ലോക്കറിലെ പണം കമ്മീഷന്‍ കിട്ടിയതല്ല.... സ്വര്‍ണ കള്ളക്കടത്തില്‍ നേരിട്ട് പങ്കെന്ന് സ്വപ്ന!!
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ വീണ്ടും വഴിത്തിരിവ്. കള്ളക്കടത്തില്‍ നേരിട്ട് പങ്കെടുത്തെന്ന് സ്വപ്‌ന സുരേഷ് പറഞ്ഞു. എന്‍ഫോഴ്‌സ്‌മെന്റിന് നല്‍കിയ മൊഴിയിലാണ് ഇക്കാര്യം പറയുന്നത്. ഉന്നതര്‍ ഉള്‍പ്പെടെയുള്ള ഗൂഢാലോചനയുണ്ടെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. അതേസമയം കള്ളപ്പണം വെളുപ്പിക്കുന്നതില്‍ സ്വപ്‌നയുടെ പങ്കുണ്ടെന്ന കാര്യത്തിലും തെളിവ് കിട്ടിയെന്നാണ് എന്‍ഫോഴ്‌സമെന്റ് നല്‍കുന്ന സൂചന. സ്വപ്‌നയുടെ ലോക്കറിലെ പണം കള്ളക്കടത്ത് വഴിയുള്ളതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് വ്യക്തമാക്കി. ലൈഫ് മിഷന്‍ കരാറിനുള്ള കമ്മീഷന്‍ കൈമാറിയത് ബാങ്ക് അക്കൗണ്ട് വഴിയാണ്. സന്ദീപ് നായരുടെ അക്കൗണ്ടിലേക്കാണ് പണം നല്‍കിയതെന്നും എന്‍ഫോഴ്‌സമെന്റ് പറഞ്ഞു.

അതേസമയം ലോക്കറിലെ പണം കമ്മീഷന്‍ തുകയെന്ന സ്വപ്‌നം വാദം തെറ്റെന്ന് കോടതിയും വ്യക്തമാക്കി. സ്വപ്‌നയ്ക്ക് പണം നേരിട്ട് നല്‍കിയിട്ടില്ലെന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പന്റെ മൊഴിയുണ്ട്. ഈ പണം കുറ്റകൃത്യത്തിലൂടെ ലഭിച്ചതാണെന്ന് പ്രഥമദൃഷ്ട വ്യക്തമായെന്ന് കോടതി പറഞ്ഞു. കമ്മീഷന്‍ നല്‍കിയത് സന്ദീപിന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ്. ഐസോമോക് കമ്പനിയുടെ ആക്‌സിസ് ബാങ്ക് അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിച്ചത്. ഇക്കാര്യം സന്ദീപ് സമ്മതിച്ചിട്ടുണ്ട്. സ്വപ്‌നയുടെ ജാമ്യ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു ഇത്തരം നിരീക്ഷണങ്ങള്‍ കോടതി നടത്തിയത്.
സ്വര്‍ണക്കടത്തിന് ഇന്ത്യയിലും വിദേശത്തുമായി ഗൂഢാലോചന നടത്തിയെന്നാണ് സ്വപ്‌ന നല്‍കിയ മൊഴി. ഇക്കാര്യം കോടതിയും വ്യക്തമാക്കി. ഇതേ തുടര്‍ന്നാണ് സ്വപ്‌നയുടയെ ജാമ്യം തള്ളിയത്. ഉന്നത ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണമെന്ന എന്‍ഫോഴ്‌സ്‌മെന്റിന്റെ വാദം പരിഗണിക്കുകയും ചെയ്തു. സ്വപ്‌ന സ്വാധീനമുള്ള വ്യക്തിയാണെന്നും എന്‍ഫോഴ്‌സ്‌മെന്റ് കോടതിയെ അറിയിച്ചു. അതേസമയം എന്‍ഫോഴ്‌സ്‌മെന്റിന് നല്‍കിയ മൊഴിക്ക് കോടതിയില്‍ നിയമ പ്രാബല്യമുണ്ട്. ഇതാണ് സ്വപ്‌നയ്ക്ക് കുരുക്കാവുക.
കേസ് ഡയറി പരിശോധിച്ചതില്‍ നിന്ന് കള്ളപണം വെളുപ്പിക്കലിന് തെളിവുണ്ട്. കള്ളക്കടത്തിലൂടെ ലഭിച്ച പണം വസ്തു വാങ്ങാന്‍ ഉപയോഗിച്ചതായും സംശയമുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ പ്രശ്‌നമാണിതെന്നും കോടതി പറഞ്ഞു. ഹവാല ബിനാമി ഇടപാടുകലിലും കള്ളപണം വെളുപ്പിക്കലിലും തനിക്കെതിരെ ഒരു തെളിവും ഹാജരാക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റിന് സാധിച്ചിട്ടില്ലെന്നായിരുന്നു സ്വപ്‌ന വാദിച്ചത്.












Click it and Unblock the Notifications