Get Updates
Get notified of breaking news, exclusive insights, and must-see stories!

കാട്ടാനയുടെ ആക്രമണം വീണ്ടും, സ്റ്റോര്‍ റൂമും, എസ്‌റ്റേറ്റ് ഓഫീസും തകര്‍ത്തു

ഓഫീസിന്റെയും സ്റ്റോറിന്റെയും വാതില്‍ പൊളിച്ചാണ് കാട്ടാന അകത്ത് കടന്നത്. തുടര്‍ന്ന് ഓഫീസിനുള്ളില്‍ ഫര്‍ണിച്ചറുകളും ഓഫീസ് രേഖകളും നശിപ്പിക്കുകയായിരുന്നു

elephant

കൊച്ചി: അയ്യമ്പുഴയില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം. പാന്റേഷന്‍ കോര്‍പ്പറേഷന്‍ കല്ലാല എസ്റ്റേറ്റ് ബി ഡിവിഷനിലെ ഓഫീസും സ്റ്റോറും അടക്കം കാട്ടാനയുടെ ആക്രമണത്തില്‍ തകര്‍ന്നിരിക്കുകയാണ്. അതേസമയം തുടര്‍ച്ചയായി ഇവിടെ ആക്രമണമുണ്ടാകുന്നതില്‍ എല്ലാവരും ഭയന്നിരിക്കുകയാണ്.

ഇത് അഞ്ചാം തവണയാണ് കാട്ടാന ഈ ഓഫീസ് ആക്രമിക്കുന്നത്. ഈ ഓഫീസ് ആകെ തകര്‍ത്തിരിക്കുകയാണ് ആന. ഓഫീസിന്റെയും സ്റ്റോറിന്റെയും വാതില്‍ പൊളിച്ചാണ് കാട്ടാന അകത്ത് കടന്നത്.

തുടര്‍ന്ന് ഓഫീസിനുള്ളില്‍ ഫര്‍ണിച്ചറുകളും ഓഫീസ് രേഖകളും നശിപ്പിക്കുകയായിരുന്നു. അത് മാത്രമല്ല ഇവിടെയുള്ള മേശവലിപ്പ് പോലും തുറന്ന നിലയിലാണ്.

elephant

അതേസമയം ഇതുവരെ അയ്യമ്പുഴ മേഖലയിലെ കാട്ടാന ശല്യം പരിഹരിക്കാനാവാതെ ഇരിക്കുന്നതും നാട്ടുകാര്‍ക്ക് ആശങ്കയാണ്. ചെളിയും, ചാരവുമൊക്കെ ഈ ആനകളുടെ ദേഹത്തുണ്ട്. ഇവ മണ്ണില്‍ കുളിച്ച ശേഷമാണ് ഇവിടേക്ക് എത്തിയത്.

ഓഫീസിന്റെ ഭിത്തിയില്‍ എല്ലാം ചെളിയും ചാരവും പുരണ്ടിരിക്കുകയാണ്. ഇതെല്ലാം ആനകള്‍ ചെയ്തതാണ്. ഭിത്തിയില്‍ ഉയരത്തില്‍ തുമ്പിക്കൈ മുട്ടിച്ചതിന്റെ അടയാളങ്ങളും കാണാനാവും. ഇതിലൂടെ വലിയ ആനകളും ഈ കെട്ടിടത്തിന്റെ ഉള്ളില്‍ കയറിയിട്ടുണ്ടെന്ന് വ്യക്തമാണ്. ദിവസങ്ങള്‍ക്ക് മുമ്പ് വരെ ആനക്കായി വിവിധ ഡിവിഷനുകളില്‍ കാവല്‍ വരെയുണ്ടായിരുന്നു.

ഒന്ന് റിലാക്‌സ് ചെയ്യണോ, എങ്കില്‍ ഭൂമിയിലെ സ്വര്‍ഗങ്ങളാണ് ഇവ, ഒടുക്കത്തെ ഭംഗിയാണ് കാണാന്‍

ഇവിടെ കാവല്‍ പിന്‍വലിച്ചതിന്റെ അടുത്ത ദിവസം തന്നെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. സാധാരണ പടക്കം പൊട്ടിച്ചും, ബഹളം വെച്ചുമാണ് ഇവിടെയുള്ള ജീവനക്കാര്‍ കാട്ടാനകളെ തുരത്തിയോടിക്കാറുള്ളത്.

പ്ലാന്റേഷന്‍ കോര്‍പ്പറേഷന് വന്‍ നഷ്ടമാണ് കാട്ടാനകളുടെ ആക്രമണത്തെ തുടര്‍ന്നുണ്ടാവാറുള്ളത്. ഇവിടെയുള്ള ഭൂരിഭാഗം പാല്‍പുരകളും കാട്ടാനകളുടെ ആക്രമണത്തില്‍ നശിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+