ബീച്ചിൽ വച്ച് ഓട്ടോഡ്രൈവർ പീഡിപ്പിച്ചെന്ന് യുവതി; പോലീസിന് മുൻപിൽ കള്ളി വെളിച്ചത്ത്, വ്യാജമെന്ന് കണ്ടെത്തൽ...
കൊച്ചി: വൈപ്പിൻ വളപ്പ് ബീച്ചിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന യുവതിയുടെ പരാതിയിൽ വൻ ട്വിസ്‌റ്റ്. പരാതി യുവതി സ്വയം മെനഞ്ഞ കഥയാണെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന സൂചന. യുവതിയെ ബീച്ചിൽ കൊണ്ടുവന്നിറക്കിയ ഓട്ടോറിക്ഷാ ഡ്രൈവറെ പ്രതിസ്ഥാനത്താക്കിയായിരുന്നു യുവതി മൊഴി. നൽകിയത്. യുവതിയുടെ പരാതിക്ക് പിന്നാലെ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
തുടർന്ന് കേസിന്റെ ഭാഗമായി ഞാറയ്ക്കൽ പോലീസ് കുറ്റാരോപിതനായ ഡ്രൈവറെ കണ്ടെത്തി വിശദമായി ചോദ്യം ചെയ്‌തതോടെയാണ് കഥ മെനഞ്ഞതാണെന്ന് വ്യക്തമായത്. ഓട്ടോയിൽ ബീച്ചിൽ എത്തിച്ചു യാത്രക്കൂലി വാങ്ങി ഉടൻ തിരിച്ചുപോകുന്നത് കണ്ട ദൃക്‌സാക്ഷിയാണ് ഓട്ടോറിക്ഷാ ഡ്രൈവറുടെ രക്ഷകനായത്.

കലൂരിലെ മസാജ് പാർലറിൽ ജോലി ചെയ്‌ത് വരുന്ന പരാതിക്കാരിയായ ബംഗാളി യുവതി മലയാളിയായ ഒരു യുവാവിന്റെ കൂടെയാണ് താമസം. സംഭവ ദിവസം ഈ യുവാവുമായി വഴക്കിട്ട് ഓട്ടോറിക്ഷയിൽ കയറി ബീച്ചിലേക്ക് എത്തുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. എന്നാൽ യുവാവ് തന്നെ അന്വേഷിച്ചു പിന്നാലെ വരാതെയായപ്പോൾ, ചിലർ ബീച്ചിൽ വച്ച് തന്നെ പീഡിപ്പിക്കുന്നുവെന്ന് യുവാവിനെ ഫോണിൽ വിളിച്ചു പറയുകയായിരുന്നു ഇവർ.
ഇത് കേട്ടയുടൻ യുവാവ് ബീച്ചിലെത്തുമെന്നായിരുന്നു യുവതി കരുതിയത്. എന്നാൽ യുവാവാകട്ടെ സംഭവം കേട്ടയുടൻ തന്നെ ബീച്ചിൽ അന്വേഷിക്കാനെത്താതെ പോലീസിൽ അറിയിച്ചതോടെയാണ് യുവതി പെട്ടുപോയത്. രാത്രി മുഴുവൻ വൈപ്പിനിലെ വളപ്പ് ബീച്ച് അരിച്ചുപെറുക്കിയ പോലീസ് നടത്തിയ തുടരന്വേഷണത്തിലാണ് സംഭവത്തിന്റെ യഥാർത്ഥ ചിത്രം പുറത്തായത്.
കൃത്യസമയത്ത് രക്ഷകനായി ദൃക്‌സാക്ഷി എത്തിയില്ലായിരുന്നെങ്കിൽ യുവാവ് കേസിൽ അകത്താകുമായിരുന്നു. യുവതിയുടെ അതിബുദ്ധിയാണ് പരാതിയിലേക്കും പോലീസ് അന്വേഷണത്തിലേക്കും നയിച്ചത്. കേസുമായി ബന്ധപ്പെട്ട തുടർനടപടികൾ പോലീസ് വൈകാതെ തീരുമാനിക്കും എന്നാണ് റിപ്പോർട്ടുകൾ.












Click it and Unblock the Notifications