മെഡിക്കല്‍ കോളേജിന്റെ വരാന്തയിലും നിലത്തും രോഗികള്‍: ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്
കോഴിക്കോട്:കിടക്കകള്‍ ലഭ്യമല്ലാത്തതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ജനറല്‍ മെഡിക്കല്‍ വിഭാഗത്തില്‍ രോഗികള്‍ പായ വിരിച്ച് വെറും നിലത്ത് കിടക്കുകയാണെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു.

മെഡിക്കല്‍കോളേജ് ആശുപത്രി സൂപ്രണ്ട് പരാതി അടിയന്തിരമായി പരിഹരിച്ച് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയ ശേഷം ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന് ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ഉത്തരവില്‍ പറഞ്ഞു.
മഴക്കാല രോഗങ്ങളുടെ വ്യാപനമുണ്ടായതോടെ രോഗികളുമായി എത്തുന്ന ട്രോളികള്‍ സഞ്ചരിക്കുന്ന വഴിയിലാണ് രോഗികള്‍ കിടക്കുന്നത്. ട്രോളി വരുമ്പോള്‍ രോഗികള്‍ എഴുന്നേറ്റു മാറിനില്‍ക്കണം. പരസഹായമില്ലാതെ മാറി കിടക്കാന്‍ പോലും കഴിയാത്തവരാണ് വെറും നിലത്തും വരാന്തയിലും കിടക്കുന്നത്.
ജനറല്‍ മെഡിസിന് വിഭാഗത്തിലുള്ള 11 വാര്‍ഡുകള്‍ രോഗികളെ കൊണ്ട് നിറഞ്ഞു. ഏഴാം വാര്‍ഡ് അറ്റകുറ്റ പണികള്‍ക്കായി അടച്ചിട്ടരിക്കുകയാണ്. ഇതാണ് പ്രതിസന്ധി വര്‍ധിപ്പിച്ചത്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
നേരത്തെ കോതി കടപ്പുറത്ത് അശാസ്ത്രീയമായി നിര്‍മ്മിച്ച പുലിമുട്ടുകള്‍ കാരണം മത്സ്യബന്ധന വള്ളങ്ങള്‍ അപകടത്തില്‍പ്പെടുന്ന സാഹചര്യത്തില്‍ ചെന്നൈ ഐ ഐ ടി യുടെ നിര്‍ദ്ദേശ പ്രകാരം പുലിമുട്ട് നിര്‍മ്മിക്കുന്നതിന് 8 കോടി രൂപുടെ പദ്ധതിക്ക് അനുമതി നല്‍കിയതായി ഇറിഗേഷന്‍ വകുപ്പ് മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
പുലിമുട്ടിന്റെ നിര്‍മ്മാണം എത്രയും വേഗം പൂര്‍ത്തിയാക്കി അപകടമുണ്ടാക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് കമ്മീഷന് ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു.
കോതി കടപ്പുറത്ത് നിര്‍മ്മിച്ച പുലിമുട്ടുകള്‍ അശാസ്ത്രീയമാണെന്ന് അധികൃതര്‍ സമ്മതിച്ചു. സുനാമി കെടുതികളുടെ പശ്ചാത്തലത്തില്‍ കല്ലായി പുഴയുടെ അഴിമുഖത്ത് നിര്‍മ്മിച്ചതാണ് പുലിമുട്ടുകള്‍.
വടക്ക് ഭാഗത്ത് 325 മീറ്ററും തെക്ക് ഭാഗത്ത് 225 മീറ്ററും നീളത്തില്‍ പുലിമുട്ട് നിര്‍മ്മിക്കാനാണ് ചെന്നൈ ഐഐടി നിര്‍ദ്ദേശിച്ചത്. എന്നാല്‍ ഇതിനാവശ്യമുള്ള ഫണ്ട് ലഭ്യമായില്ല. തുടര്‍ന്ന് യഥാക്രമം 155 മീറ്ററും 80 മീറ്ററും നീളത്തില്‍ പുലിമുട്ട് നിര്‍മ്മിച്ചു.
ഐഐടി നിര്‍ദ്ദേശിച്ച നീളത്തില്‍ പുലിമുട്ട് നിര്‍മ്മിക്കാന്‍ 8 കോടി രൂപയുടെ പദ്ധതി ഒരു കരാറുകാരന് ഏറ്റെടുത്തെങ്കിലും ആവശ്യമുള്ള കല്ലുകള്‍ ലഭ്യമല്ലെന്ന കാരണത്താല്‍ പ്രവര്‍ത്തി ആരംഭിച്ചില്ല. തുടര്‍ന്ന് ഇറിഗേഷന്‍ നോര്‍ത്ത് സര്‍ക്കിള്‍ സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ ഓഫീസില്‍ നിന്നും ടെണ്ടര്‍ ചെയ്യുകയും കരാറുകാരന് ടെണ്ടര്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.
കല്ലായി പുഴയില്‍ അടിഞ്ഞു കൂടിയ ചെളി നീക്കം ചെയ്യാന്‍ റിവര്‍ മാനേജ്മെന്റ് ഫണ്ടിലും ദേശീയ ഹരിത ട്രൈബ്യൂണലിലും പദ്ധതി സമര്‍പ്പിച്ചിട്ടുണ്ടന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പദ്ധതിക്ക് അംഗീകാരം ലഭിച്ചാലുടന്‍ നടപ്പിലാക്കും. ഇറിഗേഷന്‍ വകുപ്പ് ആവശ്യമായ നടപടി സ്വീകരിച്ച സാഹചര്യത്തില്‍ പൊതു പ്രവര്‍ത്തകനായ എ സി ഫ്രാന്‍സിസ് സമര്‍പ്പിച്ച പരാതി കമ്മീഷന് തീര്‍പ്പാക്കി.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications