ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു കൊച്ചിയിലെത്തി; നാവികസേനാ വിമാനത്താവളത്തില്‍ സ്വീകരിച്ച് ഗവര്‍ണര്‍
കൊച്ചി: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു കേരളം-ലക്ഷദ്വീപ് സന്ദര്‍ശനത്തിന്റെ ഭാഗമായി കൊച്ചിയിലെത്തി. നാവികസേനാ വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണമാണ് അദ്ദേഹത്തിന് നല്‍കിയത്. ഇന്ന് രാവിലെ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് അദ്ദേഹം കൊച്ചിയിലെത്തിയത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സര്‍ക്കാരിന് വേണ്ടി സ്വീകരിക്കാന്‍ എത്തി. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, മേയര്‍ അനില്‍കാന്ത്, ഹൈബി ഈഡന്‍ എംപി, ടിജെ വിനോദ് എംഎല്‍എ, എന്നിവര്‍ക്ക് പുറമേ എഡിജിപി വിജയ് സാഖറെ അക്കമുള്ള ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. ഉപരാഷ്ട്രപതിക്കൊപ്പം ഭാര്യ ഉഷയും കുടുംബാംഗങ്ങളും ഉണ്ടായിരുന്നു.

നാവികസേനയുടെ ഗാര്‍ഡ് ഓഫ് ഓണര്‍ ഉപരാഷ്ട്രപതി പരിശോധിച്ചു. കോട്ടയത്തും കൊച്ചിയിലുമായി ഇന്നും നാളെയും ഉപരാഷ്ട്രപതി വിവിധ പരിപാടികളില്‍ പങ്കെടുക്കും. നാലാം തിയതി രാവിലെയാണ് കൊച്ചിയില്‍ നിന്ന് അദ്ദേഹം മടങ്ങുക. ലക്ഷദ്വീപിലെ അഗത്തിയിലേക്കാണ് ഉപരാഷ്ട്രപതി ആദ്യം പോകുന്നത്. കൊച്ചി കപ്പല്‍ശാലയില്‍ ഇന്ത്യ തദ്ദേശീയമായി നിര്‍മിക്കുന്ന വിമാനവാഹിനി കപ്പലായ വിക്രാന്തും സന്ദര്‍ശിക്കും. കൊച്ചിയിലെ കാക്കനാട്ടുള്ള ഡിആര്‍ഡിഒയുടെ നേവല്‍ ഫിസിക്കല്‍ ആന്‍ഡ് ഓഷ്യാനോഗ്രഫിക് ലബോറട്ടറിയും ഉപരാഷ്ട്രപതി സന്ദര്‍ശിക്കുകയും ചെയ്യും. ഇതിനൊപ്പം ടോഡ് എറയെ് ഇന്റഗ്രേഷന്‍ ഫെസിലിറ്റിയുടെ ശിലാസ്ഥാപനവും അദ്ദേഹം നിര്‍വഹിക്കും.
നാളെ കൊച്ചിയില്‍ നിന്ന് കോട്ടയത്ത് എത്തുന്ന ഉപരാഷ്ട്രപതി മാന്നാനം സെന്റ് എഫ്രേംസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സിഎംഐ-സിഎംസി സംഘടിപ്പിക്കുന്ന സെന്റ് കുര്യാക്കോസ് ഏലിയാസ് ചാവറയുടെ 150ാം ചരമവാര്‍ഷിക ചടങ്ങില്‍ മുഖ്യാതിഥിയാകും. പിന്നീട് അദ്ദേഹം കൊച്ചിയിലേക്ക് മടങ്ങും. കൊച്ചിയില്‍ സര്‍ക്യൂട്ടി ഹൗസില്‍ നടക്കുന്ന ഒരു ചടങ്ങില്‍ ഔട്ട്കം ബേസ്ഡ് എജ്യുക്കേഷന്‍ എക്‌സിപിരിമെന്റ്‌സ് ഓഫ് എ ഹയര്‍ ഏജ്യുക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ എന്ന പുസ്തകം സമ്മാനിക്കും. വൈകീട് എറണാകുളം ഐസിഎഐ ഭവന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ മുഖ്യാതിഥിയാവും. ഇത് ഹോട്ടല്‍ ഗ്രാന്‍ഡ് ഹയാത്തിലാണ് നടക്കുക.












Click it and Unblock the Notifications