എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കീരംപാറ പഞ്ചായത്തില്‍ ഭരണം പിടിച്ച് യുഡിഎഫ്: അന്ന് തോറ്റ മാമച്ചനും പാർട്ടിക്കും ഇത് മധുര പ്രതികാരം

Google Oneindia Malayalam News

എറണാകുളം: രണ്ട് വർഷത്തിന് ശേഷം കോതമംഗലം കീരംപാറ പഞ്ചായത്ത് ഭരണം തിരികെ പിടിച്ച് യു ഡി എഫ്. ഉപതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സിറ്റിങ് സീറ്റ് പിടിച്ചതോടെ തന്നെ പഞ്ചായത്തില്‍ യു ഡി എഫ് ഭരണം തിരികെ വരുമെന്ന് ഉറപ്പായിരുന്നു. ഇന്നലെ നടന്ന പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാർത്ഥി വിജയിച്ചതോടെ മണ്ഡലത്തില്‍ ആകേയുള്ള എട്ട് പഞ്ചായത്തില്‍ അഞ്ചിലും ഭരണത്തിലെത്താന്‍ യു ഡി എഫിന് സാധിച്ചു.

നേരത്തെ ഇരുമുന്നണികള്‍ക്കും നാല് വീതം പഞ്ചായത്തുകളിലായിരുന്നു മണ്ഡലത്തിലുണ്ടായിരുന്നത്. നിലവില്‍ എല്‍ ഡി എഫ് പഞ്ചായത്തുകളുടെ എണ്ണം മൂന്നായി ചുരുങ്ങുകയും ചെയ്തു.

യു ഡി എഫ് സ്ഥാനാര്‍ത്ഥി മാമച്ചന്‍ ജോസഫാണ്

യു ഡി എഫ് സ്ഥാനാര്‍ത്ഥി മാമച്ചന്‍ ജോസഫാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. സി പി എമ്മിലെ ചാക്കോയായിരുന്നു പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ എതിരാളി. തിരഞ്ഞെടുപ്പില്‍ മാമച്ചന് ഏഴും ചാക്കോയ്ക്ക് ആറും വോട്ട് ലഭിച്ചു. രണ്ട് വര്‍ഷം മുമ്പ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ മാമച്ചനും ചാക്കോയുമായിരുന്നു അന്നും ഏറ്റുമുട്ടിയത്. മത്സരത്തില്‍ ഏഴുപേരുടെ പിന്തുണയുമായി ചാക്കോ പ്രസിഡന്റാവുകയായിരുന്നു.

'കേട്ടോഡാ ..... മോനേ': വല്ല തൊഴിലുറപ്പിനും പോവെന്ന് വിമർശനം, തെറി പറഞ്ഞ് മറുപടിയുമായി റിയാസ്'കേട്ടോഡാ ..... മോനേ': വല്ല തൊഴിലുറപ്പിനും പോവെന്ന് വിമർശനം, തെറി പറഞ്ഞ് മറുപടിയുമായി റിയാസ്

പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കവേയും

പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കവേയും പഞ്ചായത്തില്‍ നാടകീയ സംഭവങ്ങളുണ്ടായി. യു ഡി എഫ്, എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് പുറമേ യു ഡി എഫിലെ ഒരംഗത്തിന്റെ പേര് എല്‍ ഡി എഫ് അംഗം നിര്‍ദേശിച്ചതാണ് നാടകീയ രംഗങ്ങള്‍ക്കിടയാക്കിയത്. നാടുകാണി വാർഡില്‍ നിന്നുള്ള കോണ്‍ഗ്രസിലെ എംവി ഗോപിയുടെ പേര് എല്‍ ഡി എഫിലെ പത്താം വാര്‍ഡംഗം ആശ ജയപ്രകാശ് നിർദേശിക്കുകയായിരുന്നു.

കോണ്‍ഗ്രസിനെപ്പോലെയാണ് ഇന്ദ്രന്‍സ്: മന്ത്രിയുടേത് വിവരക്കേട്, നടന് പിന്തുണയുമായി ഹരീഷ് പേരടികോണ്‍ഗ്രസിനെപ്പോലെയാണ് ഇന്ദ്രന്‍സ്: മന്ത്രിയുടേത് വിവരക്കേട്, നടന് പിന്തുണയുമായി ഹരീഷ് പേരടി

പതിനൊന്നാം വാര്‍ഡംഗം ലിസി ജോസ്

പതിനൊന്നാം വാര്‍ഡംഗം ലിസി ജോസ് ഗോപിയുടെ പേരിനെ പിന്താങ്ങുകയും ചെയ്തു. എന്നാല്‍ താന്‍ മത്സരത്തിനില്ലെന്ന് പറഞ്ഞ് ഗോപി പിന്‍വാങ്ങിയതോടെ എല്‍ ഡി എഫ് തന്ത്രം പാളിഞ്ഞു. രണ്ട് സ്ഥാനാർത്ഥികളെ മത്സരത്തിനെത്തിച്ച് യു ഡി എഫ് വോട്ടുകള്‍ പിളർത്താനായിരുന്നു എല്‍ ഡി എഫിന്റെ നീക്കം. തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെ വരണാധികാരി കോതമംഗലം ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഓഫീസര്‍ കവിത ആര്‍ നായര്‍ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് മാമച്ചന്‍ ജോസഫ് ചുമതലയേറ്റെടുത്തു.

Egg Yolk for Hair: മുടി തഴച്ച് വളരണോ.. എടുക്കൂ ഒരു മുട്ടയുടെ മഞ്ഞക്കരു: കാണാം അത്ഭുത മാറ്റങ്ങള്‍

ഉപതെരഞ്ഞെടുപ്പിൽ കീരംപാറ പഞ്ചായത്ത് ആറാം വാർഡിൽ

ഉപതെരഞ്ഞെടുപ്പിൽ കീരംപാറ പഞ്ചായത്ത് ആറാം വാർഡിൽ വിജയിച്ചതോടെയാണ് യു ഡി എഫ് ഭരണത്തിന് കളമൊരുങ്ങിയത്. യു ഡി എഫിലെ സാന്‍റി ജോസ് എൽ ഡി എഫിലെ റാണി റോയിയെ 41 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തുകയായിരുന്നു. ആകെ പോൾ ചെയ്ത 566 വോട്ടിൽ 252 വോട്ടുകള്‍ യു ഡി എഫിന് ലഭിച്ചപ്പോള്‍ എല്‍ ഡി എഫിന് 211 വോട്ടുകള്‍ ലഭിച്ചു. ആം ആദ്മി പാർട്ടി സുവർണ സന്തോഷ് 96 വോട്ടുകൾ നേടിയപ്പോള്‍ എന്‍ ഡി എ സ്ഥാനാർത്ഥിക്ക് അഞ്ച് വോട്ടും ലഭിച്ചു.

നേരത്തെ ആറാം വാർഡില്‍ നിന്നും സ്വതന്ത്രയായി

നേരത്തെ ആറാം വാർഡില്‍ നിന്നും സ്വതന്ത്രയായി വിജയിച്ച ഷീബ സത്യപ്രതിജ്ഞക്ക് ശേഷം സി.പി.എം അംഗമാണെന്ന് എഴുതി നൽകിയതിനെ തുടർന്ന് തെരഞ്ഞെടുപ്പ് കമീഷൻ അയോഗ്യയാക്കിയതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഷീബ അയോഗ്യയാക്കപ്പെട്ടതോടെ ഒഴിവ് വന്ന ഒഴിവുവന്ന വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥി ബീന റോജോ നറുക്കെടുപ്പിലൂടെ വിജയിക്കുകയും ചെയ്തിരുന്നു.

Ernakulam
English summary
UDF to rule in keerampara Panchayat: Mamachan Joseph was elected as the President
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X