ഉമ്മന്‍ ചാണ്ടിക്ക് മക്കള്‍ ചികിത്സ നിഷേധിക്കുന്നു? പ്രതികരണവുമായി ചാണ്ടി ഉമ്മന്‍
കൊച്ചി: കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിക്ക് മക്കള്‍ ചികിത്സ നിഷേധിക്കുകയാണോ? സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ ഒടുവില്‍ കുടുംബം തന്നെ പ്രതികരിച്ചിരിക്കുകയാണ്. ഈ വാര്‍ത്തകളൊക്കെ അടിസ്ഥാനമില്ലാത്തതാണെന്ന് ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ പറഞ്ഞു.
മക്കള്‍ ചികിത്സ നിഷേധിക്കുന്നുവെന്ന വാര്‍ത്ത അസംബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ ചാണ്ടി ആശുപത്രി വിട്ടു. ഗസ്റ്റ് ഹൗസിലാണ് ഇപ്പോള്‍ ഉള്ളത്. അദ്ദേഹത്തിന് ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. എറണാകുളത്തെ രാജഗിരി ആശുപത്രിയിലായിരുന്നു ഉമ്മന്‍ ചാണ്ടിയെ പ്രവേശിപ്പിച്ചിരുന്നതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

മക്കള്‍ക്കും കുടുംബത്തിനും നേരെ ഉയര്‍ന്ന എല്ലാ ആരോപണങ്ങളെയും ചാണ്ടി ഉമ്മന്‍ തള്ളി കളയുകയും ചെയ്തു. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിലായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് ചാണ്ടി ഉമ്മന്‍ പറയുന്നു. വീട്ടില്‍ നിന്നാണ് അപ്പയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് പറയുന്നത്.
താന്‍ ഇക്കാര്യം രാഹുല്‍ ഗാന്ധിയോട് ചോദിച്ച്, അപ്പയെ മടക്കി കൊണ്ടുവരാന്‍ അഭ്യര്‍ത്ഥിച്ചു. രാഹുലാണ് മടങ്ങി പോകാന്‍ നിര്‍ദേശിച്ചത്. എവിടെയാണ് ഇപ്പോഴത്തെ അസുഖത്തിന് പറ്റിയ മികച്ച ചികിത്സ ഉള്ളതെന്ന് ചോദിക്കുകയും ചെയ്തിരുന്നു. രാഹുലിനെ അറിയിച്ചത് വിദേശത്താണ് മികച്ച ചികിത്സയുള്ളതെന്നാണ്.
ജര്‍മനിയിലാണ് മികച്ച ചികിത്സ ഇപ്പോഴുള്ളത്. അക്കാര്യം രാഹുലിനോട് പറഞ്ഞിട്ടുണ്ട്. രാഹുല്‍ ഗാന്ധിയാണ് ഉടന്‍ തന്നെ ഉമ്മന്‍ ചാണ്ടിയെ ജര്‍മനിയിലേക്ക് കൊണ്ടുപോകണമെന്ന് നിര്‍ദേശിച്ചത്. എന്നാല്‍ ഹോമിയോ ചികിത്സയ്ക്കായിട്ടാണ് ജര്‍മനിയില്‍ കൊണ്ടുപോകുന്നതെന്ന പ്രചാരണം തെറ്റാണ്.
അലോപ്പതി ചികിത്സയ്ക്കായിട്ടാണ് അദ്ദേഹത്തെ കൊണ്ടുപോകുന്നതെന്ന് ചാണ്ടി ഉമ്മന്‍ പറയുന്നു. നിലവില്‍ അമേരിക്കയില്‍ മാത്രമല്ല ജര്‍മനിയിലും മികച്ച അലോപ്പതി ചികിത്സ ലഭ്യമാണ്. അദ്ദേഹത്തിന്റെ കുടുംബത്തെയും ഓര്‍ത്തഡോക്‌സ് സഭയെയും ചികിത്സയുടെ കാര്യത്തില്‍ ബന്ധപ്പെടുത്തരുതെന്നും ചാണ്ടി ഉമ്മന്‍ അഭ്യര്‍ത്ഥിച്ചു.
നോര്‍ത്ത് ഇന്ത്യയില്‍ ഒരു ടൂര്‍ ആയാലോ? ഇതാ കാരണങ്ങള്‍, ഒരിക്കല്‍ പോയാല്‍ പിന്നെ മറക്കില്ല!!
അടുത്തിടെ നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം ഉമ്മന്‍ ചാണ്ടി സജീവമായിരുന്നുവെന്ന് ചാണ്ടി ഉമ്മന്‍ പറയുന്നു. ആ സമയത്തൊക്കെ ആരോഗ്യ സ്ഥിതി എങ്ങനെയായിരുന്നുവോ അതേ അവസ്ഥയില്‍ തന്നെയാണ് ഇപ്പോഴുമുള്ളത്. രാജഗിരി ആശുപത്രിയില്‍ പരിശോധനകളെല്ലാം നടത്തിയിരുന്നു.അതെല്ലാം ഭയപ്പെടുത്തുന്നതല്ല. കുടുംബത്തിനെല്ലാം തൃപ്തി നല്‍കുന്നതാണ്.
മുന്‍ മുഖ്യമന്ത്രിയെന്ന നിലയിലും നേതാവെന്ന നിലയിലും കേരളീയര്‍ക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുമെല്ലാം അദ്ദേഹത്തിന്റെ ആരോഗ്യ നില സുഖകരമാണോ എന്നറിയാന്‍ താല്‍പര്യമുണ്ടാകും. അതാണ് പ്രതികരിക്കാന്‍ കാരണം എഐസിസി നേതൃത്വത്തെ നിലവിലെ ആരോഗ്യ സ്ഥിതി അറിയിച്ചിട്ടുണ്ടെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.












Click it and Unblock the Notifications