എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സംസ്ഥാന നേതൃത്വമോ ജില്ലാ നേതൃത്വമോ; തോല്‍വിയുടെ കാര്യത്തിലും സിപിഎമ്മില്‍ കണ്‍ഫ്യൂഷന്‍

Google Oneindia Malayalam News

കൊച്ചി: തൃക്കാക്കര തോല്‍വിയോടെ സിപിഎം ആകെ നിരാശയിലാണ്. എല്ലാ തന്ത്രങ്ങളും പുറത്തെടുത്തിട്ടും തോറ്റതാണ് പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നം. അതേസമയം ഉടന്‍ തന്നെ തോല്‍വിയുടെ പരിശോധനയിലേക്ക് പാര്‍ട്ടി കടക്കാന്‍ പോവുകയാണ്. കൃത്യമായി തന്നെ അത് നടത്തും. വോട്ട് ചോര്‍ന്നത് വലിയ വിഷയമാണ്. പക്ഷേ വോട്ട് കൂടിയിട്ടുമുണ്ട്. എന്നാല്‍ തോല്‍വിയുടെ ഭാരം ആര്‍ക്കാകുമെന്നതില്‍ ഇപ്പോഴും വ്യക്തതയില്ല. സംസ്ഥാന സമിതിയാണ് തിരഞ്ഞെടുപ്പ് നയിച്ചത് എന്ന് പകല്‍ പോലെ വ്യക്തമാണ്. എന്നാല്‍ തോല്‍വിയുടെ ഉത്തരവാദിത്തം സംസ്ഥാന സമിതി ഏറ്റെടുത്തിട്ടില്ല. പക്ഷേ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റപ്പെടുത്താതെയാണ് ജില്ലാ അധ്യക്ഷന്‍ പോലും സംസാരിച്ചത്.

സിപിഎം തിരഞ്ഞെടുപ്പ് മാനേജ്‌മെന്റിന് വന്‍വീഴ്ച്ച? വോട്ടുകള്‍ പലതും കോണ്‍ഗ്രസ് പെട്ടിയില്‍സിപിഎം തിരഞ്ഞെടുപ്പ് മാനേജ്‌മെന്റിന് വന്‍വീഴ്ച്ച? വോട്ടുകള്‍ പലതും കോണ്‍ഗ്രസ് പെട്ടിയില്‍

1

അതേസമയം തോല്‍വിയില്‍ ജില്ലാ നേതൃത്വത്തിന് ഉത്തരവാദിത്തമില്ലെന്ന് ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍ വ്യക്തമാക്കി കഴിഞ്ഞു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലെ പാളിച്ച മുതല്‍ തിരഞ്ഞെടുപ്പ് തന്ത്രങ്ങളില്‍ വരെയുള്ള വീഴ്ച്ചകളില്‍ പഴി കേള്‍ക്കുന്നത് സംസ്ഥാന നേതൃത്വത്തിനാണ്. വോട്ടെണ്ണല്‍ പൂര്‍ത്തിയാകും മുമ്പ് തന്നെ ജില്ലാ സെക്രട്ടറി പറഞ്ഞ വാക്കുകളില്‍ എല്ലാമുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണയം പോലും സംസ്ഥാന നേതൃത്വത്തിന്റെ പിടിവാശിയിലാണ് നടന്നത്. വോട്ടെണ്ണല്‍ പൂര്‍ത്തിയാകും മുമ്പ് തന്നെ ജില്ലാ സെക്രട്ടറി തോല്‍വി തങ്ങളുടേതല്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. മണ്ഡലത്തിന്റെ പള്‍സ് അറിയുന്ന ജില്ലാ നേതൃത്വത്തെ മാറ്റി നിര്‍ത്തിയത് രാജീവിന്റെയും സംഘത്തിന്റെയും വീഴ്ച്ചയായിരുന്നു.

സംസ്ഥാന നേതാക്കള്‍ മാത്രം കാര്യങ്ങള്‍ തീരുമാനിച്ചത് വലിയ തിരിച്ചടിയായിരുന്നു. തൃക്കാക്കരയില്‍ എന്താണ് സംഭവിക്കുന്നതെന്ന് പോലും തിരിച്ചറിയാന്‍ സംസ്ഥാന നേതൃത്വത്തിന് സാധിച്ചില്ല. സിറോ മലബാര്‍ സഭയുമായി ധാരണയിലെത്തി നാടകീയമായി ഡോക്ടര്‍ ജോ ജോസഫിനെ രംഗത്തിറക്കിയത് രാജീവിന്റെ തന്ത്രമായിരുന്നു. ഈ തന്ത്രമാണ് ഏറ്റവും വലിയ പാളിച്ച. മതത്തിന്റെയും ജാതിയുടെയും വഴിയിലൂടെ വിജയിക്കാന്‍ നോക്കിയത് കനത്ത ആഘാതമായി. സിപിഎമ്മിന്റെ പ്രതിച്ഛായക്കും ഇത് മങ്ങലായി. കനത്ത തോല്‍വിയുടെ ഉത്തരവാദിത്തം എത്തി നില്‍ക്കുന്നത് രാജീവില്‍ തന്നെയാണ്. അദ്ദേഹത്തിന്റെ ഇമേജിനും കൂടിയാണ് ഇത് ബാധിച്ചിരിക്കുന്നത്.

തോല്‍വി ഗൗരവത്തോടെ പരിശോധിക്കുമെന്ന് കോടിയേരി വ്യക്തമാക്കിയതാണ്. ഇത് വൈകില്ലെന്ന് ഉറപ്പാണ്. ബൂത്ത് തലം മുതല്‍ മണ്ഡലം കമ്മിറ്റി നല്‍കിയ ഫലവും യഥാര്‍ത്ഥ ഫലവും തമ്മിലുള്ള താരതമ്യത്തില്‍ വ്യത്യാസം വലുതാണ്. 2500 വോട്ടിന് ജയിക്കാനോ തോല്‍ക്കാനോ സാധ്യതയുണ്ടെന്നാണ് സിപിഎം ആഭ്യന്തരമായി വിലയിരുത്തിയിരുന്നു. പക്ഷേ പൂജ്യം ഒന്ന് കൂടിപോയി. തോറ്റത് 25000 വോട്ടിനും. 2021നെ അപേക്ഷിച്ച് ബൂത്തുകളുടെ എണ്ണത്തിലെ ലീഡ് ഈ തിരഞ്ഞെടുപ്പില്‍ മൂന്നിലൊന്നായി കുറഞ്ഞതും തിരിച്ചടിയുടെ ആഘാതം കൂട്ടി. 2012 140 വോട്ടിനായിരുന്നു തൃക്കാക്കരയില്‍ തോറ്റത്. അന്ന് ജില്ലാ സെക്രട്ടറിയേറ്റ് അംഗം മണിശങ്കറിനെതിരെയും വൈറ്റില ഏരിയാ സെക്രട്ടറിക്കെതിരെയും സിപിഎം കടുത്ത നടപടിയെടുത്തിരുന്നു. അന്നങ്ങനെയാണെങ്കില്‍ ഇന്നത്തെ നടപടി എന്താവുമെന്ന ചോദ്യവും ഉയര്‍ന്നിരിക്കുകയാണ്.

ഗുലാം നബി ഇതെന്ത് ഭാവിച്ചാണ്; സോണിയയുടെ ആ ഓഫര്‍ നിരസിച്ചു, പാര്‍ട്ടിയിലെ ആ വിഭാഗം ശരിയല്ലഗുലാം നബി ഇതെന്ത് ഭാവിച്ചാണ്; സോണിയയുടെ ആ ഓഫര്‍ നിരസിച്ചു, പാര്‍ട്ടിയിലെ ആ വിഭാഗം ശരിയല്ല

Recommended Video

cmsvideo
തൃക്കാക്കരയില്‍ BJPയ്ക്ക് കെട്ടിവെച്ച കാശ് പോയി

Ernakulam
English summary
thrikkakara election result 2022: cpm district committee never take the responsibility of loss
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X