എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'ഇന്ദിരയ്ക്ക് കഴിഞ്ഞിട്ടില്ല പിന്നല്ലേ ഈഡന്'; എറണാകുളം മഹാരാജാസ് കോളേജില്‍ ബാനര്‍ കെട്ടി എസ്എഫ്‌ഐ

Google Oneindia Malayalam News

കൊച്ചി: എസ്എഫ്‌ഐ നിരോധിക്കണം എന്ന ഹൈബി ഈഡന്‍ എംപിയുടെ പരാമര്‍ശത്തിനെതിരെ എസ്എഫ്‌ഐയുടെ പ്രതിഷേധം. 'ഇന്ദിരയ്ക്ക് കഴിഞ്ഞിട്ടില്ല പിന്നല്ലേ ഈഡന്' എന്നെഴുതിയ ബാനര്‍ എറണാകുളം മഹാരാജാസ് കോളേജിന് മുന്നില്‍ ഉയര്‍ത്തിയായിരുന്നു എസ്എഫ്‌ഐ പ്രതിഷേധിച്ചത്.

എസ്എഫ്‌ഐയെ ഭീകര സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി നിരോധിക്കണം എന്ന് ഹൈബി ഈഡന്‍ ലോക്‌സഭയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ പിന്നാലെ ഹൈബി ഈഡന് എതിരെ വിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു. കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജുവിനോടായിരുന്നു ഹൈബി തിരുവനന്തപുരം ലോ കോളേജ് വിഷയം ഉന്നയിച്ച് നിരോധന ആവശ്യം ഉന്നയിച്ചത്. എന്നാല്‍ ക്രമസമാധാനം സംബന്ധിച്ച വിഷയം സംസ്ഥാന സര്‍ക്കാരിന്റെ അധികാര പരിധിയില്‍ വരുന്നതാണെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി.

ഡബിള്‍ എഞ്ചിന്‍ വീണു, നിതീഷിനെ പൂട്ടാനുള്ള ബിജെപി പ്ലാന്‍ ഇങ്ങനെ, 2014 ഓര്‍മിപ്പിക്കാന്‍ അമിത് ഷാ!!ഡബിള്‍ എഞ്ചിന്‍ വീണു, നിതീഷിനെ പൂട്ടാനുള്ള ബിജെപി പ്ലാന്‍ ഇങ്ങനെ, 2014 ഓര്‍മിപ്പിക്കാന്‍ അമിത് ഷാ!!

1

തിരുവനന്തപുരം ലോ കോളജില്‍ തെരഞ്ഞെടുപ്പിന് ശേഷം വനിതാ പ്രവര്‍ത്തകയുള്‍പ്പെടെയുള്ളവരെ മര്‍ദ്ദിച്ചതായി പരാതി ഉണ്ടായിരുന്നു. സംഭവത്തില്‍ തിരുവനന്തപുരം മ്യൂസിയം പൊലീസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരുന്നു. എസ്.എഫ്.ഐ ആയതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഇടപെടല്‍ നടക്കുന്നില്ലെന്നും അതുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും ഹൈബി ഈഡന്‍ ആവശ്യപ്പെട്ടിരുന്നത്. വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുകയും മൗലിക അവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്ന എസ്എഫ്‌ഐയെ ഭീകര സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി നിരോധിക്കണം എന്നായിരുന്നു ഹൈബി ഈഡന്‍ പറഞ്ഞത്.

2


കോളജ് യുണിയന്‍ തിരഞ്ഞെടുപ്പില്‍ കെ.എസ്.യു സ്ഥാനാര്‍ഥി വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് വിജയിച്ചിരുന്നു. തുടര്‍ന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കോളജ് യുണിയന്‍ ഉദ്ഘാടനം കഴിഞ്ഞ് പുറത്തിറങ്ങിയ കെ.എസ്.യു പ്രവര്‍ത്തകരെ വളഞ്ഞിട്ട് ആക്രമിക്കുകയാണ് ചെയതതെന്നാണ് കെ.എസ്.യു പറഞ്ഞത്.

ദൈവം നിങ്ങളെ സൃഷ്ടിച്ചത് എത്ര മനോഹരമായാണ്..ആരാധകര്‍ അലിഞ്ഞുപോയ അപര്‍ണ മള്‍ബറിയുടെ ചിത്രങ്ങള്‍ കാണാം.

3

കഴിഞ്ഞ ദിവസമാണ് ഹൈബിക്ക് എതിരെ എസ്എഫ്‌ഐ കോളേജില്‍ ബാനര്‍ വെച്ചത്. എസ്എഫ്‌ഐ മഹാരാജാസ് എന്ന ഫേസ്ബുക്കി പേജില്‍ ഇതിന്റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. പോസ്റ്റിന് താഴെ എസ്എഫ്എ പുകഴ്ത്തിയും വിമർശിച്ചുും ഹൈബിയെ പരിഹസിച്ചുകൊണ്ടും കമൻഡുകൾ വരുന്നുമുണ്ട്...

4


ഈഡന്റെ മൂക്കിന് താഴെ എറണാകുളം നഗരത്തിന്റെ ഹൃദയഭാഗത്ത് വലിയൊരു സ്റ്റേറ്റ്‌മെന്റ് തന്നെ ബാനറില്‍ കയറിയിട്ടുണ്ട്. ആദ്യമായും അവസാനമായും പറയാനുള്ളത് അത് മാത്രമാണ്, അസൂയ കൊണ്ടാണ് എസ്എഫ്‌ഐയെ നിരോധിക്കാന്‍ ഹൈബി പറഞ്ഞത് , പിന്നല്ല, എസ്എഫ്ഐ നിരോധിക്കാൻ നടക്കുന്നവനൊക്കെ കണ്ണുനിറയെ കണ്ടോട്ടേ. അഭിവാദ്യങ്ങൾ, ബംഗാളിൽ സിപിഎം അല്ലാതെ ഒരു പാർട്ടിയും bharikila എന്ന് പറഞ്ഞു നടന്നവര നിങ്ങൾ.. .. ഇപ്പോ അവിടുത്ത അവസ്ഥ എന്താ... ലോക്സഭാ നിയമസഭാ എല്ലാം പൂജ്യം... പിന്നെയാ... ഈ കേരളത്തിൽ വട്ടമിട്ടു കളിക്കുന്ന എസ് എഫ് ഐ എന്നിങ്ങനെ പോകുന്നു പോസ്റ്റ് താഴെ വന്നുകൊണ്ടിരിക്കുന്ന കമന്‍ഡറുകള്‍..

നിങ്ങൾ ഈ രാശിക്കാരാണോ? കടം വാങ്ങിയ പണമോർത്ത് ടെൻഷൻ വേണ്ട; ജീവിതം മാറാൻ ഇനി മണിക്കൂറുകൾ മാത്രംനിങ്ങൾ ഈ രാശിക്കാരാണോ? കടം വാങ്ങിയ പണമോർത്ത് ടെൻഷൻ വേണ്ട; ജീവിതം മാറാൻ ഇനി മണിക്കൂറുകൾ മാത്രം

Recommended Video

cmsvideo
ഇരട്ടച്ചങ്കനല്ല ഹൃദയമുള്ളവന്‍ രാഹുല്‍, ആക്രമിച്ച കമ്മ്യൂണിസ്റ്റുകാരോട് പരിഭവമില്ല | *Politics

Ernakulam
English summary
SFI hangs banner at Ernakulam Maharaja's College against hibi eden's remark against Sfi in loksabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X