എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊച്ചിയില്‍ നാളെ മുതല്‍ സ്വിഗ്ഗി വിതരണമുണ്ടാകില്ല: തൊഴിലാളികള്‍ പണിമുടക്കിലേക്ക്

Google Oneindia Malayalam News

കൊച്ചി: ഓണ്‍ലൈന്‍ ഭക്ഷ്യശൃംഖലയായ സ്വിഗ്ഗിയുടെ തൊഴിലാളികള്‍ നാളെ മുതല്‍ സമരത്തിലേക്ക്. വേതനം വര്‍ധിപ്പിക്കണമെന്ന ആവശ്യം കമ്പനി തള്ളിയതോടെയാണ് ജീവനക്കാര്‍ സമരത്തിലേക്ക് നീങ്ങുന്നത്. തിങ്കളാഴ്ച്ച മുതല്‍ അനിശ്ചിത കാല സമരമാണ് തൊഴിലാളികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം വലിയ പ്രതിസന്ധിയാണ് ഓണ്‍ലൈന്‍ ഭക്ഷണത്തെ ആശ്രയിച്ച് ജീവിക്കുന്നവര്‍ക്ക് ഇതോടെ കൊച്ചിയില്‍ ഉണ്ടാവാന്‍ പോവുന്നത്. സ്വിഗ്ഗി പോലുള്ള ആപ്പുകള്‍ നിരവധി പേര്‍ക്ക് എളുപ്പത്തില്‍ ഭക്ഷണം കിട്ടാനുള്ള മാര്‍ഗമായിരുന്നു. പ്രത്യേകിച്ച് പല ജില്ലകളില്‍ നിന്നും, സംസ്ഥാനത്തിന് പുറത്ത് നിന്നും വന്ന് താമസിക്കുന്നവര്‍ക്ക്.

1

ആനുകൂല്യങ്ങള്‍ നല്‍കാതെ സ്വിഗ്ഗി തങ്ങളെ വഞ്ചിക്കുകയാണെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു. ജീവനക്കാരുടെ സമരപ്രഖ്യാപനത്തില്‍ കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ വേതന വര്‍ധനവ് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് സ്വിഗ്ഗി ജീവനക്കാര്‍ സൂചന പണിമുടക്ക് നടത്തിയിരുന്നു.

രൂപത്തിന്റെ പേരില്‍ പരിഹാസം; വിദ്യാഭ്യാസം നിഷേധിച്ചു, പൊരുതി വിജയിച്ച് ഈ 23കാരന്‍രൂപത്തിന്റെ പേരില്‍ പരിഹാസം; വിദ്യാഭ്യാസം നിഷേധിച്ചു, പൊരുതി വിജയിച്ച് ഈ 23കാരന്‍

ഇന്ധന വിലയുടെ അടക്കം അടിസ്ഥാനത്തില്‍, ചെലവുകള്‍ ധാരാളം വര്‍ധിച്ചിട്ടും, വേതന വര്‍ധനവിനോട് കമ്പനി മുഖം തിരിക്കുകയാണെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു. കുറഞ്ഞ വേതനം രണ്ട് കിലോമീറ്ററിന് 25 രൂപയാക്കണമെന്നാണ് പ്രധാന ആവശ്യം. അതേസമയം ജീവനക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് കമ്പനി.

4 ലക്ഷം ലോട്ടറിയടിച്ചെന്ന് യുവാവ്, തിരുത്തി ഭാര്യ, കിട്ടിയത് 40 കോടി, ഒറ്റയടിക്ക് ജീവിതം മാറി4 ലക്ഷം ലോട്ടറിയടിച്ചെന്ന് യുവാവ്, തിരുത്തി ഭാര്യ, കിട്ടിയത് 40 കോടി, ഒറ്റയടിക്ക് ജീവിതം മാറി

അധികം ഓടുന്ന ഓരോ കിലോമീററിനും പത്ത് രൂപ അധികം നല്‍കണം. പാര്‍ട്ട് ടൈം ജീവനക്കാര്‍ക്ക് കുറഞ്ഞത് 500 രൂപയുടെ വരുമാനം ഉറപ്പാക്കുക, എന്നീ മുപ്പത് ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു തിരുവനന്തപുരത്ത് സമരം നടത്തി. ഇതോടെ അഡീഷണല്‍ ലേബര്‍ കമ്മീഷണറുടെ അധ്യക്ഷതയില്‍ ചര്‍ച്ചയും നടത്തി. ഇതിന് പിന്നാലെയാണ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചത്.

വളരെ തുച്ഛമായ തുകയാണ് കമ്പനിയില്‍ നിന്ന് ലഭിക്കുന്നതെന്ന് കൊച്ചിയിലെ സ്വിഗ്ഗി തൊഴിലാളികള്‍ പറയുന്നു. നാല് കിലോമീറ്ററോളം സഞ്ചരിച്ച് തിരികെ എത്തുമ്പോള്‍ കിട്ടുന്നത് ആകെ 20 രൂപ മാത്രമാണെന്ന് ഇവര്‍ പറയുന്നു.

ചര്‍മം വെട്ടിത്തിളങ്ങും, മുഖത്ത് നിന്ന് കണ്ണെടുക്കാനേ തോന്നില്ല, ഗ്രീന്‍ ടീ ശീലമാക്കൂ; ഈ ഗുണങ്ങള്‍ തേടിവരും

പോകുന്നതും തിരിച്ചുവരുന്നതും അടക്കം എട്ട് കിലോമീറ്റര്‍ വരും. എന്നിട്ടും ചെറിയ വേതനം നല്‍കുന്നതാണ് ജീവനക്കാരെ സമരത്തിലേക്ക് നയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം സ്വിഗ്ഗി അധികൃതരുമായി ഇവര്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ അനുകൂലമായ ഒരു മറുപടി കമ്പനിയില്‍ നിന്ന് ഉണ്ടായില്ലെന്ന് ജീവനക്കാര്‍ പറയുന്നു.

വേതനം വര്‍ധിക്കാതെ, ഇനി ഈ തൊഴിലുമായി മുന്നോട്ട് പോകാനാവില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്. മിനിമം ഒരു 35 രൂപയെങ്കിലും നല്‍കാതെ പിടിച്ച് നില്‍ക്കാനാവില്ലെന്നാണ് ഇവര്‍ പറയുന്നത്. വേതന വര്‍ധന ഉണ്ടാവുന്നത് വരെ സമരവുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും സ്വിഗ്ഗി തൊഴിലാളികള്‍ പറഞ്ഞു.

Ernakulam
English summary
swiggy workers in kochi goes for a indefinite strike after company rejects their pay raise request
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X