Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരഞ്ഞെടുപ്പ്: എറണാകുളത്തെ എല്ലാ ബൂത്തിലും അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്ന് കളക്ടര്‍

കാക്കനാട്: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ജില്ലയിലെ മുഴുവന്‍ പോളിംഗ് ബൂത്തുകളിലും അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കളക്ടര്‍ എസ്.സുഹാസ് അറിയിച്ചു. തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കളക്ടറേറ്റില്‍ ചേര്‍ന്ന വരണാധികളുടെയും സഹവരണാധികളുടെയും വകുപ്പുതല മേധാവികളുടെയും അടിയന്തിര യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.

1

പോളിംഗ് ബൂത്തിലെത്തുന്ന ഭിന്നശേഷിക്കാര്‍ക്കും പ്രായമായവര്‍ക്കും സുഗമമായി വോട്ടു രേഖപ്പെടുത്തുന്നതിനായി പ്രത്യേകം സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് കളക്ടര്‍ പറഞ്ഞു. ഇതിനായി റാംപ് ആവശ്യമുള്ളിടത്ത് നിര്‍മ്മിക്കാനും നിര്‍ദ്ദേശം നല്‍കി. ജില്ലയിലാകെ 3899 പോളിംഗ് ബൂത്തുകളാണ് ഉള്ളത്. ഇതില്‍ 3572 ബൂത്തുകളില്‍ റാംപ് സൗകര്യം നിലവിലുണ്ട്. 327 ബൂത്തുകളിലാണ് പുതിയ റാംപുകള്‍ ഒരുക്കേണ്ടത്. 40 സര്‍ക്കാര്‍ കെട്ടിടങ്ങളിലും 168 സ്വകാര്യ കെട്ടിടങ്ങളിലും 119 അധികമായി നിര്‍മ്മിച്ച താല്കാലിക പോളിംഗ് ബൂത്തുകളിലും പുതിയ സജ്ജീകരണം ആവശ്യമാണ്.

സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സ്ഥിര റാംപ് തയാറാക്കാനും കളക്ടര്‍ നിര്‍ദ്ദേശിച്ചു. അഞ്ച് ദിവസത്തിനുള്ളില്‍ റാംപുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കും. ഒരു ബൂത്തില്‍ കുറഞ്ഞത് ഒരു വീല്‍ ചെയറെങ്കിലും വേണമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം കര്‍ശനമായി പാലിക്കും. അടുത്തുള്ള പാലിയേറ്റീവ് സെന്ററുമായി ബന്ധപ്പെട്ട് ആവശ്യമുള്ള വീല്‍ ചെയറുകള്‍ ഒരുക്കാനാണ് ലക്ഷ്യമിടുന്നത്.

വൈദ്യുതി യില്ലാത്ത പോളിംഗ് ബൂത്തുകളില്‍ വൈദ്യുതി ലഭ്യമാക്കാന്‍ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. കോതമംഗലം നിയോജക മണ്ഡലത്തിലെ രണ്ട് ബൂത്തുകളില്‍ വൈദ്യുതി എത്തിക്കാന്‍ നിര്‍വാഹമില്ലാത്തതിനാല്‍ മേഖലയില്‍ ജനറേറ്റര്‍ എത്തിച്ചായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക. ഏതെങ്കിലും ബൂത്തുകളില്‍ വാട്ടര്‍ കണക്ഷന്‍ ഒഴിവാക്കിയിട്ടുണ്ടെങ്കില്‍ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പുനസ്ഥാപിച്ചു നല്‍കും.

അഞ്ചിലധികം പോളിംഗ് ബൂത്തുകളുള്ള പോളിംഗ് സ്റ്റേഷനുകളുടെ ലൊക്കേഷന്‍ മാപ്പ് തയാറാക്കി സമര്‍പ്പിക്കാനും വരണാധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. വോട്ടര്‍മാര്‍ വോട്ടു ചെയ്യുന്നതിനായി കയറേണ്ട വാതില്‍ തിരച്ചിറങ്ങേണ്ട വാതില്‍, വിശ്രമ സ്ഥലം എന്നിവ കൃത്യമായി മാപ്പില്‍ രേഖപ്പെടുത്തിയിരിക്കണം. ഒരാഴ്ചക്കുള്ളില്‍ മാപ്പുകള്‍ തയാറാക്കി നല്‍കണം. സഹകരണത്തിനായി രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം നിയോജക മണ്ഡലാടിസ്ഥാനത്തില്‍ വിളിച്ചു ചേര്‍ക്കാനും ഉദ്യോഗസ്ഥര്‍ ബൂത്തുകള്‍ സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ ഉറപ്പുവരുത്താനും കളക്ടര്‍ നിര്‍ദ്ദേശിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+