കേരളത്തിലെ ഉയരം കൂടിയ കരിങ്കല്‍ കൊടിമര സ്ഥാപനം കുന്നംകുളത്ത്; 42 അടി ഉയരത്തില്‍ പൂര്‍ണമായും കരിങ്കല്ലുകൊണ്ട് നിര്‍മിച്ച കൊടിമരം ചിറളയം സെന്റ് ലാസറസ് ഓര്‍ത്തഡോക്സ് സിറിയന്‍ പള്ളിമുറ്റത്ത്...
തൃശൂര്‍: കരിങ്കല്ലിന്റെ കരവിരുതില്‍ നിര്‍മിച്ച കേരളത്തിലെ ഏറ്റവും ഉയരം കൂടിയ പള്ളി കൊടിമരം കുന്നംകുളത്ത്. ചിറളയം സെന്റ് ലാസറസ് ഓര്‍ത്തഡോക്സ് സിറിയന്‍ പള്ളിമുറ്റത്ത് 42 അടി ഉയരത്തില്‍ പൂര്‍ണമായും കരിങ്കല്ലുകൊണ്ട് നിര്‍മിച്ച കൊടിമരം 17ന് രാവിലെ 10നു വിശുദ്ധ കുര്‍ബാനയ്ക്കുശേഷം കാതോലിക്കബാവാ മാര്‍ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ നാടിനു സമര്‍പ്പിക്കും.
സിപിഎം പ്രവര്‍ത്തകര്‍ക്കുനേരേ വധശ്രമം; നാല് ആര്‍എസ്എസുകാര്‍ക്ക് മൂന്നുവര്‍ഷം തടവ്
കുറുക്കന്‍പാറയിലെ കരിങ്കല്‍ ശില്‍പ്പനിര്‍മാണ തൊഴിലാളി കുടുംബമായ കുഞ്ഞുമോനും മകന് ജെയ്സനും പേരക്കുട്ടികളായ ജെയ്മോനും ജെയ്മിയും ചേര്‍ന്നാണ് രണ്ടര മാസത്തെ അധ്വാനഫലമായി കരിങ്കല്‍ കൊടിമരത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.പള്ളിക്കു മുന്‍വശത്താണ് കരിങ്കല്‍ കൊടിമരം നിര്‍മിച്ചിട്ടുള്ളത്.

നാലടി തറക്കു മുകളില്‍ 14 ഇഞ്ച് ചുറ്റളവില്‍ എട്ടടി ഒറ്റക്കല്ല് ഉയരത്തില്‍ മൂന്നു കല്ലുകളും ആറടി ഉയരത്തില്‍ ഒരു കല്ലും അതിനു മുകളിലായി രണ്ടടി ഉയരത്തില്‍ മൂന്നു ജോയിന്റ് കല്ലുകളും അഞ്ചടി ഉയരത്തില്‍ കുരിശും സ്ഥാപിച്ചാണ് കരിങ്കല്ലു കൊടിമരം പൂര്‍ത്തിയാക്കിയിട്ടുള്ളത്. തറയില്‍നിന്ന് കരിങ്കല്ലുകള്‍ ഒന്നിനു മുകളില്‍ ഒന്നായി ചേര്‍ത്തുവച്ച് ഉറപ്പിച്ചാണ് കൊടിമരം നിര്‍മിച്ചിട്ടുള്ളത്.
അടിയില്‍നിന്നും മുകളിലേക്ക് വണ്ണം കുറച്ചുകൊണ്ടുവന്ന് ഏറ്റവും മുകളില്‍ കരിങ്കല്ല് കൊണ്ടുതന്നെ കുരിശും സ്ഥാപിച്ചാണ് കൊടിമരം പൂര്‍ത്തിയാക്കിയിട്ടുള്ളത്.ശക്തമായ കാറ്റില്‍ പോലും കൊടിമരം ഇളകാതിരിക്കാന്‍ കല്ലുകള്‍ തമ്മില്‍ പ്രത്യേക രീതിയിലാണ് ബന്ധിപ്പിച്ച് ഉറപ്പിച്ചിട്ടുള്ളത്. മുകളില്‍ കുരിശു സ്ഥാപിക്കുന്നതിനു താഴെ കൊടി ഉയര്‍ത്തി നിര്‍ത്താനുള്ള സ്റ്റീല്‍ കൊളുത്തുകളും ഘടിപ്പിച്ചിട്ടുണ്ട്.
കല്ലുകള്‍ ഒന്നിനു മുകളില്‍ ഒന്നായി സ്ഥാപിച്ചശേഷം ഉരച്ചു മിനുസപ്പെടുത്തി കേടുപാടുകളും പൂപ്പലും പിടിക്കാതിരിക്കാന്‍ വാര്‍ണീഷ് ചെയ്ത കൊടിമരം മനോഹരമായ കാഴ്ചാനുഭവമാണ് നല്‍കുന്നത്. ഇടവക അംഗമായിരുന്ന പരേതനായ ഫാ. ജോസഫ് ചുങ്കത്തിന്റെ ഓര്‍മക്കായാണ് കരിങ്കല്‍ കൊടിമരം നിര്‍മിച്ചിട്ടുള്ളത്.
കേരളത്തില്‍ മുളന്തുരുത്തി പള്ളിയില്‍ മാത്രമാണ് 38 അടി ഉയരത്തില്‍ കരിങ്കല്‍ കൊടിമരമുള്ളത്. തമിഴ്നാട് തഞ്ചാവൂരില്‍ നിന്നുള്ളവരാണ് ഈ കൊടിമരം നിര്‍മിച്ചത്. എന്നാല്‍ സംസ്ഥാനത്ത് ആദ്യമായാണ് തദ്ദേശീയരായ കുന്നംകുളത്തെ തൊഴിലാളികളെകൊണ്ട് കരിങ്കല്‍ കൊടിമരം നിര്‍മിക്കുന്നത്. കൊടിമര സ്ഥാപനചടങ്ങിന് പള്ളി വികാരി ഫാ. ടി.സി. ജേക്കബ്്, കൈസ്ഥാനി സി.ജെ. വില്‍സണ്‍, സെക്രട്ടറി കെ.വി. ബാബു എന്നിവര്‍ നേതൃത്വം നല്‍കും.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications