Get Updates
Get notified of breaking news, exclusive insights, and must-see stories!

കനത്ത മഴയിൽ ഇരുനില വീട് ചെരിഞ്ഞു: അമ്മയേയും മകളേയും രക്ഷപ്പെടുത്തി നാട്ടുകാർ, സംഭവം കളമശ്ശേരിയിൽ

കൊച്ചി: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനിടെ കളമശ്ശേരിയില്‍ ഇരുനില വീട് ചെരിഞ്ഞു. കളമശ്ശേരിയിലെ കൂനംതൈ ബീരാക്കുട്ടി റോഡില്‍ പൂക്കൈതയില്‍ ഹംസയുടെ വീടാണ് കനത്തത്ത മഴയ്ക്കിടെ അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ ആറുമണിയോടെ ചെരിഞ്ഞു തുടങ്ങിയ വീട് തൊട്ടടുത്തുള്ള മറ്റൊരു വീടിനു മുകളിലേക്ക് തങ്ങിനില്‍ക്കുന്ന നിലയിലാണ് ഇപ്പോഴുള്ളത്. ഇരുനില ചെരിയുന്നതായി ശ്രദ്ധയില്‍പ്പെട്ടതോടെ അയല്‍വാസികള്‍ ഇടപെട്ടതാണ് അപകടം ഒഴിവാക്കാൻ സഹായിച്ചത്.

ഇതോടെ വീട്ടിൽക്കഴിഞ്ഞിരുന്നവരെ നാട്ടുകാർ പുറത്തെത്തിക്കുകയായിരുന്നു. അമ്മയും മകളുമാണ് ഈ സമയത്ത് വീട്ടിനുള്ളിലുണ്ടായിരുന്നത്. മെറ്റല്‍ ഇളകുന്നതുപോലുള്ള ശബ്ജമാണ് വീട് ചെരിയുമ്പോഴുണ്ടായത്. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാർ ഹംസയുടെ ഭാര്യയെയും മകളെയും വീട്ടിന് പുറത്തേക്ക് എത്തിക്കുകയും വീട്ടിനുള്ളിൽ നിന്ന് സാധനങ്ങൾ എടുത്ത് നീക്കുകയും ചെയ്തിട്ടുണ്ട്. അതേ സമയം പഴയ വീടായതിനാലാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിലയിരുത്തപ്പെടുന്നതെങ്കിലും ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

 ekm-161171732

മകളുമായി അദ്ദേഹം വലിയ അടുപ്പമായിരുന്നു; ഒടുവിൽ ജാനിനെ കുറിച്ച് വെളിപ്പെടുത്തി ആര്യ

സംസ്ഥാനത്ത് വ്യാഴാഴ്ച രാത്രിയോടെ ആരംഭിച്ച മഴ ശക്തമായി തുടരുന്നതിനിടെയാണ് അപകടമുണ്ടാകുന്നത്. പലയിടങ്ങളിലും മഴ നിർത്താതെ പെയ്യുന്നതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ തുടങ്ങിയിട്ടുണ്ട്. തൃശൂര്‍ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ ഇതിനകം വെള്ളം കയറിയിട്ടുണ്ട്. പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതോടെ അധികജലം പുറത്തേക്കൊഴുക്കാന്‍ തുടങ്ങിയിട്ടുണ്ട്. 200 ക്യുമെക്‌സ് വരെ ജലമാണ് ഒഴുക്കിക്കൊണ്ടിരിക്കുന്നത്. ഇതോടെ ചാലക്കുടിപ്പുഴയുടെ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തൃശൂർ ജില്ലയില്‍ നിലവിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+