• search
  • Live TV
എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാല്‍ എടുക്കാന്‍ പോയ തൊഴിലാളിക്ക് നേരെ ഓടിയെത്തി കാട്ടാനക്കൂട്ടം, നാട്ടുകാര്‍ക്ക് ഭയം

Google Oneindia Malayalam News

കൊച്ചി: കല്ലാല എസ്‌റ്റേറ്റിലെ കാട്ടാനശല്യം അതിരൂക്ഷം. എസ്‌റ്റേറ്റിലെ ബി, ഡി ഡിവിഷനുകളിലാണ് കാട്ടാനക്കൂട്ടം പകല്‍ സമയത്ത് പോലും കൂസലില്ലാതെ എത്തുന്നത്. കൂട്ടത്തോടെ എത്തുന്ന കാട്ടാനകള്‍ നാട്ടുകാരെ ആകെ ഭയപ്പെടുത്തുകയാണ്. കഴിഞ്ഞ ദിവസം പാല്‍ എടുക്കാന്‍ പോയ തൊഴിലാളിക്ക് നേര്‍ക്ക് ആന ഓടിയടുത്തു.

തലനാരിഴയ്ക്കാണ് ഇയാളുടെ ജീവന്‍ രക്ഷപ്പെട്ടത്. കാട്ടാന ഓടിവരുന്നത് കണ്ട് തൊഴിലാളി ഓടി രക്ഷപ്പെടുകയായിരുന്നു. ഇതേ ഡിവിഷന്റെ മറ്റൊരു ഭാഗത്തുള്ള സൗരോര്‍ജ വൈദ്യുത വേലിക്ക് സമീപവും കാട്ടാനക്കൂട്ടമെത്തി. തൊഴിലാളികള്‍ ബഹളം വെച്ചതോടെയാണ് ഇവ മറ്റൊരിടത്തിലേക്ക് മാറിപോയത്.

നാട്ടുകാര്‍ ബഹളം വെച്ചത് കൊണ്ടാണ് ഇവയുടെ ശല്യം കുറച്ച് നേരത്തക്ക് അവസാനിച്ചത്. കശുമാവ് ഏരിയയിലേക്ക് ഇവ കയറിപ്പോയതെന്ന് തൊഴിലാളികള്‍ പറഞ്ഞു. അതേസമയം കഴിഞ്ഞ ദിവസം ഈ ഭാഗത്ത് വൈദ്യുത വേലിയിലേക്ക് ആനകള്‍ മരം മറിച്ചിട്ടിരുന്നു.

പലതവണ എടുത്തിട്ടും അടിച്ചില്ല; പഴ്‌സ് വൃത്തിയാക്കുന്നതിനിടെ കിട്ടിയ ടിക്കറ്റിന് യുവതിക്ക് 60 കോടിപലതവണ എടുത്തിട്ടും അടിച്ചില്ല; പഴ്‌സ് വൃത്തിയാക്കുന്നതിനിടെ കിട്ടിയ ടിക്കറ്റിന് യുവതിക്ക് 60 കോടി

ഇതിന് പുറമേ തൊഴിലാളികളുടെ ക്വാര്‍ട്ടേഴ്‌സിന് സമീപം കൃഷി ചെയ്തിരുന്ന വാഴകളും ആനകള്‍ നശിപ്പിച്ചു. തൊഴിലാളികള്‍ പണി സാധനങ്ങള്‍ സൂക്ഷിക്കുന്ന ഷെഡ്ഡും ആനകള്‍ തകര്‍ത്തു. പല ഡിവിഷനുകളിലും കാട് വെട്ടിത്തെളിക്കാത്തതിനാല്‍ ഇതിനടുത്ത് തന്നെ ആനകള്‍ നിന്നാല്‍ കാണാന്‍ കഴിയാന്‍ അവസ്ഥയാണുള്ളതെന്നും തൊഴിലാളികള്‍ പറയുന്നു.

Skin: ചര്‍മത്തിന് തിളക്കമേറണോ; അലോവേറ പൊളിയാണ്, ഈ ഗുണങ്ങള്‍ ഉറപ്പ്

അതേസമയം എറണാകുളം ജില്ലാ ആസൂത്രണ സമിതിയും ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന നൈപുണ്യ നഗരം പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം നവംബര്‍ 25ന് നടക്കും.പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഡിജിറ്റല്‍ സാക്ഷരത നല്‍കുന്ന സൗജന്യ പരിശീലന പദ്ധതിയാണ് നൈപുണ്യ നഗരം.

യൂറോപ്പിന്റെ പതനം കാണാം; 784 അടി ഉയരത്തില്‍ രാക്ഷസ തിരമാലകളെത്തും; പ്രവചനത്തില്‍ 3 കാര്യങ്ങള്‍യൂറോപ്പിന്റെ പതനം കാണാം; 784 അടി ഉയരത്തില്‍ രാക്ഷസ തിരമാലകളെത്തും; പ്രവചനത്തില്‍ 3 കാര്യങ്ങള്‍

സ്മാര്‍ട്ട് ഫോണുകള്‍, കമ്പ്യൂട്ടര്‍ എന്നിവ ഉപയോഗിക്കുന്നതിലെ അറിവില്ലായ്മ മൂലം ബുദ്ധിമുട്ടുന്ന വയോജനങ്ങള്‍ക്ക് ആധുനിക വാര്‍ത്ത വിനിമയ സാങ്കേതിക വിദ്യകളില്‍ പ്രാവീണ്യം ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലുള്ള കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്സലന്‍സിനാണ് പദ്ധതിയുടെ ഏകോപന ചുമതല. ഐ.എച്ച്.ആര്‍.ഡി. യുടെ എറണാകുളം റീജിയണല്‍ സെന്ററാണ് പരിശീലനം നല്‍കുന്നത്.

82 ഗ്രാമപഞ്ചായത്തുകളിലെയും 13 നഗരസഭകളിലെയും 50 വീതം വയോജനങ്ങള്‍ക്ക് കമ്പ്യൂട്ടര്‍ അധിഷ്ഠിത ഉപകരണങ്ങളില്‍ പരിജ്ഞാനം നല്‍കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്.ജില്ലയിലെ 95 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ 4750 പേര്‍ക്ക് ഇത്തരത്തില്‍ പരിശീലനം നല്‍കും. 41.30 ലക്ഷം രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. 38 ലക്ഷം രൂപ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഹിക്കും. ഏകോപനത്തിന്റെ ചെലവായ 3.30 ലക്ഷം രൂപയാണ് ജില്ലാ പഞ്ചായത്ത് വിഹിതം.

Ernakulam
English summary
wild elephants comes in a group in kallala estate, locals in fear after they try to attack a employee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X