നിഷികാന്ത് കാമത്ത് അന്തരിച്ചു, സ്ഥിരീകരിച്ചത് നടന് റിതേഷ് ദേശ്മുഖ്, ആദരാഞ്ജലികളുമായി ബോളിവുഡ്!!
ഹൈദരാബാദ്: പ്രാര്‍ത്ഥനകളൊന്നും ഫലിച്ചില്ല ബോളിവുഡിനെ തീരാ ദു:ഖത്തിലാഴ്ത്തി സംവിധായകന് നിഷികാന്ത് കാമത്ത് വിടവാങ്ങി. കരള്‍ രോഗത്തെ തുടര്‍ന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. ഹൈദരാബാദിലെ ഗച്ചിബൗളിയിലെ എഐജി ആശുപത്രിയിലായിരുന്നു അദ്ദേത്തിന്റെ അന്ത്യം. നിഷികാന്ത് കാമത്തിന് 50 വയസ്സായിരുന്നു. ലിവോര്‍ സിറോസിസ് രോഗമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നതെന്ന് നേരത്തെ ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. കുറച്ച് ദിവസമായി അദ്ദേഹം ഗുരുതരാവസ്ഥയിലായിരുന്നു. ഇന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കാമത്ത് ജീവന് നിലനിര്‍ത്തുന്നതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നു.

നടന് റിതേഷ് ദേശ്മുഖാണ് കാമത്തിന്റെ മരണം സ്ഥിരീകരിച്ചത്. ഞാന്‍ നിന്നെ മിസ്സ് ചെയ്യും സുഹൃത്തേ. സമാധാനമായി വിശ്രമിക്കൂ എന്നായിരുന്നു റിതേഷ് ട്വിറ്ററില്‍ കുറിച്ചത്. റിതേഷുമൊത്ത് മറാത്തിയില്‍ ലാല്‍ ബാരി എന്ന ആക്ഷന്‍ ചിത്രം നിഷികാന്ത് കാമത്ത് സംവിധാനം ചെയ്തിരുന്നു. അജയ് ദേവ്ഗണും കാമത്തിന്റെ വിയോഗത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചു. നിഷികാന്തുമായുള്ള എന്റെ ബന്ധം വെറും ദൃശ്യത്തില്‍ ഒതുങ്ങുന്നതല്ല. അത് അവിടുന്ന വളര്‍ന്നൊരു ബന്ധമാണ്. അദ്ദേഹം സമര്‍ത്ഥനായിരുന്നു. എപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്നയാള്. പെട്ടെന്ന് ഞങ്ങളെ വിട്ട് പോയി എന്ന് അജയ് കുറിച്ചു.
നിഷികാന്ത് കാമത്ത് ബോളിവുഡ് ചിത്രം ദൃശ്യത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. മദാരി, മുംബൈ മേരി ജാന്‍ എന്നിവ പ്രശസ്ത ചിത്രമാണ്. മറാത്തി ചിത്രം ദോബിവലി ഫാസ്റ്റിലൂടെയാണ് കാമത്ത് സിനിമാ രംഗത്തേക്ക് കടന്നുവരുന്നത്. മറാത്തി സിനിമയിലെ ഏറ്റവും വലിയ വിജയമായിരുന്നു ഇത്. മികച്ച മറാത്തി ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും ദോബിവലി ഫാസ്റ്റ് നേടി. അതേസമയം ബോളിവുഡിലെ പ്രമുഖ താരങ്ങള്‍ അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.
നേരത്തെ നിഷികാന്ത് കാമത്ത് മരിച്ചെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പ്രമുഖ ട്രേഡ് അനലിസ്റ്റും നിരൂപകനുമായ കോമള്‍ നഹട്ട അദ്ദേഹം നമ്മെ വിട്ടുപോയെന്ന് ട്വീറ്റും ചെയ്തിരുന്നു. എന്നാല്‍ ഇത് വ്യാജ വാര്‍ത്തയാണെന്ന് ആശുപത്രി അധികൃതരും നിഷികാന്തിന്റെ സുഹൃത്തുമായ റിതേഷ് ദേശ്മുഖും സ്ഥിരീകരിച്ചിരുന്നു. കാമത്ത് അതീവ ഗുരുതരാവസ്ഥയിലാണെന്ന് ആശുപത്രി അധികൃതര്‍ ട്വീറ്റ് ചെയ്തു. കാമത്തിന്റെ ആത്മാര്‍ത്ഥ സുഹൃത്തായ ജയവന്ത് വാഡ്ക്കര്‍ പോലും അദ്ദേഹം മരിച്ചെന്ന് ട്വീറ്റ് ചെയ്തിരുന്നു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications