Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രിയുടെ മൗനം ചെയ്തതൊക്കെ തെറ്റാണെന്ന ബോധ്യം കൊണ്ട്, മൊഫിയയുടെ വീട്ടിലെത്തി കെകെ രമ

കൊച്ചി: ഭർത്താവിന്റെ വീട്ടിലെ പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത മൊഫിയ പർവീണിന്റെ കുടുംബത്തെ സന്ദർശിച്ച് വടകര എംഎൽഎ കെകെ രമ. ഭർത്താവിനും വീട്ടുകാർക്കും എതിരെ ആലുവ പോലീസ് സ്റ്റേഷനിൽ മൊഫിയ പരാതി നൽകാൻ പോയിരുന്നു. എന്നാൽ പോലീസ് സ്റ്റേഷനിൽ വെച്ച് സിഐ മൊഫിയയെ അപമാനിച്ചതായതാണ് കുടുംബം ആരോപിക്കുന്നത്. സ്റ്റേഷനിൽ നിന്നും വീട്ടിൽ എത്തിയ മൊഫിയ തൂങ്ങി മരിക്കുകയായിരുന്നു. ഭർത്താവ് സുഹൈലിനും സിഐക്കും എതിരെ മൊഫിയയുടെ ആത്മഹത്യാക്കുറിപ്പിൽ പരാമർശമുണ്ട്. സിഐയെ പുറത്താക്കണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് സമരത്തിലാണ്.

എറണാകുളം ആലുവയിലെ വീട്ടിലെത്തി കെക രമ എംഎൽഎ മൊഫിയ പർവീണിന്റെ മാതാപിതാക്കളെ കണ്ടു. ഭർത്താവിന്റെ വീട്ടിൽ നിന്നുളള പീഡനം കൂടാതെ പോലീസ് സ്റ്റേഷനിലുണ്ടായ അപമാനവും കൂടിയാണ് മൊഫിയയുടെ മരണത്തിന് കാരണമെന്ന് കെകെ രമ എംഎൽഎ പ്രതികരിച്ചു.

സിനിമാ ലോകത്തെ അമ്പരപ്പിച്ച ആ സർപ്രൈസ്, ദിലീപിനും കാവ്യയ്ക്കും സ്പെഷ്യൽ ഡേ- ചിത്രങ്ങൾ

കെകെ രമയുടെ പ്രതികരണം പൂർണരൂപം: '' ഭർതൃവീട്ടുകാരുടെ പീഡനത്തിലും തുടർന്ന് പരാതി നൽകിയപ്പോൾ പോലീസ് അപമാനിച്ചതിലും മനംനൊന്ത് ആത്മഹത്യചെയ്ത ആലുവയിലെ മൊഫിയ പർവീണിന്റെ വീട്ടിൽ പോയി. മകളുടെ വേർപാടിൽ മനംനൊന്തിരിക്കുകയാണ് ആ കുടുംബം. നീതിതേടി ഒടുവിലെത്തിയ പോലീസിൽനിന്നും കിട്ടിയ അതിക്രൂരമായ പെരുമാറ്റമാണ് മൊഫിയയുടെ മരണത്തിന് കാരണമായത്. സ്ത്രീധനത്തിനും പണത്തിനുമായി തന്നെ ദ്രോഹിച്ച ഭർതൃവീട്ടുകാരുടെ മുന്നിലിട്ട് തന്നെ വീണ്ടും ഒരു പോലീസ് ഉദ്യോഗസ്ഥൻ അപമാനിച്ചത് അവളുടെ മനസിന് താങ്ങാനായില്ല. നിയമ സംരക്ഷകരാവേണ്ട പോലീസ് നിയമലംഘകരും മനുഷ്യത്വവിരുദ്ധരുമാകുന്നത് സമൂഹത്തിലെ വലിയ ദുരന്തമാണ്.

76

എന്നിട്ടും ആലുവ ഈസ്റ്റ് സി.ഐയെ ആഭ്യന്തരവകുപ്പ് സംരക്ഷിക്കുകയാണ്. ഇയാൾക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റത്തിന് കേസെടുക്കുകയും അടിയന്തിരമായി സസ്‌പെന്റ് ചെയ്യുകയുമായിരുന്നു ആഭ്യന്തരവകുപ്പ് ചെയ്യേണ്ടിയിരുന്നത്. സാമൂഹ്യമാധ്യമങ്ങളിൽ സി.പി.എം വിരുദ്ധ പോസ്റ്റുകളിൽ ഒന്ന് ലൈക്കടിച്ചാൽപോലും സർക്കാർ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യാൻ കാണിക്കുന്ന ശുഷ്‌കാന്തി എന്തുകൊണ്ടാണ് ഒരു പെൺകുട്ടിയുടെ മരണമൊഴിയിൽ കൃത്യമായി പേരുവന്ന ഉദ്യോഗസ്ഥനെതിരെ ഈ സർക്കാർ കാണിക്കാത്തത്?!! ഭരണത്തണലിൽ സ്വന്തക്കാർക്ക് എന്തും ചെയ്യാമെന്ന അവസ്ഥയാണ് ഇതിനുപിന്നിൽ.

ഈ ഭരണത്തിൽ ആഭ്യന്തരവകുപ്പിന്റെ കുറ്റകൃത്യങ്ങളിൽ രക്തസാക്ഷികളായവർ നിരവധിയാണ്. അതിൽ ഒടുവിലത്തെ ഇരയാണ് മൊഫിയ പർവീൺ. സർക്കാർ ജനങ്ങൾക്ക് സ്വാഭാവികമായി ചെയ്തുകൊടുക്കേണ്ട കാര്യങ്ങൾ ചെയ്യുമ്പോൾ അത് വിശദീകരിക്കാനും, തന്റെ കലാലയജീവിതത്തിലെ വീരസാഹസങ്ങൾ പറയാനും മണിക്കൂറുകളോളം വാർത്താസമ്മേളനങ്ങൾ വിളിച്ചുചേർക്കുന്ന മുഖ്യമന്ത്രി പോലീസിന്റെയും ആഭ്യന്തരവുപ്പിന്റെയും തന്റെ മറ്റ് വകുപ്പുകളുടെയും നിരന്തരമായ പിടിപ്പുകേടുകൾ ഉയരുന്ന ഈ സമയത്ത് മൗനം പാലിക്കുന്നത് ചെയ്തതൊക്കെ തെറ്റാണെന്ന ഉറച്ച ബോധ്യം കൊണ്ടു തന്നെയാണ്. മുഖ്യമന്ത്രി മൗനം വെടിഞ്ഞ് കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ തയ്യാറാവണം. സാധാരണ ജീവിതങ്ങൾക്ക് നീതി ലഭിക്കാത്തിടത്തോളം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട്‌പോവുക തന്നെ ചെയ്യും''.

കോൺഗ്രസ് മുതിർന്ന നേതാവ് വിഎം സുധീരന്റെ പ്രതികരണം ഇങ്ങനെ: ''നിയമ വിദ്യാര്‍ത്ഥിനി മൊഫിയ പര്‍വീണ്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ ആരോപണവിധേയനായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുധീറിനെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നടപടി അങ്ങേയറ്റം അപലപനീയമാണ്; പ്രതിഷേധാര്‍ഹവുമാണ്. തന്റെ കൃത്യനിര്‍വ്വഹണത്തില്‍ അതിഗുരുതരമായ വീഴ്ചവരുത്തിയ പ്രസ്തുത സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ കൈയ്യോടെ സസ്‌പെന്റുചെയ്തു സര്‍വ്വീസില്‍ നിന്നും നീക്കം ചെയ്യുന്നതിനുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കുകയായിരുന്നു വേണ്ടിയിരുന്നത്. ഇക്കാര്യത്തില്‍ ഇനിയും വൈകരുത്.
കാക്കി യൂണിഫോമിലുള്ള ക്രിമിനലുകളെ സംരക്ഷിക്കുന്ന തെറ്റായ സര്‍ക്കാര്‍ നയമാണ് സംസ്ഥാന പോലീസിന് തീരാകളങ്കം വരുത്തുന്ന നിലയില്‍ പോലീസ് സേനയ്ക്കുള്ളില്‍ ക്രിമിനലുകള്‍ പെരുകുന്നതിന് ഇടവരുത്തിയത്''.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+