അങ്കമാലിയില്‍ വിദേശികള്‍ അറസ്റ്റില്‍; തമിഴ്‌നാട് പോലീസിന്റെ രഹസ്യനീക്കം, ഒരാള്‍ കുടുംബത്തോടൊപ്പം
കൊച്ചി: അങ്കമാലിയില്‍ ശ്രീലങ്കന്‍ പൗരന്‍മാരെന്ന് സംശയിക്കുന്ന മൂന്നു പേര്‍ അറസ്റ്റില്‍. തമിഴ്‌നാട് പോലീസിലെ പ്രത്യേക സംഘമാണ് അറസ്റ്റ് ചെയ്തത്. കേരള പോലീസിന്റെ സഹായത്തോടെയായിരുന്നു ഇവരുടെ നീക്കം. വെള്ളിയാഴ്ച മുതല്‍ തമിഴ്‌നാട് പോലീസ് ഇവിടെ നിരീക്ഷണം ശക്തമാക്കിയരുന്നു. ഇന്നാണ് മൂന്നു പേരെ അറസ്റ്റ് ചെയ്തത്. ഇവര്‍ തമിഴ്‌നാട്ടുകാര്‍ എന്ന വ്യാജേനയാണ് താമസിച്ചിരുന്നത് എന്നാണ് പോലീസ് നല്‍കുന്ന സൂചന.

ആമിര്‍ ഖാന്റെയും കിരണ്‍ റാവുവിന്റെയും രസകരമായ ഫോട്ടോകള്‍ കാണാം
അങ്കമാലിയിലെ കിടങ്ങൂര്‍, അത്താണി എന്നിവിടങ്ങളില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഒരാള്‍ കുടുംബ സമേതമാണ് ഇവിടെ താമസിച്ചിരുന്നത്. രാജ്യാന്തര ലഹരി കടത്ത് സംഘത്തില്‍പ്പെട്ടവരാണ് ഇവരെന്ന് പോലീസ് പറയുന്നു. അറസ്റ്റിലായ മൂന്ന് പേരെയും നെടുമ്പാശേരിയിലെ എടിഎസ് കേന്ദ്രത്തിലെത്തിച്ചു. പ്രാഥമിക ചോദ്യം ചെയ്യല്‍ തുടരുകയാണ്. നിയമ നടപടികള്‍ക്ക് ശേഷം ഇവരെ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകും. അവിടെ വച്ചാണ് വിശദമായ ചോദ്യം ചെയ്യലുണ്ടാകുക എന്നാണ് കരുതുന്നത്.
ക്യു ബ്രാഞ്ച് സംഘവും തീവ്രവാദ വിരുദ്ധ സേനയും ഒരുമിച്ചാണ് അറസ്റ്റിനെത്തിയത്. ശരവണന്‍, കുമാര്‍ എന്നിവരെയാണ് അത്താണിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. കിടങ്ങൂരില്‍ വച്ച് ഒരാളെയും. ഓക്‌സിലിയം കോളജിന്റെ സമീപമുള്ള വാടക വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്.
കിടങ്ങൂരിലെ വ്യക്തി കുടുംബത്തോടൊപ്പമാണ് താമസമാക്കിയത്. ഒരുമാസം മുമ്പാണ് ഇയാള്‍ ഇവിടെ എത്തിയത് എന്നാണ് വിവരം. കഴിഞ്ഞ ദിവസവും വീട്ടുസാധനങ്ങള്‍ കൊണ്ടുവന്നിരുന്നു. വിമാനത്താവളത്തില്‍ എക്‌സ്‌പോര്‍ട്ട് ബിസിനസ് എന്നാണ് ഇയാള്‍ മറ്റുള്ളവരോട് പറഞ്ഞിരുന്നത്. തമിഴ്‌നാട് സ്വദേശികളാണ് എന്ന് തെളിയിക്കുന്ന രേഖകള്‍ അറസ്റ്റിലായവരുടെ കൈവശമുണ്ട്. ഇത് വ്യാജമാണെന്ന് പോലീസ് സംശയിക്കുന്നു.
ആമിര്‍ ഖാന്റെയും കിരണ്‍ റാവുവിന്റെയും രസകരമായ ഫോട്ടോകള്‍ കാണാം












Click it and Unblock the Notifications