Get Updates
Get notified of breaking news, exclusive insights, and must-see stories!

അയ്യോ നമ്മുടെ ഉദ്ഘാടകന്‍.... സുധാകരന്റെ പേര് മറന്ന് ശശി തരൂര്‍; പിന്നീട് നടന്നത് ട്വിസ്റ്റ്

കൊച്ചി: പ്രൊഫഷണല്‍ കോണ്‍ഗ്രസ് വേദിയില്‍ നേതാക്കളെ അമ്പരപ്പിച്ച് ശശി തരൂര്‍. വേദിയില്‍ ഉദ്ഘാടകനായ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പേര് പറയാന്‍ അദ്ദേഹം വിട്ടുപോയി. പരിപാടിയുടെ ഉദ്ഘാടനം നടത്തിയത് സുധാകരനായിരുന്നു. അയ്യോ നമ്മുടെ ഉദ്ഘാടകന്‍ എന്ന പരാമര്‍ശത്തോടെ തരൂര്‍ തെറ്റ് തിരുത്തുകയും ചെയ്തു.

പിന്നീട് പ്രസംഗം തുടര്‍ന്നത് സുധാകരന്‍ പേര് എടുത്ത് പറഞ്ഞായിരുന്നു. പിന്നീട് വിവാദങ്ങള്‍ ഇല്ലാതാക്കാനായിരുന്നു തരൂരിന്റെ ശ്രമം. സുധാകരനുമായി തനിക്ക് നല്ല ബന്ധമാണ് ഉള്ളതെന്ന് തരൂര്‍ പറഞ്ഞു. ഞങ്ങള്‍ തമ്മില്‍ യാതൊരു പ്രശ്‌നവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

1

ഇതിനിടെ ഉദ്ഘാടനം ചെയ്ത ശേഷം സുധാകരന്‍ സ്‌ക്രീനില്‍ നിന്ന് മറഞ്ഞത് അറിയാതെയായിരുന്നു തരൂരിന്റെ പ്രസംഗം. ഇടയ്ക്ക് സുധാകരനോടായി എന്തോ പറയാന്‍ സ്‌ക്രീനിലേക്ക് നോക്കിയപ്പോഴാണ്, അയ്യോ ഉദ്ഘാടകന്‍ വേദി വിട്ടു പോയോ, കാണുന്നില്ലല്ലോ എന്ന കമന്റും തരൂരില്‍ നിന്നുണ്ടായിരുന്നു.

താന്‍ രാവിലെ സുധാകരനോട് ഫോണില്‍ സംസാരിച്ചെന്നും പറഞ്ഞ് തരൂര്‍ പ്രസംഗം തുടരുകയും ചെയ്തു. കെപിസിസി അധ്യക്ഷന്‍ നേരിട്ട് പങ്കെടുക്കാത്തത്തിന് വിവാദവുമായി യാതൊരു ബന്ധവുമില്ല, ആരോഗ്യകാരണങ്ങളാലാണ് അദ്ദേഹം പങ്കെടുക്കാതിരുന്നതെന്നും തരൂര്‍ പറഞ്ഞു.

SKIN: എഴുന്നേറ്റാല്‍ ഉടന്‍ ഒരു ജ്യൂസ് ആയാലോ; ഈ 7 ഫ്രൂട്ട് ജ്യൂസുകള്‍ ശീലമാക്കിയാല്‍ ചര്‍മം വെട്ടിത്തിളങ്ങും

തന്റെ പ്രാര്‍ത്ഥന സുധാകരന്റെ ആരോഗ്യം മെച്ചപ്പെടട്ടെ എന്നാണ്. എന്റെ ഭാഗത്ത് നിന്ന് അമര്‍ഷമോ, ആരോപണമോ ഉണ്ടായിട്ടില്ല. പാര്‍ട്ടി ചട്ടക്കൂട്ടുകളും ലംഘിച്ചിട്ടില്ല. തെറ്റ് ഉണ്ടായാലേ നോട്ടീസ് നല്‍കേണ്ടതുള്ളൂ. തനിക്ക് ഒരു നോട്ടീസും ലഭിച്ചിട്ടില്ലെന്നും തരൂര്‍ പറഞ്ഞു. മാറുന്ന രാഷ്ട്രീയ പ്രൊഫഷണലായ ആളുകളുടെ ലോക വീക്ഷണം ആവശ്യമാണെന്ന് സുധാകരനും പറഞ്ഞു.

പ്രൊഫഷണല്‍ കോണ്‍ഗ്രസിന്റെ എല്ലാ പരിപാടികളും കോണ്‍ഗ്രസിന്റെ പിന്തുണയുണ്ടാവുമെന്നും സുധാകരന്‍ വ്യക്താക്കി. അതേസമയം കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കളെല്ലാം ചടങ്ങില്‍ തരൂരിന് പിന്തുണയുമായി രംഗത്ത് വന്നു.

ശശി തരൂരിനെ കെട്ടഴിച്ച വിടണമെന്ന് ചടങ്ങില്‍ നേതാക്കളുടെ വലിയ ആവശ്യങ്ങളാണ് ഉയര്‍ന്നത്. ഹൈബി ഈഡന്‍, മാത്യു കുഴല്‍നാടന്‍, ശബരിനാഥന്‍, എന്നിവരെല്ലാം തരൂരിന് രംഗത്ത് വന്നു. തരൂരിന്റെ വാക്കുകള്‍ കേള്‍ക്കാന്‍ പണം നല്‍കിയും ആളുകള്‍ ക്യൂ നില്‍ക്കുന്ന സാഹചര്യമാണ് മറ്റ് രാജ്യങ്ങളിലുള്ളത്.

അദ്ദേഹത്തിന് വേണ്ടി കാത്തിരിക്കുന്ന വലിയ സമൂഹം രാജ്യത്തും പുറത്തുമുണ്ട്. അദ്ദേഹത്തെ സ്വതന്ത്രനായി വിടാന്‍ എല്ലാവരും തയ്യാറാകേണ്ടതുണ്ടെന്നും ഹൈബി പറഞ്ഞു. തരൂരിനെ പോലുള്ളവരെ ഇനിയും ബെഞ്ചിലിരുത്തരുതെന്ന് ശബരീനാഥന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ സേവനം സാധാരണക്കാരിലേക്ക് കൂടുതലായി എത്തേണ്ടതുണ്ടെന്നും ശബരീനാഥന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+