എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ടിപിആര്‍ 40 ശതമാനത്തില്‍ മുകളില്‍, കുമ്പളങ്ങിയില്‍ സ്‌പെഷ്യല്‍ വാക്‌സിനേഷന്‍ ഡ്രൈവുമായി കളക്ടര്‍

Google Oneindia Malayalam News

കാക്കനാട്: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലായ കുമ്പളങ്ങിയില്‍ സ്‌പെഷ്യല്‍ വാക്‌സിനേഷന്‍ ഡ്രൈവ് നടത്തുമെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ് . ഇവിടെ ഇവിടെ കഴിഞ്ഞ ഒരാഴ്ചത്തെ ടെസ്റ്റ് പോസിറ്റീവ് നിരക്ക് 40.1% ആണ്. കൂടാതെ തീരദേശം, ആദിവാസി, അഥിതി തൊഴിലിളി മേഖലകളില്‍ കൂടുതല്‍ കോവിഡ് പരിശോധന നടത്തുമെന്നും കളക്ടര്‍ പറഞ്ഞു. ഓരോ ജില്ലയിലെയും കോവിഡ് രോഗ്യ വ്യാപന സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ചേര്‍ന്ന അവലോകന യോഗത്തിലാണ് കളക്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

1

കുട്ടമ്പുഴ പഞ്ചായത്തില്‍ കൂടുതല്‍ പേര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് മെഗാ ടെസ്റ്റിംഗ് നടത്തുകയും 301 പോസിറ്റീവ് കേസുകള്‍ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. പോസിറ്റീവായവരെ തുടര്‍ ചികിത്സയ്ക്കായി ഡിസിസി ലേക്ക് മാറ്റി. ഇവിടെ 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ഫസ്റ്റ് ഡോസ് വാക്‌സിന്‍ നല്‍കിയിട്ടുണ്ടെന്നും കളക്ടര്‍ യോഗത്തില്‍ അറിയിച്ചു.

ചെല്ലാനം പഞ്ചായത്തില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നാല്, അഞ്ച് മൊബൈല്‍ ടീമിനെ ഏര്‍പ്പെടുത്തി ടെസ്റ്റ് നടത്തി. ഇവിടെ വാക്‌സിനേഷന്‍ ഡ്രൈവ് സംഘടിപ്പിക്കുകയും 45 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിനേഷന്‍ നല്‍കുകയും ചെയ്തു. ജില്ലയില്‍ 8 പ്രൈവറ്റ് ഹോസ്പിറ്റലുകള്‍ വഴിയും വാക്‌സിന്‍ നല്‍കുന്നുണ്ട്. ഇത് വരെ 12.5 ലക്ഷം ആളുകള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കിയിട്ടുണ്ട്.

Recommended Video

cmsvideo
Covid Vaccine Production In Kerala: S Chithra IAS Appointed As Project Director | Oneindia Malayalam

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നോണ്‍ കോവിഡ് ട്രീറ്റ്‌മെന്റ് ഈ മാസം 25 മുതല്‍ ആരംഭിക്കും. കോവിഡാനന്തരമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ജില്ലയില്‍ പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ ആരംഭിച്ചിട്ടുണ്ടെന്നും കളക്ടര്‍ യോഗത്തില്‍ അറിയിച്ചു.

Ernakulam
English summary
tpr rate more than 40 percent, special vaccination will start in kumbalangi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X