ദിലീപിന് പിന്തുണ: നടിക്ക് നീതി കിട്ടണമെങ്കില്‍ ചെയ്തയാളിനെ കണ്ടെത്തണമെന്ന് അരുണ്‍ ഗോപി
കൊച്ചി: വനിതാ മാഗസിന്റെ കവര്‍ പേജില്‍ ദിലീപിന്റെ പടം വന്നതുമായി ബന്ധപ്പെട്ട് വിവാദം കൊഴുക്കുകയാണ്. നിര്‍മാതാവ് സാന്ദ്ര തോമസും ദിലീപ് ആരാധകരും ആ ചിത്രത്തെ പിന്തുണച്ചിരുന്നു. ഇപ്പോഴിതാ കൂടുതല്‍ പേര്‍ അതിനെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ്. ദിലീപിന്റെ രാമലീല എന്ന ചിത്രം ഒരുക്കിയ അരുണ്‍ ഗോപിയും പിന്തുണ അറിയിച്ച് രംഗത്ത് വന്നിരിക്കുകയാണ്.
ചിത്രം പങ്കുവെച്ച് ലൗ റിയാക്ഷനും ഇതോടൊപ്പം അരുണ്‍ ഗോപി നല്‍കിയിട്ടും. ഇതിന് താഴെ കമന്റുകള്‍ വന്നതിന് നിലപാടില്‍ മാറ്റമില്ലെന്ന് അറിയിച്ചുള്ള അരുണ്‍ ഗോപിയുടെ മറുപടിയും വന്നിട്ടുണ്ട്. വലിയ വാഗ്വാദങ്ങളാണ് ഇതേ തുടര്‍ന്നുണ്ടായത്.

അരുണ്‍ഗോപി എന്ന ഫിലിം മേക്കറിന് ദിലീപ് എന്ന നടനോടുള്ള സൗഹൃദത്തെ വിശദീകരണത്തിന്റെ ആവശ്യമില്ലാതെ എല്ലാവര്‍ക്കും അറിയാവുന്നതാണ്.. അതുകൊണ്ട് പോസ്റ്റ് സര്‍ക്കാസ്റ്റിക് അല്ലെന്ന് വ്യക്തമാണ്...പിന്നെ പോസ്റ്റില്‍ കുഞ്ഞിന്റെ മുഖം മാത്രം നോക്കി മനസലിയണം എന്നാണെങ്കില്‍ , ഇത് വൈകാരികമായി കാണപ്പെടേണ്ട വിഷയമേ അല്ലാത്തത് കൊണ്ട് പൂര്‍ണമായും തള്ളേണ്ട കാഴ്ചപ്പാടാണ്... ഈ പ്രായത്തില്‍ ഉള്ള ആരുടെ കുഞ്ഞിനുമുള്ള അതേ ഓമനത്തം ആ കുട്ടിയ്ക്കുമുണ്ട്.. Nothing unusual ...പിന്നെ സൗഹൃദത്തിന് പുറത്ത് ഒരു സ്ത്രീ ആക്രമിക്കപ്പെടുക , അതിനുള്ള പദ്ധതികള്‍ പ്ലാന്‍ ചെയുക എന്നിവയൊക്കെ ചെയ്ത ക്രിമിനലിനെ തള്ളാന്‍ അതൊരു സുഹൃത്താണെങ്കില്‍ ചെറിയ ഉറപ്പൊന്നും പോര.. ! ( നമ്മുടെ അമ്മയ്‌ക്കോ പെങ്ങള്‍ക്കോ വന്നാലേ പഠിക്കു എന്ന ക്ലീഷേകള്‍ എല്ലാം പൂര്‍ണമായും മാറ്റിനിര്‍ത്തികൊണ്ട് തന്നെ ) അരുണ്‍ ഗോപി അങ്ങനൊരാളാവാന്‍ കുറച്ചുകൂടെ വളരേണ്ടിയിരിക്കുന്നു.... ! എന്നാണ് ശരണ്യ രാജ് പറഞ്ഞിരിക്കുന്നത്.

ഇതിനാണ് അരുണ്‍ ഗോപി മറുപടിയുമായി എത്തിയത്. താങ്കള്‍ താങ്കളെ കണ്ടെത്താന്‍ വിഷമിക്കുന്ന ആളല്ലേ..(താങ്കള്‍ തന്നെ പ്രൊഫൈലില്‍ എഴുതിരിക്കുന്നതു കണ്ടതാണ് )ആദ്യം അത് കണ്ടെത്തു എന്റെ വളര്‍ച്ച അത് ഞാന്‍ നോക്കിക്കോളാം ആക്രമിക്കപെട്ട പെണ്‍കുട്ടിക്ക് നീതികിട്ടുക തന്നെ വേണം.അതിനു അതുചെയ്ത ആളിനെയാണ് കണ്ടെത്തേണ്ടത്... അതിനാണ് കോടതി താങ്കളുടെ കണ്ടെത്തല്‍ കോടതി അംഗീകരിക്കുമ്പോള്‍ ഞാന്‍ താങ്കള്‍ പറയുന്നതും അംഗീകരിക്കാമെന്നും അരുണ്‍ ഗോപി കുറിച്ചു.

വനിതകളുടെ സുഹൃത്തും വഴികാട്ടിയും (വഴി കാട്ടാന്‍ പള്‍സര്‍ സുനിയെ പോലുള്ള ആരെയെങ്കിലും എല്‍പ്പിക്കുമെന്ന് മാത്രം) എന്ന് മറ്റൊരാള്‍ കുറിച്ചിട്ടുണ്ട്. ഇതിനും മറുപടി നല്‍കിയിട്ടുണ്ട് അരുണ്‍ ഗോപി. സുഹൃത്തെ താങ്കള്‍ ആ കുഞ്ഞിനേയും കയ്യില്‍വെച്ചു നിന്നിട്ടും ഈ ഫോട്ടോയിലെ കുഞ്ഞുങ്ങളെ കാണാന്‍ കഴിയുന്നില്ലല്ലോ? കഷ്ട്ടം എന്നായിരുന്നു മറുപടി. എത്ര രാജകീയ പരിവേഷം ഉണ്ടെങ്കിലും ആള്‍ബലം ഉണ്ടെങ്കിലും പണവും പിടിപാടും ഉണ്ടെങ്കിലും നമ്മളാല്‍ ഒരു മനുഷ്യന്റെ ഒരിറ്റ് കണ്ണുനീര്‍ ഭൂമികയില്‍ വീണിട്ടുംണ്ടങ്കില്‍ കാലം പകരം ചോദിക്കാതെ കടന്നു പോകില്ല തീര്‍ച്ച. സത്യത്തിനൊരു സ്വാഭാവമുണ്ട് അത് ഭൂമിയില്‍ എത്ര ആഴത്തില്‍ കുഴിച്ചു മൂടിയാലും അത് അതിന്റെ നാമ്പിനെ ഒരുനാള്‍ പുറംതള്ളും തീര്‍ച്ച എന്നൊക്കെ ഇതിന് കമന്റുകള്‍ വന്നിട്ടുണ്ട്.

നേരത്തെ സമാന രീതിയിലുള്ള കുറിപ്പുമായി സാന്ദ്ര തോമസും രംഗത്ത് വന്നിരുന്നു. മാമാട്ടി' ആ പേര് പോലെ തന്നെ ഓമനത്തമുള്ളൊരു കുട്ടി. ഇവിടെ എനിക്ക് ആ കുഞ്ഞിനെ മാത്രമേ കാണാന്‍ പറ്റുന്നൊള്ളു. ആ കുഞ്ഞിന്റെ കണ്ണുകളിലെ പ്രതീക്ഷകള്‍ മാത്രമേ കാണാന്‍ പറ്റുന്നുള്ളു. എല്ലാവരെയും സ്‌നേഹിക്കാനും അറിയാനും തുളുമ്പുന്ന ഒരു മനസ്സ് മാത്രമേ കാണാന്‍ പറ്റുന്നുള്ളു. ജന്മം കൊണ്ട് ഇരയാക്കപ്പെട്ടവള്‍.മനുഷ്യത്വം അത് എല്ലാവരും ഒരുപോലെ അര്‍ഹിക്കുന്നു എന്നായിരുന്നു സാന്ദ്രയുടെ കുറിപ്പ്. ഇതിന് സിന്‍സി അനില്‍ മറുപടിയും നല്‍കിയിട്ടുണ്ട്. എനിക്ക് ഈ ചിത്രത്തില്‍ ഒരു പെണ്ണിനെ തെരുവ് ഗുണ്ടകള്‍ക്ക് ബലാത്സംഗം ചെയ്യാന്‍ കൊട്ടെഷന്‍ കൊടുത്ത ഒരു ക്രൂരനായ ക്രിമിനല്‍ നെയും അതിന്റെ മാസ്റ്റര്‍ ബ്രെയിന്‍ ആയ ഒരു സ്ത്രീയെന്നു വിളിക്കാന്‍ അറപ്പു തോന്നുന്ന ഒരു സ്ത്രീയെയും മാത്രമേ കാണാന്‍ കഴിയുന്നുള്ളു എന്ന് സിന്‍സി കുറിച്ചു.

അതേസമയം ആലുവ നഗരസഭയും ഇതിനിടെ വിവാദത്തില്‍ വീണിരിക്കുകയാണ്. നഗരസഭയുടെ ശതാബ്ദി ആഘോഷങ്ങളുടെ മുഖ്യാതിതിയായി നടന്‍ ദിലീപിനെ ക്ഷണിച്ചതാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയെ പുലിവാല് പിടിപ്പിച്ചിരിക്കുന്നത്. ആലുവ നഗരസഭയുടെ ഔദ്യോഗിക ലോഗോ ദിലീപിനെ കൊണ്ട് പ്രകാശനം ചെയ്യിച്ചിരിക്കുകയാണ്. കദിലീപിനെതിരെ പുതിയ വെളിപ്പെടുത്തല്‍ ഉണ്ടാവുകയും, പുനരന്വേഷണമൊക്കെ പ്രഖ്യാപിക്കുക കൂടി ചെയ്ത സാഹചര്യത്തില്‍ ഈ വിഷയത്തില്‍ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. കുറ്റപത്രത്തില്‍ പേര് വന്ന ശേഷം ദിലീപ് ആദ്യമായി പങ്കെടുത്ത ഔദ്യോഗിക പൊതു പരിപാടിയാണിത്. ആലുവ നഗരസഭയുടെ ക്ഷണപ്രകാരമായിരുന്നു ദിലീപ് ചടങ്ങിനെത്തിയത്.












Click it and Unblock the Notifications