താപനില ഉയരുന്നു; മുന്നറിയിപ്പുമായി ജില്ല ദുരന്ത നിവാരണ അതോറിറ്റിയും ആരോഗ്യ വകുപ്പും
കൊച്ചി: എറണാകുളം ജില്ലയിൽ താപനില ഉയരുന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി ജില്ല ദുരന്ത നിവാരണ അതോറിറ്റിയും ആരോഗ്യ വകുപ്പും. ജില്ലയിൽ ഇന്നലെ 33 ഡിഗ്രി സെൽഷ്യസാണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിൽ താപനില ഉയരാൻ സാധ്യത ഉള്ളതിനാൽ തൊഴിൽ സമയം ക്രമീകരിച്ച് ചൂടിനെ പ്രതിരോധിക്കാൻ ആണ് നീക്കം.
മാർച്ച്, ഏപ്രിൽ മാസങ്ങളിൽ അനുഭവപ്പെടുന്ന ചൂടാണ് ഫെബ്രുവരി ആദ്യ വാരത്തിൽ തന്നെ ജില്ലയിൽ രേഖപ്പെടുത്തിയത്. താപനില ഉയരുന്ന പശ്ചാത്തലത്തിൽ ജാഗ്രതയിലാണ് ജില്ലാ ഭരണകൂടം. വെയിൽ കൂടിയ സമയങ്ങളിൽ പുറത്ത് ജോലി ചെയ്യുന്നവർ ജോലി സമയം ക്രമീകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ നിർദ്ദേശം നൽകി.

ബാലച്ചേട്ടന്റെ ഭാര്യയാണ്, ആർക്കെങ്കിലും തർക്കമുണ്ടോ? എണ്ണിപ്പറഞ്ഞ് എലിസബത്ത്ദാഹം ഇല്ലെങ്കിലും വെള്ളം കൂടുതൽ കുടിക്കണം. ജലാംശം അടങ്ങിയ പഴവർഗങ്ങൾ കഴിക്കണമെന്നും നിർദ്ദേശത്തിലുണ്ട്. ചൂട് കൂടിയതോടെ ദേശീയ പാത നിർമാണത്തിന് എത്തിയ താെഴിലാകൾ ഉൾപ്പെടെ വല്ലാത്ത ബുദ്ധിമുട്ടിലാണ്.
ചൂട് ഇത് പോലെ തുടർന്നാൽ വരുംദിവസങ്ങളിൽ വരൾ ഉൾപ്പെടെയുള്ള പ്രതിസന്ധികൾ രൂക്ഷമാകും. സൂര്യാഘാതം ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാതിരിക്കാൻ സ്വയം ക്രമീകരണം ഏർപ്പെടുത്തണമെന്നും ജില്ലാ ആരോഗ്യ വിഭാഗം നിർദ്ദേശം നൽകി.
ചൂടിനെ പ്രതിരോധിക്കാൻ ഉള്ള മാർഗങ്ങൾ:
വേനൽക്കാലത്ത് പ്രത്യേകിച്ച് ചൂടിന് കാഠിന്യം കൂടുമ്പോൾ ദാഹം തോന്നിയില്ലെങ്കിൽ പോലും ധാരാളം വെള്ളം കുടിക്കുക
ഉപ്പിട്ട കഞ്ഞിവെള്ളം നാരങ്ങാ വെള്ളം, കരിക്കിൻ വെള്ളം, തിളപ്പിച്ചാറിയ വെള്ളം തുടങ്ങിയവ ധാരാളമായി കുടിക്കുക.
വെള്ളം ധാരാളമായി അടങ്ങിയിട്ടുള്ള പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുക.
വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന അവസരങ്ങളിൽ ഉച്ചയ്ക്ക് 12 മണി മുതൽ 3 വരെയുള്ള സമയം വിശ്രമ വേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കുക.
കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കാതിരിക്കുക
കാറ്റ് കടന്ന് ചൂട് പുറത്ത് പോകത്തക രീതിയിൽ വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടുക
കട്ടി കുറഞ്ഞതോ വെളുത്തതോ, ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
വെയിലത്ത് പാർക്ക് ചെയ്യുന്ന കാറിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകാതിരിക്കുക.
വെയിലത്തും തുറസ്സായ സ്ഥലങ്ങളിലും പണിയെടുക്കുന്നവർ അപകടം സാധ്യത കൂടിയ വിഭാഗത്തിൽ പെട്ടവർ ആയതിനാൽ പ്രത്യേകം ശ്രദ്ധിക്കേണ്ടത് ആണ്.












Click it and Unblock the Notifications