കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് വരുമെന്ന് പേടി; 2 വര്‍ഷം വീട്ടിനുള്ളിലിരുന്ന് അമ്മയും മകളും, നാട്ടുകാര്‍ ചെയ്തത് ഇങ്ങനെ

Google Oneindia Malayalam News

അമരാവതി: കൊവിഡിനെ ഭയന്ന് വീടുകളില്‍ തന്നെ കഴിഞ്ഞ അമ്മയെയും മകളെയും നാട്ടുകാര്‍ പിടിച്ച് ആശുപത്രിയിലാക്കി. ആന്ധ്രപ്രദേശിലെ കുയ്യേരു ഗ്രാമത്തിലാണ് സംഭവം. ഇത് ഈസ്റ്റ് ഗോദാവരി ജില്ലയാണ്. 2020ല്‍ കൊവിഡ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ ലോക്ചൗണിലാണ് ഇവര്‍. നാട്ടില്‍ കൊവിഡ് വന്നത് മുതല്‍ ഇവര്‍ സ്വയം ഐസൊലേഷനിലായിരുന്നു.

അതേസമയം ഇവര്‍ ഭക്ഷണം കഴിക്കുന്നത് നിര്‍ത്തിയെന്ന് അയല്‍വാസികള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം കൊവിഡിനെ ഭയന്നാണ് ഇവര്‍ ജീവച്ചിരുന്നതെന്നും, പുറത്തേക്ക് പോലും ഇവര്‍ പോയിരുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു.

1

കൊവിഡിനെ തുടര്‍ന്ന് രണ്ട് വര്‍ഷത്തോളമായി 43കാരിയായ അമ്മയും 21കാരിയായ മകളും സ്വയം ആളുകളില്‍ നിനിന്ന് അകലം പാലിച്ച് ജീവിക്കുകയായിരുന്നു. ഇവര്‍ വീടിന് പുറത്തേക്കിറങ്ങുന്നത് പോലും അപൂര്‍വമായിരുന്നു. ഐസൊലേഷന്‍ കാലയളില്‍ അമ്മയ്ക്കും മകള്‍ക്കും ഭര്‍ത്താവ് സുരിബാബുവാണ് ഭക്ഷണം എത്തിച്ച് കൊടുത്തിരുന്നത്.

വെളുത്ത പുക പോലുള്ള രൂപം, മനുഷ്യനല്ല; അതിവേഗം ഓട്ടം, പാര്‍ക്കിലെ കാഴ്ച്ചയില്‍ ഞെട്ടി ദമ്പതിമാര്‍!!വെളുത്ത പുക പോലുള്ള രൂപം, മനുഷ്യനല്ല; അതിവേഗം ഓട്ടം, പാര്‍ക്കിലെ കാഴ്ച്ചയില്‍ ഞെട്ടി ദമ്പതിമാര്‍!!

എന്നാല്‍ കഴിഞ്ഞയാഴ്ച്ച ഇവര്‍ ആ ശീലം അവസാനിപ്പിക്കുകയായിരുന്നു. വീടിന് പുറത്തേക്ക് വരാന്‍ പോലും ഇവര്‍ തയ്യാറായിരുന്നില്ല. ഭക്ഷണം ഇനി മുതല്‍ വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ഇതോടെ സുരിബാബുവാണ് അടുത്ത് തന്നെയുള്ള ഹെല്‍ത്ത് സെന്ററിലെ ഡോക്ടറെ കാര്യം അറിയിച്ചത്.

Hair Growth: മുടി പനങ്കുല പോലെ വളരണോ; അധികമൊന്നും മെനക്കെടേണ്ട, സ്ഥിരമായി ഇതൊക്കെ ഒന്ന് കഴിക്കൂ!!

തിങ്കളാഴ്ച്ച സംഭവം നടന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കാക്കിനാഡ ഗവണ്‍മെന്റ് ആശുപത്രിയില്‍ അമ്മയെയും മകളെയും ഒടുവില്‍ മാറ്റുകയായിരുന്നു. ചൊവ്വാഴ്ച്ചയാണ് ഇവരെ മാറ്റിയത്. ഇവര്‍ക്ക് ചികിത്സ നല്‍കി കൊണ്ടിരിക്കുകയാണ്. വളരെ നിര്‍ബന്ധിച്ചാണ് ഇവരെ ആശുപത്രിയിലേക്ക് എത്തിച്ചത്.

അതേസമയം തന്റെ ഭാര്യയുടെ ശാരീരികമായ ആരോഗ്യവും, മാനസികാരോഗ്യവും അനുദിനം നശിച്ച് കൊണ്ടിരിക്കുകയാണെന്ന് സുരിബാബു തങ്ങളെ അറിയിച്ചതായി ഇവരെ ചികിത്സിച്ച ഡോ സുപ്രിയ പറഞ്ഞു. അതേസമയം ഈ യുവതി തങ്ങളോട് സംസാരിക്കാന്‍ പോലും തയ്യാറായില്ലെന്നാണ് ഡോക്ടര്‍ പറയുന്നത്.

ലയണല്‍ മെസ്സിയെ കെട്ടിപ്പിടിച്ച് കരഞ്ഞ ആ അര്‍ജന്റീനക്കാരി അമ്മയല്ല; ടീമിന് ഏറ്റവും പ്രിയപ്പെട്ടവള്‍ലയണല്‍ മെസ്സിയെ കെട്ടിപ്പിടിച്ച് കരഞ്ഞ ആ അര്‍ജന്റീനക്കാരി അമ്മയല്ല; ടീമിന് ഏറ്റവും പ്രിയപ്പെട്ടവള്‍

ആശുപത്രിയിലെ സ്റ്റാഫുകള്‍ ഇവരുടെ അടുത്തെത്തി സംസാരിക്കാന്‍ തീരുനാനിച്ചിരുന്നു. എന്നാല്‍ ഇവര്‍ മുഖം ബെഡ് ഷീറ്റ് കൊണ്ട് മറയ്ക്കുകയായിരുന്നു. ഇവരോട് സംസാരിക്കാനും തയ്യാറായില്ല. പിന്നീട് പഞ്ചായത്ത് അധികൃതരുടെ സഹായത്തോടെ, ബലം പ്രയോഗിച്ചാണ് ഇവരെ ആശുപത്രിയിലെത്തിച്ചതെന്ന് ഡോ സുപ്രിയ പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകരോട് ജനവാതിലിന് അപ്പുറം നിന്ന് മാത്രമാണ് ഈ യുവതി സംസാരിച്ചിരുന്നത്.

ഇടയ്ക്ക് അവര്‍ പുറത്തേക്ക് വരാറുണ്ടായിരുന്നു. അധികവും ടോയ്‌ലറ്റില്‍ പോകാനു മറ്റുമായിരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ ഇവരോട് ഭയപ്പെടേണ്ടെന്ന് പറഞ്ഞതാണ്. എന്നാല്‍ തന്നെ ആഭിചാരക്രിയകള്‍ ചെയ്ത് കുടുക്കിയിരിക്കുകയാണ്. അതില്‍ നിന്ന് പുറത്തുകടക്കാന്‍ ആഗ്രഹമില്ലെന്നും ഇവര്‍ പറഞ്ഞതായി ഡോക്ടര്‍ പറഞ്ഞു. അതേസമയം ഇവരുടെ മകള്‍ ചികിത്സയുമായി സഹകരിക്കുന്നുണ്ട്.

English summary
andhra pradesh: mother and daughter who self isolate when covid arrives hospitalised by neighbours
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X