിയ സംഗീത തൂങ്ങി മരിച്ചു. വീട്ടിലുണ്ടായിരുന്ന സുമേഷ് സംഗീതയെ രക്ഷിച്ചില്ലെന്നും വിവരം മറച്ചുവെച്ചെന്നും കുടുംബം ആരോപിച്ചു. ഇതെല്ലാം പോലീസിന്റെ വീഴ്ച്ചയില്‍ സംഭവിച്ചതാണെന്ന വിലയിരുത്തലിലാണ് കമ്മീഷന്‍.
കേസില്‍ ഭര്‍ത്താവ് സുമേഷും, ഭര്‍തൃമാതാവുമടക്കം മൂന്ന് പേര്‍ റിമാന്‍ഡിലാണ്. സംഗീത ഗര്‍ഭിണിയായെങ്കിലും കുഞ്ഞ് അഞ്ചാം മാസത്തില്‍ മരിച്ചിരുന്നു. ഇതോടെ സുമേഷിന്റെ വീട്ടുകാരുടെ അധിക്ഷേവും വര്‍ധിച്ചു. ഇതെല്ലാം യുവതിയുടെ ആത്മഹത്യയിലേക്ക് നയിക്കാന്‍ കാരണമായിട്ടുണ്ട്.
നിത്യ മേനോന്‍ വിവാഹിതയാവുന്നു? വരന്‍ മലയാളത്തിലെ സൂപ്പര്‍ താരം, നടിയുടെ ചിത്രങ്ങൾ കാണാം












Click it and Unblock the Notifications