• search
  • Live TV
എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കടല്‍ കടന്ന് സോണിയ നാട്ടിലെത്തി... ഇരട്ടി സന്തോഷം, പ്രതീക്ഷ കാത്ത് പുതിയ അതിഥി കൂടി എത്തി!!

കൊച്ചി: സോണിയയുടെ ദുരിത ജീവിതത്തിന് അവസാനം. ലോക്ഡൗണിലെ പ്രശ്‌നങ്ങള്‍ താണ്ടി അവര്‍ നാട്ടിലെത്തിയപ്പോള്‍ ലഭിച്ചത് പുതിയൊരു അതിഥിയെ. സോണിയയുടെ ആദ്യത്തെ കണ്‍മണി ആണ്‍കുഞ്ഞാണ്. മാലിദ്വീപില്‍ നിന്ന് പ്രവാസികളുമായി ഇന്നലെയെത്തിയ നാവികസേനാ കപ്പല്‍ ഐഎന്‍എസ് ജലാശ്വയിലെ യാത്രക്കാരിയായിരുന്നു സോണിയ. തിരുവല്ല ഇരവിപേരൂര്‍ സ്വദേശിനിയാണ് ഇവര്‍. മാതൃദിനത്തില്‍ തന്നെ ഇവര്‍ക്ക് പുത്രഭാഗ്യമുണ്ടായി എന്നതാണ് യാദൃശ്ചികത.

അതിലുപരി മുമ്പ് അഞ്ച് തവണ ഗര്‍ഭം അലസിയതിന്റെ ദു:ഖത്തിലായിരുന്നു സോണിയയും ഭര്‍ത്താവ് ഷിജോ മാത്യുവും. പ്രസവതീയതിക്ക് നാലാഴ്ച്ച മാത്രം ബാക്കി നില്‍ക്കയൊണ്. സങ്കീര്‍ണതകള്‍ കണ്ടതിനെ തുടര്‍ന്ന് കുഞ്ഞിനെ അടിയന്തര ശസ്ത്രിക്രിയയിലൂടെ പുറത്തെടുത്തത്. നാട്ടില്‍ നഴ്‌സായ ഷിജോ കോട്ടയം മെഡിക്കല്‍ കോളേജില്‍ സോണിയക്ക് ചികിത്സയ്ക്കുള്ള സൗകര്യമൊരുക്കിയിരുന്നു. ഭാര്യയെ കൂട്ടിക്കൊണ്ടുപോകാന്‍ കാറുമായി തുറമുഖത്ത് എത്തുകയും ചെയ്തിരുന്നു. എന്നാല്‍ സോണിയ കപ്പലില്‍ നിന്ന് പുറത്തിറങ്ങിയ ഉടന്‍ നടത്തിയ പരിശോധനയില്‍ ഗര്‍ഭസ്ഥ ശിശുവിന് ചലനങ്ങളില്‍ കുറവ് കണ്ടെത്തിയിരുന്നു.

ഇതിനെ തുടര്‍ന്നുള്ള ആശങ്കകളെ തുടര്‍ന്ന് ആംബുലന്‍സില്‍ മട്ടാഞ്ചേരിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെത്തിക്കുകയായിരുന്നു. ദീര്‍ഘയാത്ര ചെയ്യരുതെന്നും കൂടുതല്‍ സൗകര്യങ്ങളുള്ള ആശുപത്രിയില്‍ ചികിത്സ തേടാനുള്ള പരിശോധനകള്‍ക്ക് ശേഷം ഡോക്ടര്‍ംമാര്‍ ഉപദേശിച്ചിരുന്നു. ഇതോടെ ആംബുലന്‍സില്‍ ഇടപ്പള്ളിയിലെ കിന്‍ഡര്‍ ആശുപത്രിയില്‍ എത്തിക്കുകയും അിടയന്തര ശസ്ത്രക്രിയ നടത്തുകയുമായിരുന്നു.

cmsvideo
    12/05/2020, എറണാകുളം, കോവിഡ് 19; ജില്ലയിൽ 3 പേർ ചികിത്സയിൽ; 1833 പേർ നിരീക്ഷണത്തിൽ

    കുട്ടിയ നേരിയ ശ്വാസതടസ്സം കണ്ടതിനാല്‍ തീവ്രപരിചരണ വിഭാഗത്തില്‍ ആറ് മണിക്കൂറോളം നിരീക്ഷണത്തിലായിരുന്നു. രണ്ട് വര്‍ഷമായി മാലിദ്വീപില്‍ നഴ്‌സായി ജോലി നോക്കുകയാണ് സോണിയ. പ്രസവത്തിനായി നാട്ടിലെത്താന്‍ തയ്യാറെടുക്കുമ്പോഴാണ് കോവിഡിനെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതോടെ പ്രതിസന്ധിയിലായെങ്കിലും ഗര്‍ഭിണിയെന്ന പരിഗണനയില്‍ ഇന്ത്യയിലേക്കുള്ള ആദ്യ കപ്പലില്‍ തന്നെ ഇടം ലഭിക്കുകയായിരുന്നു. ഏറെ പ്രതിസന്ധികള്‍ക്കൊടുവില്‍ നാട്ടിലെത്തിയ ഉടന്‍ ഇവര്‍ക്ക് ഇരട്ടി സന്തോഷമാണ് ഇപ്പോഴുള്ളത്. തങ്ങളുടെ ജീവിതത്തിലേക്ക് ആദ്യമായെത്തിയ കണ്‍മണിയുടെ ആഹ്ലാദത്തിലാണ് ദമ്പതിമാര്‍.

    Ernakulam

    English summary
    sonia gave birth to boy child after landing in kerala
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X