വാക്‌സിനേഷനില്‍ മികച്ച മുന്നേറ്റവുമായി എറണാകുളം, ഇതുവരെ നല്‍കിയത് 19 ലക്ഷത്തിലധികം ഡോസ്
കൊച്ചി: സംസ്ഥാനത്ത് വാക്‌സിനേഷന്‍ പുരോഗമിക്കുമ്പോള്‍ എറണാകുളം ജില്ല വളരെ മുന്നില്‍. മികച്ച പ്രതികരണമാണ് ജില്ലയില്‍ നിന്ന് ലഭിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കി എറണാകുളം ജില്ലയാണ് മുന്നിലുള്ളത്. ഇതുവരെ ജില്ലയില്‍ ആകെ 19,04,059 ഡോസ് വാക്സിനാണ് നല്‍കിയിട്ടുള്ളത്. 15,15, 390 പേര്‍ ആദ്യ ഡോസ് സ്വീകരിച്ചു. 3,88,669 പേര്‍ രണ്ടാമത്തെ ഡോസും സ്വീകരിച്ചു.

അതേസമയം പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊച്ചി നഗരസഭാ പരിധിയിലെ കാടുപിടിച്ച വളപ്പുകള്‍ നോട്ടീസ് നല്‍കാതെ വൃത്തിയാക്കുന്നത് ജില്ലാ ദുരന്തനിവാരണ അതോറിറ്റി നഗരസഭക്ക് അനുമതി നല്‍കി. ഉടമസ്ഥര്‍ സ്ഥലത്തില്ലാത്ത ഇത്തരം വളപ്പുകള്‍ കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങളാകുന്നതിനാലാണ് നടപടി. ജില്ലയിലെ കോവിഡ് രോഗവ്യാപന നിരക്ക് കൂടിയ പ്രദേശങ്ങളില്‍ പരിശോധനക്കായി സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെ നിയോഗിക്കുവാനും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ തീരുമാനിച്ചു.
ഇതിനിടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കഴിഞ്ഞ ഒരാഴ്ച കാലയളവിലെ കോവിഡ് രോഗസ്ഥിരീകരണ നിരക്കിനെ അടിസ്ഥാനമാക്കിയുള്ള പട്ടിക ബുധനാഴ്ച ഉച്ചയോടെ പ്രസിദ്ധീകരിക്കും. രോഗസ്ഥിരീകരണ നിരക്ക് പൂജ്യം മുതല്‍ അഞ്ച്, അഞ്ച് മുതല്‍ 10, 10 മുതല്‍ 15, 15 ന് മുകളില്‍ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പട്ടിക തയ്യാറാക്കുന്നത്. ഈ പട്ടികയുടെ അടിസ്ഥാനത്തിലാണ് കോവിഡ് പ്രതിരോധത്തിനായുള്ള പ്രാദേശിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.
അതേസമയം ജില്ലയില്‍ കോവിഡ് ചികിത്സയ്ക്കായി ഒഴിവുള്ളത് 3638 കിടക്കകള്‍. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയില്‍ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 5479 കിടക്കകളില്‍ 1841 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ച് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സാധിക്കാത്തവര്‍ക്കായി തയ്യാറാക്കിയ ഡൊമിസിലറി കെയര്‍ സെന്റെറുകളിലായി 2436 കിടക്കകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇവിടങ്ങളില്‍ 803 പേര്‍ ചികിത്സയിലുണ്ട്. ജില്ലയില്‍ ഇതുവരെ ഇത്തരം 58 കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്.
ഇവിടങ്ങളില്‍ 1633 കിടക്കള്‍ ഒഴിവുണ്ട്. ജില്ലയില്‍ ബിപിസിഎല്‍, ടിസിഎസ് എന്നീ സ്ഥാപനങ്ങള്‍ അവരുടെ ജീവനക്കാര്‍ക്കായി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 54 കിടക്കകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ 2 പേര്‍ ചികിത്സയിലുണ്ട്. ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ 13 കേന്ദ്രങ്ങളിലായി സജ്ജമാക്കിയ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 960 കിടക്കകള്‍ സജ്ജമാക്കി. ഇവിടങ്ങളില്‍ 348 പേര്‍ ചികിത്സയിലുണ്ട്. ജില്ലയില്‍ 612 കിടക്കള്‍ വിവിധ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലായി ലഭ്യമാണ്.
Recommended Video
ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ 13 കേന്ദ്രങ്ങളിലായി സജ്ജമാക്കിയ കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 803 കിടക്കള്‍ സജ്ജമാക്കി. ഇവിടങ്ങളില്‍ 252 പേര്‍ ചികിത്സയിലാണ്. ജില്ലയില്‍ 551 കിടക്കള്‍ വിവിധ സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലായി ലഭ്യമാണ്. കോവിഡ് ചികിത്സാ രംഗത്തുള്ള മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള 15 സര്‍ക്കാര്‍ ആശുപത്രികളിലായി 1226 കിടക്കള്‍ സജ്ജമാണ്. ഇവിടങ്ങളില്‍ നിലവില്‍ 436 പേര്‍ ചികിത്സയിലാണ്. കോവിഡ് രോഗതീവ്രതയുള്ളവരെ ചികിത്സിക്കാന്‍ കഴിയുന്ന ജില്ലയിലെ വിവിധ ആശുപത്രികളിലായി 790 കിടക്കകളും ലഭ്യമാണ്.












Click it and Unblock the Notifications