എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃക്കാക്കര തിരഞ്ഞെടുപ്പ്: നടിയെ ആക്രമിച്ച കേസ് ചർച്ചയെന്ന് ലാൽ, 'ഓടി വന്നവരിൽ പിടി തോമസും പി രാജീവും'

Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച സംഭവം തൃക്കാക്കര തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാണെന്ന് നടനും സംവിധായകനുമായ ലാല്‍. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ എത്തിയപ്പോഴാണ് ലാലിന്റെ പ്രതികരണം. നടിക്കൊപ്പം നില്‍ക്കുന്നത് പണം കിട്ടിയിട്ടോ വീട്ടുകാരെ രക്ഷിക്കാനോ ഒന്നുമല്ല. ആ കുട്ടിക്കൊരു പ്രശ്‌നം വന്നപ്പോള്‍ എല്ലാവരും കൂടെ നിന്നു എന്നതാണ്. ഓടി വന്നവരില്‍ പിടി തോമസും പി രാജീവും അടക്കമുളളവരുണ്ടെന്നും ലാല്‍ പറഞ്ഞു. പടമുകള്‍ ജമാഅത്ത് റസിഡന്‍ഷ്യല്‍ പബ്ലിക് സ്കൂളിലെ 128ാം നമ്പർ ബൂത്തിലാണ് ലാൽ വോട്ട് രേഖപ്പെടുത്തിയത്.

തൃക്കാക്കര തിരഞ്ഞെടുപ്പ്: സര്‍ക്കാരിനെ ജനം വിലയിരുത്തുന്ന തിരഞ്ഞെടുപ്പെന്ന് രഞ്ജി പണിക്കർതൃക്കാക്കര തിരഞ്ഞെടുപ്പ്: സര്‍ക്കാരിനെ ജനം വിലയിരുത്തുന്ന തിരഞ്ഞെടുപ്പെന്ന് രഞ്ജി പണിക്കർ

നടിയെ ആക്രമിച്ച കേസ് തിരഞ്ഞെടുപ്പിലേക്ക് അനാവശ്യമായി വലിച്ചിഴച്ചു എന്ന് കരുതുന്നില്ല. അത് നാട്ടിലുളള ഒരു പ്രശ്‌നം തന്നെയാണ്. നാട്ടില്‍ നടക്കുന്ന പ്രശ്ങ്ങളല്ലേ പറയേണ്ടത്. അത് രണ്ട് കൂട്ടരും എടുത്ത് ഉപയോഗിക്കുന്നു. അത് തീര്‍ച്ചയായും ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയം തന്നെ ആണ്. തിരഞ്ഞെടുപ്പിന് വേണ്ടി ഉപയോഗിക്കണോ എന്നുളളത് വേറെ കാര്യം. അത് തിരഞ്ഞെടുപ്പ് തന്ത്രമാണ്. അതിന് ആരെയും കുറ്റം പറയാനാകില്ലെന്നും ലാല്‍ പറഞ്ഞു.

87

'താന്‍ ഒരു പാര്‍ട്ടിയുടേയും ആളല്ല. താനും സിദ്ദിഖും ചുവരെഴുതാന്‍ പോകുന്ന കാലത്ത് സഖാവ് ബീരാന്‍ കുഞ്ഞിനും എംഎം ലോറന്‍സിനും ഒക്കെ വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. അതൊക്കെ ചില ബന്ധങ്ങളുടേയും ഇഷ്ടങ്ങളുടേയും പേരിലാണ്'. അത്തരം വിശ്വാസങ്ങളുടെ പുറത്താണ് വോട്ട് ചെയ്തിട്ടുളളതെന്നും ലാല്‍ പറഞ്ഞു. 'അച്ഛന്‍ പറയുമായിരുന്നു അരിവാള്‍ ചുറ്റികയ്ക്ക് കുത്തണെമന്ന്. അങ്ങനെ ചെയ്യാറുണ്ടായിരുന്നു'. അതിന് ശേഷം ആളുകളെ പറ്റി പഠിച്ചിട്ടാണ് വോട്ട് ചെയ്യാറുളളത് എന്നും ലാല്‍ കൂട്ടിച്ചേര്‍ത്തു.

എന്റേതെന്ന് അമൃത, ചേർത്ത് പിടിച്ച് ഗോപി സുന്ദർ, മകൾക്കൊപ്പവും, ചിത്രങ്ങൾ വൈറൽ

'താന്‍ ട്വന്റി ട്വന്റിയുടെ ഭാഗമല്ല. പരിപാടിയില്‍ പങ്കെടുത്തത് അതൊരു നല്ല സംഭവമായും പുതിയ തുടക്കമായും തോന്നിയത് കൊണ്ടാണ്. നല്ലൊരു മാറ്റമുണ്ടാക്കും എന്ന് കരുതിയിട്ടാണ് പോയത്. അല്ലാതെ താന്‍ ട്വന്റി ട്വന്റി അംഗമല്ല'. ഇപ്പോഴുളളവരേക്കാള്‍ നല്ലതാണെങ്കില്‍ അതിന്റെ ഭാഗമാകാമല്ലോ എന്ന് കരുതിയെന്നും ലാല്‍ പറഞ്ഞു. 'വോട്ട് ചെയ്യുന്നത് വ്യക്തികള്‍ക്ക് അനുസരിച്ചാണ്. ജനമൊക്കെ മാറിപ്പോയി. ഒരാള്‍ പറയുന്നത് കേട്ട് പോകുന്ന ആളുകളല്ല കേരളത്തിലുളളവര്‍. വിജയിക്കുന്ന ആള്‍ തന്റെ എംഎല്‍എ തന്നെ ആയിരിക്കും'; ലാൽ കൂട്ടിച്ചേർത്തു.

Recommended Video

cmsvideo
ക്ഷമ ചോദിക്കുന്നു, സർക്കാരിനെതിരെ പറഞ്ഞിട്ടില്ല.നടി പറയുന്നു

Ernakulam
English summary
Thrikkakara by election: Dileep Actress case is a topic of discussion in Thrikkakara, Says actor-director Lal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X