മുസ്ലീം ലീഗിന് വർഗീയ നിലപാട്; എറണാകുളത്ത് മുതിർന്ന ലീഗ് നേതാക്കൾ പാർട്ടി വിട്ട് സിപിഎമ്മിലേക്ക്
എറണാകുളം; നിയമസഭ തിരഞ്ഞെടുപ്പിൽ ജില്ലയിലെ ഏക സീറ്റായ കളമശേരിയിൽ ഇത്തവണ കനത്ത തിരിച്ചടിയാണ് ലീഗ് നേരിട്ടത്. 2016 ൽ 12118 വോട്ടുകൾക്ക് വി കെ ഇബ്രാഹിം കുഞ്ഞ് ജയിച്ച മണ്ഡലത്തിൽ ഇത്തവണ 15336 വോട്ടുകളുടെ തോൽവിയായിരുന്നു ഇബ്രാഹിം കുഞ്ഞിന്റെ മകനും ലീഗ് സ്ഥാനാർത്ഥിയുമായ അബ്ദുൾ ഗഫൂർ നേരിട്ടത്. പാലാരിവട്ടം അഴിമതി കേസിൽ അറസ്റ്റിലായ ഇബ്രാഹിം കുഞ്ഞിന്റെ മകനെ മത്സരിപ്പിച്ച തിരുമാനവും തുടർന്ന് പാർട്ടിയിലുണ്ടായ ഭിന്നതകളുമായിരുന്നു ലീഗിന്റെ തിരിച്ചടിക്ക് കാരണമായത്.
എന്തായാലും തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് പിന്നാലെ ലീഗിൽ ഭിന്നത പുകയുകയാണ്. എറണാകുളത്ത് ഇതിനോടകം തന്നെ നിരവധി പേർ പാർട്ടി വിട്ടിട്ടുണ്ട്. ഏറ്റവും ഒടുവിലായി ചില മുതിർന്ന നേതാക്കൾ കൂടി പാർട്ടി വിട്ടിരിക്കുകയാണ്.

ദേശീയ സമിതി അംഗവും കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലറുമായ പിഎം ഹാരിസും ദേശീയ സമിതി അംഗം രഘുനാഥ് പനവേലിയും ഉൾപ്പടെ 8 പേരാണ് മുസ്ലീം ലീഗിൽ നിന്ന് രാജിവെച്ചത്. മുസ്ലീം ലീഗിന്റെ വർഗീയ നിലപാടിൽ പ്രതിഷേധിച്ചാണ് നേതാക്കൾ പാർട്ടി വിട്ടത്.

തങ്ങൾ സിപിഎമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തിരുമാനിച്ചതായി നേതാക്കൾ പറഞ്ഞു. ലീഗ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനമാണ് നേതാക്കൾ ഉയർത്തിയത്. ലീഗിൽ മതേതരത്വം ഇല്ലെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. ഗ്രൂപ്പ് നേതാക്കൾ വീതം വെയ്പ്പ് നടത്തുകയാണെന്ന് നേതാക്കൾ ആരോപിച്ചു.

മലപ്പുറം ജില്ല കഴിഞ്ഞാൽ മുസ്ലീം ലീഗിന് യാതൊരു പ്രസക്തിയും ഇല്ല. തങ്ങളുടെ രാജിക്കത്ത് പാണക്കാട്ടേക്ക് അയച്ചിട്ടുണ്ടെന്നും നേതാക്കൾ പറഞ്ഞു. തങ്ങളുടെ രാജി ഒരു തുടക്കം മാത്രമാണ് . വരും ദിവസങ്ങളിൽ കൂടുതൽ പേർ ലീഗ് വിട്ട് സിപിഎമ്മിലെത്തുമെന്നും നേതാക്കൾ പറഞ്ഞു. ഉപാധികൾ ഇല്ലാതെയാണ് സിപിഎമ്മിലേക്ക് പോകുന്നതെന്ന് നേതാക്കൾ പറഞ്ഞു.

സർക്കാരിന്റെ പ്രവർത്തനങ്ങളേയും നേതാക്കൾ വാനോളം പുകഴ്ത്തി. മതേതര നിലപാടിനെ ഉയർത്തിപ്പിടിച്ച് കൊണ്ടാണ് മുഖ്യമന്ത്രിയുടെ പ്രവർത്തനമെന്നും നേതാക്കൾ വ്യക്തമാക്കി. അതേസമയം നേരത്തേ മുസ്ലിംലീഗ് സംസ്ഥാന കൗൺസിൽ അംഗം എഎം അബൂബക്കർ കൈതപ്പാടൻ രാജിവെച്ച് സിപിഎമ്മിൽ ചേർന്നിരുന്നു.രാജ്യത്തെ ബിജെപി ഭരണത്തിൽ ന്യൂനപക്ഷങ്ങൾക്ക് ജീവിക്കണമെങ്കിൽസിപിഎമ്മിന് കരുത്തുണ്ടാകണമെന്ന തിരിച്ചറിവാണ് നിയമസഭ തിരഞ്ഞെടുപ്പിലെ ലീഗിന്റെ വോട്ട് ചോർച്ചയ്ക്ക് കാരണമെന്നായിരുന്നു പാർട്ടി വിട്ട പിന്നാലെ അബൂബക്കറിന്റെ പ്രതികരണം.
'തല' എന്നാ സമ്മാവാ... സൂപ്പർ സ്റ്റാർ അജിത് കുമാറിന്റെ പുത്തൻ ബൈക്ക് ചിത്രങ്ങൾ കാണാം
Recommended Video
-
മുഖ്യമന്ത്രിയുടെ 'ചെറ്റത്തരം' പരാമർശം: മറുപടിയുമായി ജി. സുധാകരൻ; വിവാദം പുകയുന്നു -
തുടര്‍ച്ചയായ മൂന്ന് തവണ ഇടതിനെ തുണച്ച 51 മണ്ഡലങ്ങള്‍; ഒരിക്കലും കൂറുമാറാതെ ‘24 പേർ’ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില












Click it and Unblock the Notifications