സിനിമാ പരസ്യ ബോര്‍ഡിന്റെ കാഴ്ച്ചയ്ക്ക് മറയാതിരിക്കാന്‍ തണല്‍ മരങ്ങള്‍ വെട്ടിനശിപ്പിച്ചു
കൊച്ചി: നെടുമ്പാശ്ശേരിയില്‍ സിനിമ പരസ്യ ബോര്‍ഡിനായി വെട്ടിമാറ്റിയത് തണല്‍ മരങ്ങള്‍. ഇതിനായി മുന്‍കൂട്ടി അനുമതിയൊന്നും വാങ്ങിയിരുന്നില്ല. ഈ മരങ്ങള്‍ സിനിമ പരസ്യ ബോര്‍ഡിന്റെ കാഴ്ച്ച മറയ്ക്കുന്നുവെന്നാണ് വെട്ടിമാറ്റിയവരുടെ വാദം. ഇതിനായി തണല്‍ മരങ്ങള്‍ വെട്ടിയത് ഗൗരവമേറിയ നടപടിയായിട്ടാണ് കാണുന്നത്.
കേരള ഫാര്‍മസിക്ക് സമീപമുള്ള ക്ഷേത്രത്തിനടുത്തായുള്ള തണല്‍ മരങ്ങളാണ് വെട്ടിമാറ്റിയത്. നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് ഹരിത ഗീതം പദ്ധതി പ്രകാരം ദേശീയ പാതയോരങ്ങളില്‍ വെച്ച് പിടിപ്പിച്ചതാണ് ഈ മരങ്ങള്‍. എന്നാല്‍ ഇവര്‍ അനുമതിയില്ലാതെ എങ്ങനെ ഈ മരം വെട്ടിമാറ്റി എന്നതാണ് ചര്‍ച്ചയാവുന്നത്.

ദേശം, പറമ്പയം, അത്താണി ഭാഗങ്ങളില്‍ ഇതുപോലെ മരങ്ങള്‍ വെട്ടിമാറ്റിയിട്ടുണ്ട്. എന്നാല്‍ വിമാനത്താവള റോഡില്‍ അടക്കമുള്ള ഇടങ്ങളില്‍ മരങ്ങള്‍ വെട്ടിമാറ്റിയിട്ടും പോലീസോ തദ്ദേശ സ്ഥാപനങ്ങളോ ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാറില്ല. അതാണ് വെട്ടുന്നവര്‍ക്ക് പ്രചോദനമാകുന്നത്. വിവിധ കമ്പനികളുടെ സ്‌പോണ്‍സര്‍ഷിപ്പോടെ നട്ട്, പരിപാലിച്ചവയാണ് ഇപ്പോള്‍ വെട്ടിയ മരങ്ങള്‍.
അടുത്തിടെ പ്രദര്‍ശനത്തിന് എത്തിയ മലയാള സിനിമയുടെ ഭീമന്‍ ബോര്‍ഡിന് വേണ്ടിയാണ് മരങ്ങള്‍ വെട്ടിയിരിക്കുന്നത്. മരം വെട്ടിയത് മാത്രമല്ല വലിയ ദ്രോഹവും ഇവര്‍ ചെയ്തിരിക്കുന്നത്. ശിഖരങ്ങള്‍ മുഴുവന്‍ വെട്ടിയ ശേഷം, വളര്‍ന്ന് വരാതിരിക്കാനായും, മരം നശിച്ച് പോകാനും കീടനാശിനിയും ഇവര്‍ തളിച്ചിരിക്കുകയാണ്.
നാട്ടുകാര്‍ ഇതിനെല്ലാം ദൃക്‌സാക്ഷികളാണ്. അതേസമയം മരം വെട്ടിയത് പരസ്യ ഏജന്‍സികളുടെ തൊഴിലാളികളാണ്. ഇവര്‍ രാത്രിയിലെത്തിയാണ് മരങ്ങള്‍ വെട്ടിയത്. അതേസമയം മരങ്ങള്‍ വെട്ടിയവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.
കൊച്ചിയില്‍ ദേശീയ പാത വരുന്നുണ്ട്. ഇടപ്പള്ളി-മുത്തകുന്നം റോഡിലെ പണി ഔദ്യോഗികമായി ആരംഭിച്ചിട്ടുണ്ട്. ഇത് ദേശീയപാത 66ന്റെ നിര്‍മാണത്തിന് വേണ്ടിയാണ്. 910 ദിവസമാണ് കരാര്‍ കാലാവധി. നവംബര്‍ ആദ്യവാരത്തോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സജീവമാകും.
നോര്‍ത്ത് ഇന്ത്യയില്‍ ഒരു ടൂര്‍ ആയാലോ? ഇതാ കാരണങ്ങള്‍, ഒരിക്കല്‍ പോയാല്‍ പിന്നെ മറക്കില്ല!!
അടുത്ത ആഴ്ച്ച നാലോ അഞ്ചോ സൈറ്റുകളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കും. വരാപ്പുഴ, ചെറിയപ്പിള്ളി, കോട്ടപ്പുറം പാലങ്ങളും ഇടപള്ളിയിലെ ഓവര്‍ബ്രിഡ്ജും കൊടുങ്ങല്ലൂര്‍ മേഖലയിലെ രണ്ട് പാലങ്ങളും ഉള്‍പ്പെടെ ആറ് പ്രധാന പാലങ്ങള്‍ റോഡിനൊപ്പം ഓറിയന്റല്‍ കമ്പനി നിര്‍മിക്കും.












Click it and Unblock the Notifications