കളക്ടർ ആകുമ്പോൾ പ്രളയത്തെ എങ്ങനെ നേരിടും, ദിലീപിന്റെ റാങ്കും കേരളത്തിലെ പ്രളയവും തമ്മിൽ
എറണാകുളം: സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ കേരളത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് ചങ്ങനാശ്ശേരി സ്വദേശിയായ ദിലീപ് കെ കൈനിക്കര. 21ാം റാങ്കാണ് ദിലീപ് സ്വന്തമാക്കിയത്. കേരളത്തില്‍ ദിലീപ് ഒന്നാമനുമായി. റാങ്ക് നേടിയതില്‍ സന്തോഷമുണ്ടെന്ന് ദിലീപ് പ്രതികരിച്ചു.
ദിലീപിന്റെ റാങ്ക് നേട്ടത്തില്‍ കേരളത്തെ പിടിച്ച് കുലുക്കിയ പ്രളയത്തിന് ഒരു പങ്കുണ്ട്. കേരളത്തില്‍ നിന്നുളള ഉദ്യോഗാര്‍ത്ഥിയാണ് എന്ന് അറിഞ്ഞപ്പോള്‍ അഭിമുഖത്തില്‍ ദിലീപിനോട് ചോദിച്ച ചോദ്യം പ്രളയവുമായി ബന്ധപ്പെട്ടതായിരുന്നു. കളക്ടര്‍ ആയാല്‍ കേരളത്തിലെ പോലുളള ഒരു പ്രളയത്തെ എങ്ങനെ നേരിടും എന്നതായിരുന്നു ചോദ്യം. ഈ ചോദ്യത്തിന് മികച്ച ഉത്തരം നല്‍കിയതോടെ റാങ്ക് ദിലീപിന് സ്വന്തം.

ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ ആയിരുന്ന ദിലീപിന് ക്യാമ്പസ് പ്ലേസ്‌മെന്റ് വഴി ജോലി കിട്ടിയത് കൊറിയയില്‍ ആയിരുന്നു. മൂന്ന് വര്‍ഷം കൊറിയയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ ജോലി ചെയ്തു. മൂന്ന് വര്‍ഷത്തിന് ശേഷം 2018ല്‍ തിരിച്ച് നാട്ടിലെത്തി. സിവില്‍ സര്‍വ്വീസ് ആയിരുന്നു ലക്ഷ്യം. മൂന്നാമത്തെ ശ്രമത്തിലാണ് ദിലീപിന് സിവില്‍ സര്‍വ്വീസ് സ്വന്തമാക്കാന്‍ സാധിച്ചത്. ദിലീപ് അടക്കം 9 മലയാളികൾ ആണ് ഇത്തവണ സിവിൽ സർവ്വീസ് പരീക്ഷയിൽ ആദ്യ നൂറ് റാങ്കുകൾക്കുളളിലെത്തിയത്. ശ്രുതി രാജലക്ഷ്മി(25ാം) , വി. അവിനാശ് ( 31. ജാസ്മിന്‍ ( 36 ) , ടി സ്വാതിശ്രീ (42), സി എസ് രമ്യ (46), അക്ഷയ് പിള്ള (51), അഖില്‍ വി മേനോന്‍ (66), ചാരു (76) എന്നിവരാണ് ആദ്യ നൂറ് റാങ്കില്‍പ്പെട്ട മലയാളികള്‍
റാങ്ക് ജേതാക്കളെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു. '' യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന സിവിൽ സർവീസ് പരീക്ഷയിൽ മലയാളി വിദ്യാർത്ഥികൾ ഇക്കുറിയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത്. ചങ്ങനാശ്ശേരി സ്വദേശിയായ ദിലീപ് കെ കൈനിക്കരയാണ് കേരളത്തിൽ ഒന്നാമത്. അഖിലേന്ത്യാ തലത്തിൽ ഇരുപത്തിയൊന്നാം റാങ്ക്. ദിലീപിനെ നേരിട്ട് വിളിച്ച് അഭിനന്ദനം അറിയിച്ചു. ഒൻപതു മലയാളികളാണ് ആദ്യ നൂറുറാങ്കുകളിൽ ഇടം പിടിച്ചത്. ഈ വർഷത്തെ ഫലം കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിക്ക് അഭിമാനിക്കാവുന്നതു കൂടിയാണ്. ദിലീപ് ഉൾപ്പെടെ അക്കാദമിയിൽ പരീക്ഷാ പരിശീലനം നേടിയ ഇരുപത്തിയഞ്ചുപേരാണ് ഇക്കുറി സിവിൽ സർവീസ് പരീക്ഷ വിജയിച്ചത്. അഖിലേന്ത്യാ സർവീസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എല്ലാവർക്കും അഭിനന്ദനങ്ങൾ''.
എന്റേതെന്ന് അമൃത, ചേർത്ത് പിടിച്ച് ഗോപി സുന്ദർ, മകൾക്കൊപ്പവും, ചിത്രങ്ങൾ വൈറൽ












Click it and Unblock the Notifications