കൊച്ചിയില്‍ ജലക്ഷാമം: വാട്ടര്‍ അതോറിറ്റി സൗജന്യ കുടിവെള്ളം നല്‍കും, ടാങ്കറുകളുടെ ലഭ്യത ഉറപ്പാക്കും
കൊച്ചി കോര്‍പ്പറേഷനിലെ പശ്ചിമകൊച്ചി മേഖല, മരട് നഗരസഭ എന്നിവിടങ്ങളിലും ചെല്ലാനം, കുമ്പളങ്ങി, കുമ്പളം പഞ്ചായത്തുകളിലും കുടിവെള്ളം വിതരണം ചെയ്യുന്നതിന് കൂടുതല്‍ ടാങ്കര്‍ ലോറികള്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്കി.

കൊച്ചി: വാട്ടര്‍ അതോറിറ്റിയുടെ പമ്പ് തകരാറിലായതിനെ തുടര്‍ന്ന് കൊച്ചി കോര്പ്പറേഷന്, മരട് നഗരസഭ, ചെല്ലാനം, കുമ്പളങ്ങി, കുമ്പളം തുടങ്ങിയ പഞ്ചായത്ത് പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ കുടിവെള്ള ക്ഷാമം നേരിടാന്‍ കുടിവെള്ള ടാങ്കറുകളുടെ ലഭ്യത ഉറപ്പാക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. രേണു രാജിന്റെ അധ്യക്ഷതയില്‍ പ്രത്യേക അവലോകന യോഗം ചേര്‍ന്നു. ചെറുതും വലുതുമായ കൂടുതല്‍ കുടിവെള്ള ടാങ്കറുകള്‍ ഏര്‍പ്പെടുത്തും.
പ്രതിസന്ധി ഘട്ടം തരണം ചെയ്യുന്നത് വരെ മരട്, ആലപ്പുഴ ജില്ലയിലെ തൈക്കാട്ടുശേരി എന്നിവിടങ്ങളിലെ വാട്ടര്‍ അതോറിറ്റിയുടെ വെന്‍ഡിംഗ് പോയിന്റുകളില്‍ നിന്ന് ശേഖരിക്കുന്ന കുടിവെള്ളം മരട്, കുമ്പളം, കുമ്പളങ്ങി, ചെല്ലാനം എന്നിവിടങ്ങളിലേക്ക് മാത്രമാകും വിതരണം ചെയ്യുക. മറ്റു പ്രദേശങ്ങളില്‍ വിതരണം ചെയ്യുന്നതിന് വെള്ളമെടുക്കുന്ന വലിയ ടാങ്കറുകള്‍ ആലുവയിലെ വെന്‍ഡിംഗ് പോയിന്റുകളില്‍ നിന്ന് വെള്ളമെടുക്കണം.
കുടിവെള്ള വിതരണത്തിനുള്ള മറ്റ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ അതത് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്കി. ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം മുവാറ്റുപുഴ ആര്‍ഡിഒ പി.എന്‍. അനി അറ്റകുറ്റപ്പണി നടക്കുന്ന വാട്ടര്‍ അതോറിറ്റിയുടെ പാഴൂര്‍ പമ്പ് ഹൗസ് സന്ദര്‍ശിച്ച് പ്രവര്‍ത്തന പുരോഗതി വിലയിരുത്തി കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

കൊച്ചി കോര്‍പ്പറേഷനിലെ പശ്ചിമകൊച്ചി മേഖല, മരട് നഗരസഭ എന്നിവിടങ്ങളിലും ചെല്ലാനം, കുമ്പളങ്ങി, കുമ്പളം പഞ്ചായത്തുകളിലും കുടിവെള്ളം വിതരണം ചെയ്യുന്നതിന് കൂടുതല്‍ ടാങ്കര്‍ ലോറികള്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്കി. വാട്ടര്‍ അതോറിറ്റിയുടെ ജലവിതരണ കേന്ദ്രങ്ങളില്‍ നിന്ന് ടാങ്കറുകള്‍ക്ക് സൗജന്യമായി കുടിവെള്ളം നല്‍കും.
ശിവരാത്രി ആഘോഷം കളറാക്കിയാലോ; ഈ 5 ക്ഷേത്രങ്ങള്‍ മറക്കാതെ സന്ദര്‍ശിക്കുക
കുടിവെള്ള ക്ഷാമം നേരിടുന്ന തദ്ദേശ സ്ഥാപനങ്ങളുടെ ആവശ്യപ്രകാരം ജിപിഎസ് ഘടിപ്പിച്ച ടാങ്കര്‍ ലോറികള്‍ ലഭ്യമാക്കാന്‍ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ക്ക് നിര്‍ദേശം നല്കി. ഇടവഴികളിലും സഞ്ചരിക്കാന്‍ കഴിയുന്ന ചെറിയ ടാങ്കറുകളും ഏര്‍പ്പെടുത്തും. നിലവില്‍ ടാങ്കറുകള്‍ വെള്ളം ശേഖരിക്കുന്ന കേന്ദ്രങ്ങളില്‍ തിരക്ക് അനുഭവപ്പെടുന്നുണ്ടെങ്കില്‍ ആലുവ ഉള്‍പ്പടെയുള്ള പോയിന്റുകളില്‍ നിന്ന് കുടിവെള്ളമെടുക്കാം.
കുടിവെള്ള ടാങ്കറുകള്‍ക്ക് പോലീസിന്റെ സഹായവും ലഭ്യമാക്കും. സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ മുവാറ്റുപുഴ, കൊച്ചി, കണയന്നൂര്‍ താലൂക്കുകളിലെ തഹസില്‍ദാര്‍മാര്‍ക്കും നിര്‍ദേശം നല്കി. പമ്പുകളുടെ തകരാര്‍ പരിഹരിക്കുന്നതിനുളള ശ്രമം ഊര്‍ജിതമായി തുടരുകയാണ്. തിങ്കളാഴ്ചയോടെ പമ്പുകള്‍ പ്രവര്‍ത്തനസജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സാങ്കേതിക പരിജ്ഞാനമുള്ള രണ്ട് സംഘങ്ങളെയാണ് പമ്പിന്റെ തകരാര്‍ പരിഹരിക്കാന്‍ നിയോഗിച്ചിരിക്കുന്നത്. ശനി, ഞായര്‍ ദിവസങ്ങളുള്‍പ്പടെ 24 മണിക്കൂറും അറ്റകുറ്റപ്പണികള്‍ നടത്താന്‍ കളക്ടര്‍ നിര്‍ദേശിച്ചു. തിരുവനന്തപുരത്ത് നിന്ന് വിദഗ്ധ സംഘമെത്തി പരിശോധന നടത്തിയിരുന്നു.
ഷാഫ്റ്റിനുണ്ടായ തകരാറിനെ തുടര്‍ന്നാണ് പമ്പ് പ്രവര്‍ത്തനരഹിതമായത്. പമ്പുകള്‍ ടാങ്കില്‍ നിന്ന് ഉയര്‍ത്തി തകരാര്‍ പരിഹരിക്കാനാണ് ശ്രമിക്കുന്നത്. കുടിവെള്ളക്ഷാമം നേരിടുന്ന സ്ഥലങ്ങളില്‍ നിശ്ചിത കാലയളവിലേക്ക് മാത്രമായിരിക്കും കുടിവെള്ളം വാട്ടര്‍ അതോറിറ്റിയില്‍ നിന്ന് സൗജന്യമായി ലഭിക്കുക.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications