'ഗ്രൂപ്പ് കളിക്കുന്ന വിഡി സതീശന്റെ കോണ്‍ഗ്രസ് വഞ്ചന തിരിച്ചറിയുക'; പ്രതിപക്ഷ നേതാവിനെതിരെ പോസ്റ്റര്‍
കൊച്ചി: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ എറണാകുളത്ത് പോസ്റ്റര്‍. സതീശന്‍ ഗ്രൂപ്പ് കളി അവസാനിപ്പിക്കണമെന്ന് ചൂണ്ടിക്കാണിച്ചാണ് പോസ്റ്റര്‍. എറണാകുളം ഡിസിസി ഓഫീസിന് മുന്നിലാണ് അഞ്ജാതര്‍ പോസ്റ്റര്‍ ഒട്ടിച്ചിരിക്കുന്നത്. മുതിര്‍ന്ന നേതാക്കളെ അവഗണിക്കരുതെന്നും പോസ്റ്ററില്‍ ആവശ്യപ്പെടുന്നുണ്ട്.
ഗ്രൂപ്പ് ഇല്ല എന്ന് കള്ളം പറഞ്ഞ് ഗ്രൂപ്പ് കളിക്കുന്ന വിഡി സതീശന്റെ കോണ്‍ഗ്രസ് വഞ്ചന തിരിച്ചറിയുക, മുതിര്‍ന്ന നേതാക്കളെ അവഗണിക്കുന്ന സതീശന്റെ പൊയ്മുഖം തിരിച്ചറിയുക, വി ഡി സതീശന്‍ ഗ്രൂപ്പുണ്ടാക്കുന്നു എന്നൊക്കെയാണ് പോസ്റ്ററില്‍ പ്രധാനമായും പറയുന്നത്.
Recommended Video
ഊണിലും ഉറക്കത്തിലുമല്ല, കുളിക്കാന്‍ പോയാലും കൂടെ ഉണ്ട് നീ; വൈറലായി ജീവയുടെ ഫോട്ടോഷൂട്ട്

വിഡി സതീശന്‍ കോണ്‍ഗ്രസ്സിനെ നശിപ്പിക്കുന്ന അഭിനവ തുഗ്ലക്കാണെന്ന് പോസ്റ്ററില്‍ പറയുന്നു. സതീശന്റെ കോണ്‍ഗ്രസ് വഞ്ചനയും കള്ളക്കളിയും തിരിച്ചറിയുക. മുതിര്‍ന്ന നേതാക്കളെ അവഗണിക്കരുതെന്നും പോസ്റ്ററില്‍ വ്യക്തമാക്കുന്നു. സതീശന്‍ ഗ്രൂപ്പ് കളി അവസാനിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.
അതേസമയം, എറണാകുളം ഡിസിസി ഓഫീസിലെ പോസ്റ്റര്‍ പ്രചാരണത്തില്‍ മറുപടിയുമായി വിഡി സതീശന്‍ രംഗത്തെത്തി. പാര്‍ട്ടിയുടെ ശത്രുക്കളാണ് പോസ്റ്റര്‍ പ്രചാരണത്തിന് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു. അനാവശ്യമായ സമ്മര്‍ദ്ദങ്ങള്‍ക്ക് മുമ്പില്‍ കീഴടങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി നേതാക്കളുടെ അപകീര്‍ത്തിപ്പെടുത്തിയാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും കേരളത്തില്‍ വിഡി സതീശന്‍രെ പേരിലും കെ സുധാകരന്റെ പേരിലും ഗ്രൂപ്പുകളുണ്ടാവില്ലെന്നും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications