മുഖത്തടിക്കും, കാല്‍ നക്കിക്കും... കുനിയുമ്പോള്‍ മുതുകില്‍ ചവിട്ടും... തുറന്നുപറഞ്ഞ് ഭാര്യ
കൊച്ചി: വിവാഹം കഴിഞ്ഞതുമുതല്‍ തുടങ്ങിയ പീഡനം ആറ് വര്‍ഷം സഹിച്ചു. ഒടുവില്‍ സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തി. അവിടെ വന്നും ഭര്‍ത്താവിന്റെ ക്രൂരത. യുവതി പോലീസില്‍ പരാതി നല്‍കി. ലഹരിക്ക് അടിമപ്പെട്ട യുവാവിനെതിരെയാണ് ഭാര്യയുടെ പരാതി. യുവാവ് ലഹരിക്ക് അടിമയാണെന്ന് പോലീസും പറയുന്നു.... ഭര്‍തൃ പീഡന വാര്‍ത്തകള്‍ ഒന്നിന് പിറകെ ഒന്നായി പുറത്തുവരികയാണ് കേരളത്തില്‍. ചെറായി സ്വദേശിയായ യുവതിയാണ് ഭര്‍ത്താവിന്റെ ക്രൂരത വിവരിച്ച് മുനമ്പം പോലീസില്‍ പരാതിപ്പെട്ടത്. തൃശൂര്‍ സ്വദേശി നിര്‍മല്‍ മോഹനനെ പോലീസ് അറസ്റ്റ് ചെയ്തു.
കേട്ടറിവിനേക്കാൾ വലുതാണ് മോഹൻലാൽ എന്ന മെഗാസ്റ്റാർ; ലാലേട്ടന്റെ അറിയാക്കഥകൾ

വിവാഹം കഴിഞ്ഞ ശേഷം ബെംഗളൂരുവില്‍ വാടക വീട്ടിലായിരുന്നു ഭര്‍ത്താവിനൊപ്പം താമസിച്ചിരുന്നത്. അന്നു മുതല്‍ തുടങ്ങിയ പീഡനമാണ്. ക്രൂരമായി മര്‍ദ്ദിക്കുക ഇയാളുടെ പതിവായിരുന്നുവത്രെ. കൊന്ന് കെട്ടിത്തൂക്കുമെന്നും ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കുമെന്നും യുവതിയോട് നിര്‍മല്‍ ഭീഷണി മുഴക്കിയിരുന്നു. യുവതിക്ക് ജീവിതം മടുത്തുവെന്നും ആത്മഹത്യാ സാധ്യതയുണ്ടെവന്നും വരുത്തി തീര്‍ക്കാന്‍ ഫേസ്ബുക്കില്‍ പ്രതി ചില ഇടപെടലുകള്‍ നടത്തിയിരുന്നുവെന്നാണ് ഭാര്യ പറയുന്നത്.
സഹിക്കാന്‍ വയ്യാതെ ഭര്‍ത്താവിനൊപ്പമുള്ള താമസം മതിയാക്കി സ്വന്തം വീട്ടിലെത്തി യുവതി. എന്നാല്‍ ഭര്‍ത്താവ് അവിടെയെത്തി യുവതിയെ മര്‍ദ്ദിച്ചു. മുഖത്തടിച്ചു. കാല്‍ നക്കിച്ചു. ഈ വേളയില്‍ മുതുകിലും പുറത്തും ചവിട്ടി.... നാട്ടുകാര്‍ ഇടപെട്ടാണ് പോലീസില്‍ പരാതി നല്‍കിയത്. യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി.












Click it and Unblock the Notifications