എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃക്കാക്കരയില്‍ സിപിഎമ്മിന് 2 സ്ഥാനാര്‍ത്ഥി, ട്വന്റി ട്വന്റി പിണറായിയുടെ അജണ്ടയെന്ന് പിടി തോമസ്

Google Oneindia Malayalam News

കൊച്ചി: ട്വന്റി ട്വന്റിക്ക് പിന്നില്‍ പിണറായി വിജയനാണെന്ന് പിടി തോമസ്. നടന്‍ ശ്രീനിവാസനും കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയുമൊക്കെ ട്വന്റി 20യെ പിന്തുണയ്ക്കുന്നത് തെറ്റിദ്ധാരണ കൊണ്ടാണ്. വലിയ തോതില്‍ മലിനീകരണം നടത്തുന്ന കമ്പനി രംഗത്തിറക്കിയ സ്ഥാനാര്‍ത്ഥികളെയാണ് ശ്രീനിവാസന്‍ പിന്തുണയ്ക്കുന്നത്. ജൈവ കൃഷിയൊക്കെ നടത്തുകയും അതിന് വേണ്ടി നില്‍ക്കുകയും ചെയ്യുന്ന ശ്രീനിവാസന്‍ ഒരു മലിനീകരണ കമ്പനിയുടെ സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചതിലാണ് അദ്ഭുതം. സിപിഎമ്മിനെതിരെ പോരാടിയ ചിറ്റിലപ്പള്ളിയും പിണറായി വെച്ച കെണിയില്‍ വീണെന്ന് പിടി തോമസ് പറഞ്ഞു.

1

പിണറായി വിജയന്റെ ആളുകളായി ഈ ട്വന്റി ട്വന്റി മാറിയിട്ട് ഒരുപാട് നാളായി. പിണറായി തിരുമ്മാന്‍ വരുന്നതും ആയുര്‍വേദ ചികിത്സയ്ക്കായി എത്തുന്നത് അവിടെയാണെന്ന് കേട്ടിട്ടുണ്ട്. അങ്ങനെ നോക്കുമ്പോള്‍ സ്വാഭാവികമായും നല്ല അടുപ്പം അവരോട് ഉണ്ടാവും. 2019ലെ പ്രളയകാലത്ത് ഈ കിഴക്കമ്പലം കമ്പനിയുടെ എംഡി അമേരിക്കയില്‍ പോയി പിണറായി വിജയന് വേണ്ടി ഫണ്ട് സംഘടിപ്പിച്ചിരുന്നു. അതിനായി മീറ്റിംഗ് നടന്നുവെന്ന് ഒരു ദേശീയ മാധ്യമത്തില്‍ റിപ്പോര്‍ട്ടും വന്നിട്ടുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അതിന്റെ ചിത്രമൊക്കെ കാണുന്നുണ്ട്.

പിണറായിയുമായി അടുപ്പമുള്ളയാളാണ് ഈ എംഡി. യഥാര്‍ത്ഥത്തില്‍ പിണറായിക്ക് തൃക്കാക്കരയില്‍ രണ്ട് സ്ഥാനാര്‍ത്ഥിയുണ്ട്. ഒന്നാമത്തെയാല്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ ജേക്കബാണ്. രണ്ടാമത്തേത് കമ്പനി സ്ഥാനാര്‍ത്ഥി ടെറി തോമസാണ്. ഇതെല്ലാം പിണറായിയുടെ അജണ്ടയാണ്. നിഷ്‌കളങ്കരായ ചിറ്റിലപ്പള്ളിയോ ശ്രീനിവാസനോ സിദ്ദിഖോ ലാലോ ഈ വസ്തുതയൊന്നും അറിയാതെ വീണുപോയതാണ്. പിണറായി വിജയന് വേണ്ടിയാണ് ട്വന്റി 20 സ്ഥാനാര്‍ത്ഥി പ്രവര്‍ത്തനം നടത്തുന്നത്. കോണ്‍ഗ്രസിന് ആധിപത്യമുള്ള എറണാകുളത്ത് മൂന്ന് നാല് സീറ്റ് കുറച്ച് കൊടുക്കാന്‍ പിണറായിയുമായുള്ള കൂട്ടുകെട്ടാണ് ഇത്.

Recommended Video

cmsvideo
വോട്ട് ഇവിടം സ്വർഗം ആക്കിയ ടീന്റി 20ക്ക്. കുന്നത്തുനാട് പറയുന്നു | Oneindia Malayalam

14 സീറ്റ് വരെ കോണ്‍ഗ്രസ് നേടാന്‍ ഇടമുള്ള മണ്ഡലമാണിത്. അവിടെയാണ് ട്വന്റി ട്വന്റി വോട്ട് ചോര്‍ത്തുന്നത്. ശ്രീനിവാസനോട് എനിക്ക് വളരെയധികം മതിപ്പുണ്ട്. അദ്ദേഹമൊക്കെ ഇതില്‍ വീണുപോയത് സങ്കടമാണ്. ചിറ്റിലപ്പള്ളിയുടെ വീഗാലാന്‍ഡ് ഇരിക്കുന്നത് ഇവരുടെ ഏരിയയില്‍ ആണ്. അതുകൊണ്ട് ചില ബന്ധങ്ങളും കാര്യങ്ങളും ഉണ്ടെന്ന് ചിറ്റിലപ്പള്ളി പറഞ്ഞു. അതുകൊണ്ട് മാറിനില്‍ക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം എന്നോട് പറഞ്ഞു. ചിറ്റിലപ്പള്ളിയുടെ കമ്പനി വളര്‍ന്നുവന്നപ്പോള്‍ സിപിഎം ഒരുപാട് ഉപദ്രവിച്ചിരുന്നു. അദ്ദേഹം സിപിഎമ്മിനെതിരെ പോരാടി. പക്ഷേ ഇന്ന് പിണറായി വെച്ച എലിക്കെണിയിലാണ് അദ്ദേഹം വീണതെന്നും പിടി തോമസ് പറഞ്ഞു.

Ernakulam
English summary
twenty twenty have a deal with cpm to defeat congress says pt thomas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X