Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹാരാജാസ് കോളേജിലെ അക്രമം; 21 വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ, കാമ്പസിൽ പ്രവേശിക്കുന്നതിന് വിലക്ക്

എറണാകുളം: മഹാരാജാസ് കോളജിലുണ്ടായ അക്രമ സംഭവത്തിൽ വിദ്യാർത്ഥികൾക്കെതിരെ നടപടിയുമായി മാനേജ്‌മെന്റ്. സംഭവത്തിൽ 21 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്‌തു. 13 കെഎസ്‌യു-ഫ്രട്ടേണിറ്റി പ്രവർത്തകരെയും, 8 എസ്എഫ്ഐക്കാരെയുമാണ് സസ്പെൻഡ് ചെയ്‌തിരിക്കുന്നത്‌. അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുന്നതുവരെയാണ് സസ്പെൻഷൻ.

ഈ കാലയളവിൽ സസ്‌പെൻഷൻ നേരിട്ട വിദ്യാർത്ഥികൾ കാമ്പസിനുള്ളിൽ പ്രവേശിക്കരുതെന്നാണ് ഉത്തരവിൽ പറയുന്നത്. കഴിഞ്ഞ ബുധനാഴ്‌ചയാണ് മഹാരാജാസ് കോളജിൽ സംഘർഷം ആരംഭിച്ചത്. സംഘർഷത്തിൽ സെൻട്രൽ പോലീസ് ആകെ 8 കേസുകൾ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്‌. കാമ്പസിലെ വിദ്യാര്‍ത്ഥി സംഘര്‍ഷം പരിധിവിട്ട് കത്തിക്കുത്തിലേക്കും ആക്രമണങ്ങളിലേക്കും കടന്നതോടെ കഴിഞ്ഞ പതിനെട്ടിന് കോളജ് അടച്ചിരുന്നു.

maharajas

[പിന്നീട് വിദ്യാര്‍ത്ഥി സംഘടനകള്‍, പിടിഎ എന്നിവരുമായി കോളജ് അധികൃതര്‍ ചര്‍ച്ചകള്‍ നടത്തി നിയന്ത്രണങ്ങളോടെ കാമ്പസ് തുറക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നിട്ടും ആദ്യദിനം വളരെ കുറച്ച് വിദ്യാര്‍ത്ഥികള്‍ മാത്രമാണ് കാമ്പസിലെത്തിയത്. നേരത്തെ കത്തിക്കുത്ത് കേസുമായി ബന്ധപ്പെട്ട് എട്ടാം പ്രതിയും കെഎസ്‌യു പ്രവർത്തകനുമായ ഇജിലാൽ അറസ്‌റ്റിലായിരുന്നു.

എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തിയ കേസിൽ മറ്റ് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്. കെഎസ്‌യു, ഫ്രട്ടേണിറ്റി പ്രവർത്തകരായ 15 പേർക്കെതിരെയാണ് എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തത്. വധശ്രമം ഉൾപ്പെടെ 9 വകുപ്പുകൾ ചുമത്തിയാണ് കേസ്. മൂന്നാം വർഷ ഇംഗ്ലീഷ് വിദ്യാർത്ഥി അബ്‌ദുൾ മാലിക്കാണ് കേസിലെ ഒന്നാം പ്രതി.

മഹാരാജാസ് കോളേജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായ നാസർ അബ്‌ദുൾ റഹ്മാനാണ് സംഘർഷത്തിൽ പരിക്കേറ്റത്. കുത്തേറ്റ നാസര്‍ അബ്‌ദുള്‍ റഹ്മാന്‍ നാടകോത്സവത്തിന്റെ ചുമതല വഹിക്കുന്ന ആളായിരുന്നു. രാത്രി 11.30ന് നാടക പരിശീലനത്തിന് ശേഷം ഇറങ്ങുമ്പോഴാണ് സംഘര്‍ഷമുണ്ടായതും നാസറിന് കുത്തേല്‍ക്കുകയും ചെയ്‌തത്. വടിവാളും ബിയർ കുപ്പിയും മറ്റ് മാരകായുധങ്ങളുമായി എത്തിയായിരുന്നു ആക്രമണം നടത്തിയത്.

14 പേരടങ്ങുന്ന സംഘമാണ് നാസറിനെ ആക്രമിച്ചതിന് പിന്നിലെന്ന് മഹാരാജാസ് കോളേജ് യൂണിയന്‍ ചെയര്‍മാന്‍ തമീം റഹ്മാന്‍ ആരോപിച്ചിരുന്നു. കെഎസ്‌യു പ്രവര്‍ത്തകനായ അമല്‍ ടോമി, ഫ്രറ്റേണിറ്റി പ്രവര്‍ത്തകന്‍ ബിലാല്‍ എന്നിവര്‍ അക്രമി സംഘത്തിലുണ്ടായിരുന്നുവെന്നും എസ്എഫ്‌ഐ ആരോപണത്തിൽ പറയുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

അതേസമയം, കോളേജിലെ സംഘർഷത്തിനെ തുടർന്ന് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചിടാൻ തീരുമാനിച്ചതിന് തൊട്ടുപിന്നാലെ മഹാരാജാസ് കേളേജ് പ്രിൻസിപ്പൽ ഡോ. വി എസ് ജോയിയെ സ്ഥലം മാറ്റിയിരുന്നു. പട്ടാമ്പി ശ്രീനീലകണ്ഠഠ​ ഗവ. സംസ്കൃത കോളേജിലേക്കായിരുന്നു സ്ഥലം മാറ്റിയത്. കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ ശുപർശയിന്മേലായിരുന്നു നടപടി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+