തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സിപിഎം പ്രവര്‍ത്തകര്‍ക്കുനേരേ വധശ്രമം; നാല് ആര്‍എസ്എസുകാര്‍ക്ക് മൂന്നുവര്‍ഷം തടവ്

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ഞമനേങ്ങാട് സി.പി.എം. പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ നാല് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ക്കു മൂന്നുവര്‍ഷം തടവും 10,000 രൂപ പിഴയും. 2013 ഏപ്രില്‍ 24ന് വൈകിട്ട് ഏഴിനാണ് കേസിനാസ്പദമായ സംഭവം. സി.പി.എം. പ്രവര്‍ത്തകരായ ഞമനേങ്ങാട് തയ്യില്‍ വിശ്വംഭരന്റെ മകന്‍ ശ്യാമിനെ പ്രതികള്‍ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ തടയാന്‍ ശ്രമിച്ച വൈലത്തൂര്‍ എലാഞ്ചേരി ജയന്‍ മകന്‍ ജിനീഷ്, വൈലത്തൂര്‍ തണ്ടേങ്ങാട്ടില്‍ അപ്പുക്കുട്ടന്‍ മകന്‍ വേണുഗോപാല്‍ എന്നിവരെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലാണു വിധി.

<strong>കോഴിക്കോട്ട് രാഘവനു മൂന്നാമങ്കം; നേരത്തെ തോല്‍പ്പിച്ചത് പ്രമുഖരെ, ലോക്‌സഭയിലേക്കുള്ള കന്നി അങ്കത്തിൽ അട്ടിമറി ജയം! </strong>കോഴിക്കോട്ട് രാഘവനു മൂന്നാമങ്കം; നേരത്തെ തോല്‍പ്പിച്ചത് പ്രമുഖരെ, ലോക്‌സഭയിലേക്കുള്ള കന്നി അങ്കത്തിൽ അട്ടിമറി ജയം!

ഇവരെ വാള്‍, കത്തി, ഇരുമ്പുപൈപ്പ് എന്നീ മാരകായുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമിച്ചത്. കേസില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകരായ വൈലത്തൂര്‍ കളരിക്കല്‍ ഷിബു (32), വൈലത്തൂര്‍ ചെമ്പില്‍ നിഖില്‍ (25), വൈലത്തൂര്‍ കണ്ടംപുള്ളി മണിക്കുട്ടന്‍ (30), വൈലത്തൂര്‍ അമ്മന്നൂര്‍ സാദിഖ് (30) എന്നിവരെ മൂന്നുവര്‍ഷം തടവിനും 10,000 രൂപ പിഴയടയ്ക്കുന്നതിനും തൃശൂര്‍ രണ്ടാം അഡീഷണല്‍ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജി സി. മുജീബ് റഹ്മാന്‍ ശിക്ഷിച്ചത്. സി.പി.ഐ. പ്രവര്‍ത്തകര്‍ക്കായി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.എന്‍. വിവേകാനന്ദന്‍ അഭിഭാഷകരായ പൂജ വാസുദേവന്‍, കെ. അമൃത എന്നിവര്‍ ഹാജരായി.

RSS workers
Thrissur
English summary
Four RSS workers punished for murder attempt case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X