സില്‍വര്‍ലൈന്‍ പദ്ധതി നല്ല ആശയം, നടപ്പാക്കാന്‍ സര്‍ക്കാര്‍ ധൃതി കാണിച്ചെന്ന് ഹൈക്കോടതി
കൊച്ചി: പിണറായി സര്‍ക്കാരിന്റെ അഭിമാന പദ്ധതി സില്‍വര്‍ലൈന്‍ വിവാദത്തില്‍ നിര്‍ണായക പ്രതികരണവുമായി ഹൈക്കോടതി. സില്‍വര്‍ലൈന്‍ പദ്ധതി നല്ല ആശയമാണെന്ന് കോടതി പറഞ്ഞു. പക്ഷേ സംസ്ഥാന സര്‍ക്കാര്‍ ഇത് നടപ്പാക്കുന്നതില്‍ ധൃതി കാണിച്ചെന്ന് കോടതി കുറ്റപ്പെടുത്തി.

സില്‍വര്‍ലൈനുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോടതിയെ കുറ്റപ്പെടുത്താനാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ശ്രമങ്ങളുണ്ടായതെന്ന് കോടതി ചൂണ്ടിക്കാണിച്ചു. കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട സര്‍വേകള്‍ക്കെതിരായ ഹര്‍ജികള്‍ പരിഗണിക്കവേയാണ് കോടതിയുടെ ഇത്തരമൊരു പരാമര്‍ശമുണ്ടായത്. പദ്ധതിയുടെ പോക്ക് ശരിയല്ലെന്ന സൂചനയാണ് കോടതി നല്‍കുന്നത്.
സില്‍വര്‍ലൈന്‍ നല്ല ആശയമാണെങ്കില്‍ അത് ഇപ്പോള്‍ മുന്നോട്ട് പോകുന്നത് നടപ്പാക്കേണ്ട രീതിയില്‍ അല്ല. ജനങ്ങളെ വിശ്വാസത്തിലെടുത്ത് വേണം പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകേണ്ടത്. സില്‍വര്‍ലൈന്‍ വിഷയത്തില്‍ കോടി ആരുടെയും ശത്രുവല്ല. ഇക്കാര്യം തങ്ങള്‍ നേരത്തെ തന്നെ പറഞ്ഞ കാര്യമാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.
വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പിന്തുണ ഇക്കാര്യത്തില്‍ ഇല്ലല്ലോ എന്നാണ് കോടതി ചോദിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ സത്യവാങ്മൂലം പരിശോധിക്കുമ്പോള്‍ അവര്‍ ഈ വിഷയത്തില്‍ കൈകഴുകിയത് പോലെയാണല്ലോ എന്ന് കെറെയിലിനോട് ഹൈക്കോടതി ചോദിച്ചു.
സാമൂഹിക ആഘാത പഠനവും ജിയി ടാഗിംഗുമായി മുന്നോട്ട് പോകുകയാണോ എന്ന് കോടതി ചോദിച്ചു. സാമൂഹികാഘാത പഠനത്തിന്റെ സ്റ്റാറ്റസ് എന്താണെന്ന് അറിയിക്കണമെന്ന് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നല്ലൊരു പദ്ധതി എങ്ങനെ ഈ അവസ്ഥയിലായി എന്ന് സര്‍ക്കാരും കെ റെയിലും ആലോചിക്കണമെന്ന് പറഞ്ഞ കോടതി, പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ധൃതി കാണിച്ചെന്നും കുറ്റപ്പെടുത്തി.
സാമൂഹികാഘാത പഠനത്തെ കേന്ദ്ര സര്‍ക്കാര്‍ തള്ളുകയോ സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്നും കോടതി പറഞ്ഞു. അതേസമയം സര്‍വേ കല്ലുകള്‍ ഉപയോഗിക്കില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
വിഷയത്തില്‍ നിലപാട് അറിയിക്കാന്‍ സര്‍ക്കാര്‍ രണ്ടാഴ്ച്ച കൂടി സാവകാശം തേടിയിട്ടുണ്ട്. കേസ് അടുത്ത മാസം പത്തിന് വീണ്ടും പരിഗണിക്കും. അതേസമയം സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ കടുത്ത അനിശ്ചിതത്വം തുടരുകയാണ്. ഒന്‍പത് ജില്ലകളിലെ സാമൂഹികാഘാതെ പഠനത്തിന്റെ കാലാവധി തീര്‍ന്നിട്ടും വിജ്ഞാപനം പുതുക്കി ഇറക്കിയിട്ടില്ല.
റിതു... ഇത് മന്ത്രമോ മായമോ; എഴുതാത്ത കഥയിലെ രാജകുമാരിയാണോ? ലേറ്റസ്റ്റ് ചിത്രങ്ങള്‍ വൈറല്‍
കല്ലിടല്‍ നിര്‍ത്തിയപ്പോള്‍ പകരം പറഞ്ഞിരുന്ന ജിയോ ടാഗിംഗ് സര്‍വേയും എവിടെയുമെത്തിയിട്ടില്ല. കേന്ദ്രാനുമതി കിട്ടാതെ മുന്നോട്ട് പോകാനാവില്ലെന്നാണ് ധനമന്ത്രിയുടെ പ്രതികരണം.












Click it and Unblock the Notifications